നിക്ഷേപ തട്ടിപ്പ്, പ്രതി റാണ പിടിയിൽ

കോയമ്പത്തൂർ :തൃശൂരിലെ നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീണ്‍ റാണ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ‘സേഫ് ആന്‍ഡ് സ്ട്രോങ്’ നിക്ഷപത്തട്ടിപ്പിലെ മുഖ്യ പ്രതിയായ പ്രവീണ്‍ റാണയെ കോയമ്പത്തൂരില്‍ നിന്നാണ് പോലീസ് സംഘം പിടികൂടിയിരിക്കുന്നത്. കേസില്‍ പ്രതിയായതോടെ ഈ മാസം ആറിന് തന്നെ പ്രവീണ്‍ റാണ സംസ്ഥാനം വിടുകയുണ്ടായി. കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ റാണയെ തിരഞ്ഞ് പോലീസ് സംഘം കലൂരിലെ ഫ്ലാറ്റിലെത്തിയെങ്കിലും റാണ അവരെ വെട്ടിച്ച്‌ കടന്നു കളയുകയായിരുന്നു.

  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'

പ്രവീണ്‍ റാണ നിക്ഷേപകരെ കബളിപ്പിച്ചു സ്വന്തമാക്കിയ 80 കോടിയോളം രൂപയുടെ കള്ളപ്പണം പുണെ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കു കടത്തിയെന്നാണ് ലഭ്യമാകുന്ന വിവരം. അവിടങ്ങളിലെ ഡാന്‍സ് ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും ഈ പണം നിക്ഷേപിച്ചതായാണു പോലീസിനു ലഭിച്ച വിവരം . മുഴുവന്‍ നിക്ഷേപകരും പരാതി നല്‍കുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി 150 കോടി രൂപ കവിയാന്‍ സാധ്യതയുണ്ടെന്നാണു പ്രാഥമിക നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
[masterslider id="10"]

Related posts