നന്ദിനി ബ്രാന്‍ഡ്‌ നെയ്യ് വ്യാജന്മാരെ തടയാൻ പുതിയ നടപടി

ബെംഗളൂരു: കർണാടക പാലുത്പാദക സഹകരണ സംഘം പുറത്തിറക്കുന്ന (കെഎംഎഫ്) നന്ദിനി ബ്രാൻഡിന്റെ പേരിൽ വ്യാജ നെയ്യ് വിപണിയിൽ എത്തുന്നത് തടയാൻ ക്യൂആർ കോഡ് ഏർപ്പെടുത്താന്‍ തീരുമാനം.

നെയ്യ് തയ്യാറാക്കിയ തീയതി, പ്ലാന്റ്, വിതരണം ചെയ്ത ഡിപ്പോ അടക്കുമുള്ള നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ക്യൂആർ കോഡിൽ ഉൾപ്പെടുത്തും. വ്യാജന്മാരെ ഇതിലൂടെ കണ്ടെത്താൻ സാധിക്കുമെന്നാണ് കരുതുന്നത്.

  കണ്ടക്ടർ വളർന്നു, പക്ഷെ കെ.എസ്.ആർ.ടി.സി വളർന്നില്ല; ആറടി ആറിഞ്ചിന് മുന്നിൽ തോറ്റ് കോർപ്പറേഷൻ! ഒടുവിൽ ആശ്വാസമായി സർക്കാരിന്റെ ആ ഉത്തരവ്!

കഴിഞ്ഞ ദിവസം വ്യാജ നെയ്യുമായി ഭാര്യയും ഭർത്താവും അടക്കമുള്ള വന്‍ റാക്കറ്റിനെ പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

തമിഴ്‌നാട്ടിൽ തയ്യാറാക്കിയ നെയ്യ് നന്ദിനിയുടെ അതേരീതിയിലുള്ള കവറുകളിലും കുപ്പികളിലുമാക്കി ഇവർ വിൽപ്പന നടത്തുകയായിരുന്നു. ഇവരിൽനിന്ന് 8000 ലിറ്ററിൽ അധികം നെയ്യ് പിടിച്ചെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്‌സിന് വഴി നൽകാത്ത സംഭവം; കാർ ഉടമയ്‌ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us