സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

ബെംഗളൂരു: മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ എം.എല്‍.സിയാകും. കര്‍ണാടക ലജിസ്ലേറ്റിവ് കൗണ്‍സില്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിക്കും.

എം.എല്‍.എമാരാണ് എം.എല്‍.സി ഉപതെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുക.

ഭരണകക്ഷിയായ കോണ്‍ഗ്രസിന് 135 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ഫലം മറിച്ചാകില്ല. ജൂണ്‍ 30നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെ ഫലവും പ്രഖ്യാപിക്കും. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി.ജെ.പി നേതാവും ഹുബ്ബള്ളി-ധാര്‍വാഡ് സെൻട്രല്‍ മണ്ഡലം സിറ്റിങ് എം.എല്‍.എയുമായിരുന്ന ഷെട്ടാര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്. മണ്ഡലത്തില്‍ കോണ്‍ഗ്രസിനായി മത്സരിച്ചെങ്കിലും തോറ്റത് കനത്ത തിരിച്ചടിയായി.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ഷെട്ടാറിനെ പാര്‍ട്ടി കൈവിടില്ലെന്നും പ്രധാന ചുമതല നല്‍കുമെന്നും സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഷെട്ടാറിന് എം.എല്‍.സിയായി തെരഞ്ഞെടുക്കപ്പെടാൻ പാര്‍ട്ടി വഴിയൊരുക്കിയിരിക്കുകയാണ്.

തിപ്പണ്ണപ്പ കമക്നൂര്‍, എൻ.എസ്. ബോസെരാജു എന്നിവരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ്. ബി.ജെ.പി നേതാക്കളും എം.എല്‍.സിമാരുമായ ലക്ഷ്മണ്‍സവാദി, ബാബുറാവു ചിഞ്ചാൻസുര്‍, ആര്‍. ശങ്കര്‍ എന്നിവര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിനാല്‍ എം.എല്‍.സി സ്ഥാനം രാജിവെച്ച്‌ മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നിരുന്നു. ഇതോടെയാണ് ഇവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'
[masterslider id="10"]

Related posts