ജോലി സമയത്തുള്ള നീക്കങ്ങൾ അറിയണം; പരപ്പന അഗ്രഹാര ജയിലിൽ ഉദ്യോഗസ്ഥർക്കിനി യൂണിഫോമിനൊപ്പം ക്യാമറയും ധരിക്കണം

ബെംഗളൂരു : പരപ്പന അഗ്രഹാര ജയിൽ അധികൃതരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പുതിയസംവിധാനം. ജോലി സമയത്തുള്ള നീക്കങ്ങൾ ക്യാമറയിൽ പകർത്താനാണ് തീരുമാനം.

യൂണിഫോമിനൊപ്പം ക്യാമറകൂടി ധരിച്ചാകും ഇനി മുതൽ ഉദ്യോഗസ്ഥരുടെ പ്രവർത്തനം. സെല്ലുകളിൽ പോകുന്നതും വരുന്നതും പരിശോധന നടത്തുന്നതും തടവുകാരുമായി ഇടപെടുന്നതുമെല്ലാം ഈ ക്യാമറയിൽ പകർത്തും. ആവശ്യം വരുമ്പോൾ പരിശോധിക്കുകയും ചെയ്യും.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ജയിലിൽ തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ലഭ്യമാക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയനടപടി. തടവുകാർക്ക് നിയന്ത്രണം കർശനമാക്കിയതിന് ഒപ്പമാണ് അധികൃതരെയും നിരീക്ഷണത്തിന്റെ പരിധിയിലാക്കിയത്.

ജയിലിൽ തടവുകാർ ചാരായംവാറ്റുന്ന വീഡിയോദൃശ്യങ്ങൾ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. ജയിൽ ഉദ്യോഗസ്ഥൻ തടവുകാരിൽനിന്ന് പണംവാങ്ങുന്ന ദൃശ്യങ്ങളും ഇതിന് ഒപ്പമുണ്ടായിരുന്നു.

തുടർന്നാണ് ഉദ്യോഗസ്ഥർ തടവുകാരുമായി ഇടപെടുന്നത് അടക്കം പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ക്യാമറ നിർബന്ധമാക്കിയത്. ട്രാഫിക് പോലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ക്യാമറയാണ് ജയിൽ ഉദ്യോഗസ്ഥർക്കും നൽകിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
[masterslider id="10"]

Related posts