ഒൻപത് വർഷമായി നായയുമായി ലൈംഗിക ബന്ധം ; അധ്യാപകൻ അറസ്റ്റിൽ

വളര്‍ത്തുനായയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപകൻ അറസ്റ്റില്‍. അമേരിക്കയിലെ പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ തെമിസ് മാറ്റ്സൗക്കാസാണ് അറസ്റ്റിലായത്.

നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള അധ്യാപകനാണ് അറുപത്തിനാലുകാരനായ തെമിസ് മാറ്റ്സൗക്കാസ്. 2014 മുതല്‍ക്ക് തന്നെ ഇയാള്‍ വനത്തിലെത്തി തന്റെ വളര്‍ത്തുനായയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

പെൻസില്‍വാനിയയിലെ റോത്രോക്ക് സ്റ്റേറ്റ് ഫോറസ്റ്റിലെ ട്രെയില്‍ ക്യാമറയിലാണ് പ്രൊഫസര്‍ നായയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. പിടികൂടിയ ഉടനെ തന്നെ ‘ഞാൻ തീര്‍ന്നു, ഞാൻ മരിച്ചു’ എന്നാണ് ഇയാള്‍ പ്രതികരിച്ചത്. ഒപ്പം ഉദ്യോഗസ്ഥരോട് ‘തന്നെ വെടിവച്ച്‌ കൊല്ലൂ’ എന്നും ഇയാള്‍ ആവശ്യപ്പെട്ടത്രെ.

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി

പരസ്യമായ മൃഗപീ‍ഡനം, വളര്‍ത്തു നായയെ ലൈംഗികമായി ഉപയോഗിക്കല്‍ എന്നിവയടക്കം അനേകം കുറ്റങ്ങളില്‍ ഇയാള്‍ക്ക് വിചാരണ നേരിടേണ്ടി വരും.

എല്ലാവരും ബഹുമാനത്തോടെ കണ്ടിരുന്നയാളാണ് പ്രൊഫസറായ മാറ്റ്‌സൗക്കാസ്. തന്റെ അസാധാരണമായ അധ്യാപന കഴിവുകള്‍ക്ക് നിരവധി അംഗീകാരവും ഇയാള്‍ നേടിയിട്ടുണ്ട്. മൂന്ന് അധ്യാപക അവാര്‍ഡുകളാണ് ഇയാള്‍ നേടിയിട്ടുള്ളത്. ഏതായാലും ഇയാളുടെ പക്കല്‍ നിന്ന് ഇങ്ങനെ ഒരു പെരുമാറ്റം ഉണ്ടായതോടെ ആളുകള്‍ ഞെട്ടിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
[masterslider id="10"]

Related posts