ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരം നടത്തുന്നതിനായി നീക്കങ്ങൾ തുടങ്ങി; കെഎസ്‌സിഎ സുരക്ഷ പരിശോധിക്കും

ബെംഗളൂരു : ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കി ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരം നടത്തുന്നതിനായി നീക്കങ്ങൾ തുടങ്ങി. സ്റ്റേഡിയത്തിൽ ­സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശോധന നടത്താനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.

ഗാലറികളുടെ അടക്കം സ്റ്റേഡിയത്തിലെ സൗകര്യങ്ങളുടെ സുരക്ഷ പരിശോധിക്കാൻ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്(കെഎസ്‌സിഎ) കർണാടക പൊതുമരാമത്ത് വകുപ്പ് നിർദേശം നൽകി. അംഗീകൃത സ്വതന്ത്ര ഏജൻസിയെ കൊണ്ട് പരിശോധന നടത്തണമെന്നാണ് നിർദേശം.

ജൂൺ നാലിന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎൽ വിജയം ആഘോഷിക്കുന്നതിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചതിനെ തുടർന്ന് ഇതുവരെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തിയിട്ടില്ല.

  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ

വനിത ലോകകപ്പ് മത്സരത്തിൽനിന്നും സ്റ്റേഡിയത്തെ ഒഴിവാക്കി. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടത്തുന്ന ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനും ചിന്നസ്വാമി വേദിയാകില്ല. എന്നാൽ ഇതിനിടെ ഐപിഎൽ മത്സരം നടത്താൻ നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

പരിശോധനയ്ക്ക് നിർദേശം നൽകിയെങ്കിലും മത്സരത്തിന് അംഗീകാരം ലഭിക്കുക എളുപ്പമല്ല. സ്റ്റേഡിയം ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജുഡീഷ്യൽ കമ്മിഷൻ ഇവിടെ കാണികളുടെ വലിയ കൂട്ടം പാടില്ലെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഇതിനെ മറികടന്നു മത്സരത്തിന് അനുമതി നൽകുന്നതിന് സുരക്ഷാ പരിശോധന നിർണായകമാണ്. ഇതിനിടെ കർണാടക ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പും നടക്കുകയാണ്. മുൻരാജ്യാന്തര താരം വെങ്കിടേശ് പ്രസാദിന്റെ നേതൃത്വത്തിലുള്ള പാനലും മുൻതാരം ബ്രിജേഷ് പാട്ടീൽ പിന്തുണയ്ക്കുന്ന പാനലും തമ്മിലാണ് മത്സരം. വിജയിച്ചാൽ ചിന്നസ്വാമി സ്റ്റേഡിയത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നാണ് പ്രസാദിന്റെ വാഗ്ദാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
[masterslider id="10"]

Related posts