ഉടൽ ഒടിടി യിലേക്ക്

നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഉടൽ ഒടിടി യിലേക്ക് 2022 മെയ് 20 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മൗത്ത് പബ്ലിസിറ്റി കൊണ്ട് മാത്രം തിയറ്ററില്‍ പ്രേക്ഷകര്‍ എത്തിയ ചിത്രമാണെങ്കിലും ചിത്രം കാണാത്ത വലിയൊരു വിഭാഗം സിനിമാപ്രേമികള്‍ ഉണ്ട്. അതിനാല്‍ തന്നെ ഒടിടിയില്‍ ചിത്രം എന്നെത്തുമെന്ന അന്വേഷണം സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ സ്ഥിരമായി എത്തുന്നുമുണ്ടായിരുന്നു. ഒന്നര വര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്കിപ്പുറം ആ ചോദ്യത്തിനുള്ള ഉത്തരം എത്തിയിരിക്കുകയാണ്. സൈന പ്ലേയിലൂടെയാണ് ഉടലിന്‍റെ ഒടിടി റിലീസ്. എന്നാല്‍ കമിംഗ് സൂണ്‍ എന്നല്ലാതെ ഒടിടി റിലീസ് തീയതി അവര്‍ പ്രഖ്യാപിച്ചിട്ടില്ല.…

Read More

ഉടൽ ഒടിടി യിലേക്ക് ഉടൻ 

ധ്യാൻ ശ്രീനിവാസനും ഇന്ദ്രൻസും ദുര്‍ഗ കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയായ ഉടല്‍ ഒടിടി റിലീസിനായി ഒരുങ്ങുന്നു. ചിത്രം തിയറ്ററില്‍ റിലീസായി ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ ഒടിടിയിലെ സംപ്രേഷണം ആരംഭിച്ചിരുന്നില്ല. കൂടാതെ ഏത് ഒടിടി പ്ലാറ്റ്‌ഫോമിലാണ് ഉടല്‍ സിനിമയുടെ സംപ്രേഷണമെന്നറിയാനും കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയ വിവരങ്ങള്‍ പ്രകാരം ചിത്രത്തിന്റെ ഒടിടി സംപ്രേഷണം ഉടൻ ഉണ്ടാകുമെന്നാണ്. ‘ഉടലിന്റെ ഒടിടി റിലീസ് ഉടൻ ഉണ്ടാകും’ എന്നാണ് സൂചന. ചിത്രത്തിൻറെ ഡിജിറ്റല്‍ അവകാശങ്ങള്‍ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ എന്നാണ് വിവരം.

Read More