കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ജീവനൊടുക്കി. വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ ആണ് മരിച്ചത്. അഞ്ച് മാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതിയായിരുന്നു ജിന്‍സണ്‍. കത്തികൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിലാണ് പ്രതിയെ കണ്ടെത്തിയത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന ശേഷം പുതപ്പിട്ട് മൂടിയ ശേഷം കഴുത്തില്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ചോരവാര്‍ന്ന് കിടക്കുന്നത് കണ്ടപ്പോഴാണ് ആശുപത്രിയില്‍ എത്തിച്ചത്. രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ജീവനുണ്ടായിലരുന്നുവെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.
Read MoreDay: 2 December 2025
ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരം നടത്തുന്നതിനായി നീക്കങ്ങൾ തുടങ്ങി; കെഎസ്‌സിഎ സുരക്ഷ പരിശോധിക്കും
ബെംഗളൂരു : ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കി ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരം നടത്തുന്നതിനായി നീക്കങ്ങൾ തുടങ്ങി. സ്റ്റേഡിയത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശോധന നടത്താനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ഗാലറികളുടെ അടക്കം സ്റ്റേഡിയത്തിലെ സൗകര്യങ്ങളുടെ സുരക്ഷ പരിശോധിക്കാൻ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്(കെഎസ്‌സിഎ) കർണാടക പൊതുമരാമത്ത് വകുപ്പ് നിർദേശം നൽകി. അംഗീകൃത സ്വതന്ത്ര ഏജൻസിയെ കൊണ്ട് പരിശോധന നടത്തണമെന്നാണ് നിർദേശം. ജൂൺ നാലിന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎൽ വിജയം ആഘോഷിക്കുന്നതിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചതിനെ തുടർന്ന് ഇതുവരെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തിയിട്ടില്ല.…
Read Moreനന്ദിനി ബ്രാന്‍ഡ് നെയ്യ് വ്യാജന്മാരെ തടയാൻ പുതിയ നടപടി
ബെംഗളൂരു: കർണാടക പാലുത്പാദക സഹകരണ സംഘം പുറത്തിറക്കുന്ന (കെഎംഎഫ്) നന്ദിനി ബ്രാൻഡിന്റെ പേരിൽ വ്യാജ നെയ്യ് വിപണിയിൽ എത്തുന്നത് തടയാൻ ക്യൂആർ കോഡ് ഏർപ്പെടുത്താന്‍ തീരുമാനം. നെയ്യ് തയ്യാറാക്കിയ തീയതി, പ്ലാന്റ്, വിതരണം ചെയ്ത ഡിപ്പോ അടക്കുമുള്ള നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ക്യൂആർ കോഡിൽ ഉൾപ്പെടുത്തും. വ്യാജന്മാരെ ഇതിലൂടെ കണ്ടെത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം വ്യാജ നെയ്യുമായി ഭാര്യയും ഭർത്താവും അടക്കമുള്ള വന്‍ റാക്കറ്റിനെ പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. തമിഴ്‌നാട്ടിൽ തയ്യാറാക്കിയ നെയ്യ് നന്ദിനിയുടെ അതേരീതിയിലുള്ള കവറുകളിലും കുപ്പികളിലുമാക്കി…
Read Moreഅഞ്ചുവയസ്സുകാരിയെ ആക്രമിച്ചുകൊന്ന പുള്ളിപ്പുലിയെ വനംവകുപ്പിന്റെ പ്രത്യേകസംഘം വെടിവെച്ചുകൊന്നു
ബെംഗളൂരു : ചിക്കമഗളൂരു ജില്ലയിലെ തരിക്കരെ താലൂക്കിൽ ദിവസങ്ങളായി മനുഷ്യർക്കും കന്നുകാലികൾക്കും ഭീഷണി ഉയർത്തിയിരുന്ന പുള്ളിപ്പുലിയെ വനംവകുപ്പിന്റെ പ്രത്യേകസംഘം വെടിവെച്ചുകൊന്നു. കഴിഞ്ഞ ആഴ്ച അഞ്ചുവയസ്സുകാരിയെ ആക്രമിച്ചുകൊന്ന പുലിയെയാണ് വനംവകുപ്പ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഭൈരപുര ഗ്രാമത്തിൽവെച്ച് വെടിവെച്ചുകൊന്നത്. കഴിഞ്ഞദിവസം 11-കാരനെയും പുലി ആക്രമിച്ചിരുന്നു. കൂടാതെ നന്ദി, കെഞ്ചപുര, കെഞ്ചപുര ഗേറ്റ്, ഭൈരപുര ഗ്രാമങ്ങളിലും പരിസരങ്ങളിലും പുള്ളിപ്പുലി ചുറ്റിത്തിരിഞ്ഞിരുന്നു. പിടികൂടുന്നതിനായി മൈസൂരുവിൽനിന്നുള്ള പുള്ളിപ്പുലി ടാസ്ക് ഫോഴ്സും ചിക്കമഗളൂരുവിൽനിന്നുള്ള ആന ടാസ്ക് ഫോഴ്സുമാണ് ദൗത്യം തുടങ്ങിയത്. ഭൈരപുര ഗ്രാമത്തിന് സമീപം പുള്ളിപ്പുലിയെ കണ്ട ജീവനക്കാർ കാട് വളഞ്ഞു. എന്നാൽ,…
Read Moreആർത്തവ അവധി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം; ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു
ബെംഗളൂരു : വനിതാ ജീവനക്കാർക്ക് എല്ലാമാസവും ഒരുദിവസം ആർത്തവ അവധി നൽകുന്ന സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരുവിലെ ഹോട്ടൽ അസോസിയേഷൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സംസ്ഥാനത്ത് ഹോട്ടലുകളടക്കമുള്ള വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമമടക്കമുള്ള പ്രത്യേക നിയമങ്ങൾ അനുസരിച്ചാണെന്നും സർക്കാർ ഉത്തരവിലൂടെ ഇത്തരം പരിഷ്കാരങ്ങൾ നടപ്പാക്കാൻകഴിയില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. നിയമങ്ങൾ ഭേദഗതിചെയ്യാതെ പുതിയ അവധി നിർബന്ധമാക്കാൻ സാധിക്കില്ലെന്നും ഹർജിയിൽ വാദിക്കുന്നു. സംസ്ഥാനത്തെ എല്ലാ സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിലും മാസത്തിൽ ഒരുദിവസം വനിതാ ജീവനക്കാർക്ക് വേതനത്തോടുകൂടിയ അധിക അവധി…
Read Moreസ്വന്തം കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ മനസിലാകൂ; രാഹുല്‍ ഈശ്വര്‍ പട്ടിണി കിടന്നാല്‍ ആര്‍ക്കും ഒരു ചേതവുമില്ല: വി ശിവൻകുട്ടി
കണ്ണൂര്‍: രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാരസമരം ചെയ്യുകയാണെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാഹുല്‍ ഈശ്വര്‍ പട്ടിണി കിടന്നാല്‍ ഇവിടെ ആര്‍ക്കും ഒരു ചേതവുമില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കും എന്നല്ലാതെ ആര്‍ക്കാണ് പ്രശ്‌നമെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ആരും രാഹുല്‍ ഈശ്വറിനെ തിരിഞ്ഞുപോലും നോക്കില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. രാഹുല്‍ ഈശ്വറിന് സ്വന്തം കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ മനസിലാകൂ എന്നും അദ്ദേഹം പറഞ്ഞു.
Read Moreരാഹുൽ മാങ്കൂട്ടത്തിലിന്റെ ഒളിയിടം കണ്ടെത്തി
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനായുള്ള അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. രാഹുൽ ഒളിവിൽ കഴിഞ്ഞിരുന്ന താവളം പോലീസ് കണ്ടെത്തി. തമിഴ്‌നാട്-കർണാടക അതിർത്തി പ്രദേശമായ ബാഗലൂരിൽ നിന്നാണ് ഇയാൾ പോലീസിൻ്റെ പിടിയിലാകാതെ കഷ്ടിച്ച് രക്ഷപ്പെട്ടത്. പോലീസ് സംഘം സ്ഥലത്തെത്തുന്നതിന് മിനിറ്റുകൾക്ക് മുൻപ് തന്നെ രാഹുൽ ബാഗലൂരിൽ നിന്ന് വെറും 10 മിനിറ്റ് മാത്രം ദൂരമുള്ള കർണാടകയിലേക്ക് കടന്നതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
Read Moreകേരളത്തില്‍ രണ്ട് ദിവസം ശക്തമായ; വിവിധ ജില്ലകളിൽ മഴമുന്നറിയിപ്പ്
കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പും നൽകി. അതേസമയം തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ മഴ തുടരുകയാണ്. ചെന്നൈ,ചെങ്കൽപേട്ട്,തിരുവള്ളൂർ,കാഞ്ചീപുരം ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു. ഈ ജില്ലകളിലെ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
Read Moreകുടുംബ ക്ഷേത്രത്തിനുള്ളിൽ ഒളിപ്പിച്ചത് 30 ലിറ്റര്‍ മദ്യം
തിരുവനന്തപുരം: കുടുംബ ക്ഷേത്രത്തിനുള്ളിൽ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കും ഇടയിൽ ഒളിപ്പിച്ച 30 ലിറ്റര്‍ മദ്യം കണ്ടെത്തി. നെയ്യാറ്റിൻകരയിൽ കുടുംബ ക്ഷേത്രത്തിനുള്ളിൽ നിന്നാണ് എക്സൈസ് മദ്യ ശേഖരം പിടിച്ചെടുത്തത്. സംഭവത്തിൽ പുന്നക്കാട് സ്വദേശി അർജുനൻ (65) എക്സൈസിന്റെ പിടിയിലായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത മദ്യവില്‍പ്പന തടയുന്നതിന്‍റെ ഭാഗമായാണ് എക്സൈസ് പരിശോധന നടത്തിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ എക്സൈസ് സംഘം ഞെട്ടിപ്പോകുകയായിരുന്നു.
Read Moreജോലി സമയത്തുള്ള നീക്കങ്ങൾ അറിയണം; പരപ്പന അഗ്രഹാര ജയിലിൽ ഉദ്യോഗസ്ഥർക്കിനി യൂണിഫോമിനൊപ്പം ക്യാമറയും ധരിക്കണം
ബെംഗളൂരു : പരപ്പന അഗ്രഹാര ജയിൽ അധികൃതരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പുതിയസംവിധാനം. ജോലി സമയത്തുള്ള നീക്കങ്ങൾ ക്യാമറയിൽ പകർത്താനാണ് തീരുമാനം. യൂണിഫോമിനൊപ്പം ക്യാമറകൂടി ധരിച്ചാകും ഇനി മുതൽ ഉദ്യോഗസ്ഥരുടെ പ്രവർത്തനം. സെല്ലുകളിൽ പോകുന്നതും വരുന്നതും പരിശോധന നടത്തുന്നതും തടവുകാരുമായി ഇടപെടുന്നതുമെല്ലാം ഈ ക്യാമറയിൽ പകർത്തും. ആവശ്യം വരുമ്പോൾ പരിശോധിക്കുകയും ചെയ്യും. ജയിലിൽ തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ലഭ്യമാക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയനടപടി. തടവുകാർക്ക് നിയന്ത്രണം കർശനമാക്കിയതിന് ഒപ്പമാണ് അധികൃതരെയും നിരീക്ഷണത്തിന്റെ പരിധിയിലാക്കിയത്. ജയിലിൽ തടവുകാർ ചാരായംവാറ്റുന്ന വീഡിയോദൃശ്യങ്ങൾ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. ജയിൽ ഉദ്യോഗസ്ഥൻ തടവുകാരിൽനിന്ന് പണംവാങ്ങുന്ന…
Read More