സുമലത മണ്ഡ്യക്ക് വേണ്ടി ഇതുവരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ ?തന്റെ മകനെതിരെ തിരഞ്ഞെടുപ്പിന് നില്‍ക്കാന്‍ സാധ്യത ഉള്ള സുമലതക്ക് എതിരെ മുഖ്യമന്ത്രി.

ബെംഗളൂരു : മണ്ഡ്യക്ക് വേണ്ടി സുമലത എന്താണ് ഇതുവരെ ചെയ്തിട്ടുള്ളത് എന്ന് പറയാന്‍ ആവശ്യപ്പെട്ടു കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി.രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍  അത് മണ്ഡ്യയില്‍ നിന്ന് മാത്രമാകും എന്ന് അംബരീഷിന്റെ വിധവയായ  സുമലത വെളിപ്പെടുത്തിയതിന് ശേഷമാണ് മുഖ്യമന്ത്രി അവര്‍ക്കെതിരെയുള്ള സ്വരം കടുപ്പിച്ചത്.

നടനും കോൺഗ്രസ് നേതാവുമായിരുന്ന അംബരീഷിന്റെ ഭാര്യയെന്ന വൈകാരികതയ്ക്കപ്പുറം സുമലതയുടെ യോഗ്യതയിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു.സുമലത മണ്ഡ്യക്കാരിയല്ലെന്നും ആന്ധ്രയിൽ നിന്നുള്ള ഗൗഡ സമുദായാംഗമാണെന്നുമുള്ള ദൾ എംഎൽസിയുടെ പരാമർശം അംബരീഷിന്റെ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

സുമലത മണ്ഡ്യയുടെ മരുമകളാണെന്നും ഇവർ മൽസരിക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് ശ്രീകാന്ത് ഗൗഡയല്ലെന്നും ഓൾ കർണാടക അംബരീഷ് ഫാൻസ് ക്ലബ് പ്രസിഡന്റ് ബേലൂർ സോമശേഖർ പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts