മലയാളികളുടെ തിരോധാനം: ബന്ധുക്കള്‍ക്ക് വീണ്ടും മൊബൈല്‍ സന്ദേശമെത്തിയതായി സംശയം.

കാസര്‍കോട്: കാസര്‍കോട് നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളികളുടെ ബന്ധുക്കള്‍ക്ക് വീണ്ടും മൊബൈല്‍ സന്ദേശമെത്തി. ഡോക്ടര്‍ ഹിജാസിന്റെ ഭാര്യ റുഹൈല പെണ്‍കുഞ്ഞിനു ജന്മം നല്‍കി എന്നാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.

അഷ്ഫാക്ക് എന്നയാളാണ് ഹിജാസിന്റെ സഹോദരിയുടെ ഫോണിലേക്കു സന്ദേശം അയച്ചത്. ബന്ധുക്കള്‍ സന്ദേശം എന്‍ഐഎയ്ക്കു കൈമാറി. കാസര്‍കോട് നിന്നും പാലക്കാടു നിന്നും ആളുകളെ കാണാതായതു സംബന്ധിച്ച കേസുകളുടെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിരുന്നു.

  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ

പടന്നയില്‍ നിന്ന് കാണാതായവര്‍ എല്ലാം ഒരേ കേന്ദ്രത്തിലുണ്ടെന്നും ഐഎസ് ബന്ധത്തിന്റെ പേരില്‍ ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാമെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇസ്ലാമിക തത്വങ്ങള്‍ അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐഎസ് എന്നും ഇവര്‍ പറഞ്ഞിരുന്നു. അതേസമയം, സന്ദേശങ്ങള്‍ സംബന്ധിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് എന്‍ഐഎ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts