ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി 26-ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്ന ഇന്ന് ഹുബ്ബള്ളി നഗരത്തിലെ എല്ലാ പ്രൈമറി, ഹൈസ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. ഹുബ്ബള്ളി അർബൻ ബ്ലോക്കിലെ എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് പ്രൈമറി, ഹൈസ്‌കൂളുകൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ച് ഡെപ്യൂട്ടി കമ്മീഷണർ ഗുരുദത്ത ഹെഗ്‌ഡെയാണ് ഉത്തരവിറക്കിയത്.
സ്‌കൂളിലേക്ക് പോകാൻ വിദ്യാർത്ഥികൾക്ക് ബസ് കിട്ടുന്നതിലെ പ്രശ്‌നമാണ് അവധി നൽകുന്നതിനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഞായറാഴ്ചകളിൽ ക്ലാസുകൾ നടത്താനും അദ്ദേഹം സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ഗതാഗതം വഴിതിരിച്ചുവിടലും ചില റോഡുകൾ തടയുന്നതും നഗരത്തിലെ പ്രധാന ബസ് സ്റ്റാൻഡുകളിൽ നിന്ന് വളരെ അകലെ ബസുകൾ നിർത്തേണ്ടിവരും.
ഹുബ്ബള്ളി, ധാർവാഡ് താലൂക്കുകളിലെ 39 സ്‌കൂളുകൾക്ക് ജനുവരി 11, 12, 13, 16 തീയതികളിൽ അവധി പ്രഖ്യാപിച്ചിരുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.