നടി മിത്ര കുര്യന്‍ കെഎസ്ആര്‍ടിസി ഡ്രൈവറെയും ട്രാഫിക് കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടറെയും മര്‍ദിച്ചതായി പരാതി

കൊച്ചി: നടി മിത്ര കുര്യന്‍ കെഎസ്ആര്‍ടിസി ഡ്രൈവറെയും ട്രാഫിക് കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടറെയും മര്‍ദിച്ചതായി പരാതി. ഞായറാഴ്ച വൈകിട്ട് 4.30ന് പെരുമ്പാവൂര്‍ സ്റ്റാന്‍ഡിലാണ് സംഭവം. ബസ് സ്റ്റാന്‍ഡില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചതായാണ് പരാതി.

ബസ് നടി സഞ്ചരിച്ചിരുന്ന കാറില്‍ ഉരസിയെന്ന കാരണം പറഞ്ഞാണ് ജീവനക്കാരെ മര്‍ദിച്ചത്. ബസിനെ പിന്തുടര്‍ന്നെത്തിയായിരുന്നു ആക്രമണം. ബസ് തിരിച്ച് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പിന്നാലെ കാറിലെത്തിയ മിത്ര സ്റ്റാന്‍ഡില്‍ കയറി ഡ്രൈവര്‍ എ.രാമദാസിനെയും തടയാന്‍ ചെന്ന കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ എ.എ വിജയനെയും മര്‍ദിച്ചെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

  വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു

നടിയുടെ മര്‍ദനത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ എ.രാമദാസും കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍ എ.എ വിജയനും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സ്റ്റാന്‍ഡിനകത്ത് മറ്റുവാഹനങ്ങള്‍ക്ക് പ്രവേശനമില്ലെന്നിരിക്കെ അതിക്രമിച്ച് കയറുകയും പെട്രോള്‍ പമ്പിന് സമീപം കാര്‍ നിര്‍ത്തി മിത്ര അസഭ്യം പറഞ്ഞെന്നും പരാതിയിലുണ്ട്.

റോഡില്‍വച്ച് നടിയുടെ കാറുമായി ഉരസിയെ കെഎസ്ആര്‍ടിസി ബസ് അപകടം നടന്നിട്ടും നിര്‍ത്താതെ അമിത വേഗത്തില്‍ പാഞ്ഞുപോകുകയായിരുന്നു എന്നാണ് മിത്ര പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്. തന്റെ വാഹനത്തിന്റെ പെയിന്റ് പോവുകയും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും നടിയുടെ പരാതിയില്‍ പറയുന്നു. ഇരുകൂട്ടരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

  വയനാട് ഫണ്ട് വിവാദം ഗുണം ചെയ്തു; സണ്ണി ജോസഫ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും: സുരേഷ് ഗോപി
[masterslider id="10"]

Related posts

Click Here to Follow Us