#NoTrainsBloreKerala ഹാഷ് ടാഗ് വൈറല്‍ ആകുന്നു,ബെന്ഗളൂരു മലയാളികള്‍ പ്രതികരിച്ചു തുടങ്ങി.നിങ്ങള്‍ക്കും അണി ചേരാം .

ബെന്ഗളൂരു : ഓണം -ബക്രീദ് അവധിക്കു കേരളത്തിലേക്ക് ഒരു സ്പെഷ്യല്‍ ട്രെയില്‍ പോലും അനുവദിക്കാത്ത  റെയില്‍വേയുടെ നടപടിക്കെതിരെ മലയാളികള്‍ പ്രതികരിച്ചു തുടങ്ങി.#NoTrainsBloreKerala എന്നാ ഹാഷ് ടാഗില്‍ ആണ്  പ്രതികരണം തുടരുന്നത്.നിരവധി ആളുകള്‍ തങ്ങളുടെ അഭിപ്രായം മുകളില്‍ കൊടുത്ത ഹാഷ് ടാഗില്‍ ചേര്‍ത്ത് തുടങ്ങി,നിങ്ങള്‍ക്കും ഈ ഹാഷ് ടാഗില്‍ നിങ്ങളുടെ പ്രതികരണം അറിയിക്കാം.

ബെന്ഗളൂരുവില്‍ നിന്നും ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ കേരളത്തിലേക്ക് യാത്ര ചെയ്ത ദിവസമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ,ഓണത്തിന്റെ മുന്‍പുള്ള വെള്ളിയാഴ്ചകളില്‍ വളരെ വലിയ തിരക്കാണ് ബെന്ഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രേഖപ്പെടുത്താറുള്ളത് ,എല്ലാവര്‍ഷവും ഇത് തുടരുന്നതുമാണ്.സാധാരണം ആ ദിവസത്തേക്കുള്ള ട്രെയിന്‍ ടിക്കെറ്റുകള്‍ ബൂകിംഗ് ആരംഭിച്ച ദിവസം തന്നെ കഴിയുകയാണ് പതിവ്.പിന്നീട് കേരള -കര്‍ണാടക ആര്‍ ടീസികളിലെ ടിക്കറ്റും ആദ്യദിവസം തന്നെ തീരുന്നു.സ്പെഷ്യല്‍ ബസുകള്‍ പ്രഖ്യാപിച്ചാലും അത് തന്നെയാണ് അവസ്ഥ.പിന്നീട് ഒരൊറ്റ വഴിയെ ഉള്ളൂ ,രണ്ടും മൂന്നും ഇരട്ടി നല്‍കി സ്വകാര്യ ബസില്‍ ടികറ്റ് ഉറപ്പിക്കണം.സ്വകാര്യ ബസുകളുടെ ചൂഷണത്തിന് തലവച്ചു കൊടുക്കണം.

  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!

ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍  ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലും വന്നു തുടങ്ങി അവ താഴെ കൊടുക്കുന്നു.

ഇന്ത്യടുഡേ 

ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്‌

ഇതുമായി ബന്ധപ്പെട്ടു ഞങ്ങള്‍ മുന്‍പ് എഴുതിയ വാര്‍ത്തകള്‍ ഇവിടെ വായിക്കാം.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

“ഒത്തു പിടിച്ചാല്‍ സ്പെഷ്യല്‍ ട്രെയിനും പോരും” ഒന്ന് ശ്രമിച്ചു നോക്കിയാലോ? ഓണസദ്യ നാട്ടില്‍ കഴിക്കാലോ??

നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍!! ഇതുവരെ ഒരു സ്പെഷ്യല്‍ ട്രെയിനും പ്രഖ്യാപിക്കാതെ റെയില്‍വേ.

ട്വീറ്റ് അടിച്ചാല്‍ ഡയപ്പര്‍ പ്ലാറ്റ് ഫോര്മില്‍ എത്തിക്കുന്ന റെയില്‍വേ മന്ത്രിക്ക്,ബെന്ഗലൂരു മലയാളികളുടെ കണ്ണുനീര്‍ കാണാന്‍ കഴിയാത്തത് എന്തുകൊണ്ട് ?ഓണത്തിന് സ്പെഷ്യല്‍ ട്രെയിന്‍ ഇല്ല ? ട്വിറ്റെറില്‍ പ്രതിഷേധം തുടരുന്നു .നിങ്ങള്ക്ക്കും പ്രതിഷേധിക്കാം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts