വീഡിയോ: ‘അഡാര്‍’ ലിപ് ലോക്കിന് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം!

അഡാര്‍ ലവ്വിന്‍റെ തമിഴ് ടീസറിന് ഡിസ്‌ലൈക്ക്-ട്രോള്‍ പൂര൦‌. ചിത്രം ഫെബ്രുവരി 14ന് തിയേറ്ററിലെത്താനിരിക്കെയാണ് അണിയറപ്രവര്‍ത്തകര്‍ തമിഴ്, തെലുങ്ക് ഭാഷകളിലായി പുതിയ ടീസര്‍ പുറത്തു വിട്ടത്. കണ്ണിറുക്കലിലൂടെ പ്രശസ്തയായ പ്രിയയുടെയും നായകന്‍ റോഷന്‍റെയും ലിപ് ലോക്ക് രംഗങ്ങള്‍ അടങ്ങിയ ടീസറിനാണ് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളും ഡിസ്‌ലൈക്കുകളും പെരുകുന്നത്.     അതേസമയം, കണ്ണിറുക്കലിലൂടെ താരമായ പ്രിയ വാര്യര്‍ക്കെതിരെ ഇതിനു മുന്‍പും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആക്രമണം നടന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്നെ താരമായ പ്രിയക്കെതിരെ നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ എന്‍റെ സിനിമ പുറത്തിറങ്ങി പ്രകടനം പോലും…

Read More

പാൻ കാർഡ് – ആധാർ ബന്ധിപ്പിക്കൽ നിർബന്ധമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പാൻ കാർഡ് -ആധാർ ബന്ധിപ്പിക്കൽ നിർബന്ധമെന്ന് സുപ്രീം കോടതി. ആദായനികുതി വകുപ്പിലെ 139 എ എ വകുപ്പ് നിലനിൽക്കുന്നതാണെന്നും സ്വകാര്യതയുടെ ലംഘനമാകുന്നില്ലെന്നും ഇക്കാര്യത്തിൽ സുപ്രീം കോടതി നേരത്തെ തീരുമാനം എടുത്തിട്ടുള്ളതാണെന്നും കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് തള്ളിയാണ് ജസ്‌റ്റിസുമാരായ എ.കെ സിക്രി, എസ്. അബ്ദുൽ നസീർ എന്നിവരുടെ ഇടപെടൽ. പാൻ നമ്പറുമായി ആധാർ ലിങ്ക് ചെയ്യാതെ 2018 -19 വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ശ്രയ സെൻ ,ജയശ്രീ സത്പുകെ എന്നിവർക്ക് ഡൽഹി ഹൈക്കോടതി അനുമതി നൽകിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഈ…

Read More

വോട്ടര്‍ മാര്‍ക്ക് “ഉറി”യുടെ ടിക്കറ്റ്‌ സൌജന്യമായി നല്‍കി ബിജെപി നേതാവ്!

ബെംഗളൂരു : ബോളിവൂഡില്‍ വന്‍ വിജയമായി മുന്നേറുന്ന സര്‍ജിക്കല്‍ സ്ട്രൈക്ക് നെ ആസ്പദമാക്കി നിര്‍മിച്ച ഉറി എന്നാ ചിത്രത്തിന്റെ ടിക്കറ്റ്‌ എല്ലാ വോട്ടര്‍മാര്‍ക്കും സൌജന്യമായി നല്‍കുകയാണ് ഇപ്പോള്‍ ബി ജെ പി നേതാവും കെ ആര്‍ പുരം  എം എല്‍ എ യുമായ നന്ദിഷ് റെഡ്ഡി.ലോക്കൽ വാർഡ് കമ്മിറ്റികൾ വഴി 21 വരെ ടിക്കറ്റുകൾ വിതരണം ചെയ്യും. കഴിഞ്ഞമാസം മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡ നായകനായ ‘സീതാരാമ കല്യാണ’  റിലീസ് ചെയ്തപ്പോൾ ജനതാദൾ  പ്രവർത്തകർ മണ്ഡ്യയിലെ വോട്ടർമാർക്കു  ടിക്കറ്റുകൾ വീടുകളിൽ എത്തിച്ചു നൽകിയിരുന്നു.

Read More

മത്സ്യത്തൊഴിലാളികളെ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്ത് ശശി തരൂർ

തിരുവനന്തപുരം: മനുഷ്യരാശിക്ക് മഹത്തായ സേവനം ചെയ്തവരെയാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പരിഗണിക്കാറുള്ളത്. പ്രളയകാലത്ത് കേരളത്തിന് കൈത്താങ്ങായ മത്സ്യത്തൊഴിലാളികളെ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്ത് ശശി തരൂർ എം.പി. നൊബേൽ പുരസ്‌കാര സമിതി അധ്യക്ഷൻ ബെറിറ്റ് റീറ്റ് ആൻഡേഴ്‌സന് ഇത് സംബന്ധിച്ച് അദ്ദേഹം കത്തയച്ചു. പാർലമെന്‍റ് അംഗമെന്ന നിലയ്ക്കാണ് ശുപാർശ. മത്സ്യത്തൊഴിലാളികളുടെ നിസ്വാർഥസേവനം തീർച്ചയായും അവരെ പുരസ്‌കാരത്തിന് അർഹരാക്കുന്നുവെന്ന് തരൂർ പറഞ്ഞു. പ്രളയത്തില്‍ നിന്ന് 65,000 പേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചതായി തരൂർ നൊബേൽ സമ്മാന സമിതിയെ അറിയിച്ചു. ഇവരുടെ സേവനം ലോകബാങ്കിന്‍റെയും ഐക്യരാഷ്ട്ര സംഘടനയുടെയും റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുള്ളതും ശുപാര്‍ശയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Read More

മിനി ഇന്ത്യ പിടിക്കാനൊരുങ്ങി നടൻ പ്രകാശ് രാജ്!

ബെംഗളൂരു: കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരേപോലെ വിമര്‍ശിക്കുന്ന പ്രകാശ് രാജ്, മിനി ഇന്ത്യ എന്നറിയപ്പെടുന്ന ബംഗളുരു സെന്‍ഡ്രല്‍ മണ്ഡലത്തില്‍ നിന്ന് പോരാട്ടത്തിനൊരുങ്ങുന്നു. വിത്തല്‍ മല്യ റോഡിലുള്ള ഓഫീസില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സംഘപരിവാര്‍ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുന്ന പ്രകാശ് രാജ്, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപായി മണ്ഡലത്തിലെ ജനങ്ങളെ നേരില്‍ കാണാനുള്ള ഒരുക്കത്തിലാണ്. സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനുശേഷമാണ് പ്രകാശ് രാജ് വര്‍ഗീയതയ്‌ക്കെതിരെ നിലപാട് ശക്തമാക്കിയത്. ഇതേത്തുടര്‍ന്ന് സംഘപരിവാര്‍ ഭീഷണിയും ഉയര്‍ന്നിരുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങളെ ചോദ്യംചെയ്യേണ്ടത് അനിവാര്യതയായതിനാലാണ് രാഷ്ട്രീയനിലപാട് സ്വീകരിച്ചതെന്ന് പ്രകാശ് രാജ് പറഞ്ഞു. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കകുന്നത് തടയണം എങ്കില്‍ കോണ്‍ഗ്രസിന് തന്നെ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാമെന്ന്…

Read More

സുമലത മണ്ഡ്യക്ക് വേണ്ടി ഇതുവരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ ?തന്റെ മകനെതിരെ തിരഞ്ഞെടുപ്പിന് നില്‍ക്കാന്‍ സാധ്യത ഉള്ള സുമലതക്ക് എതിരെ മുഖ്യമന്ത്രി.

ബെംഗളൂരു : മണ്ഡ്യക്ക് വേണ്ടി സുമലത എന്താണ് ഇതുവരെ ചെയ്തിട്ടുള്ളത് എന്ന് പറയാന്‍ ആവശ്യപ്പെട്ടു കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി.രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍  അത് മണ്ഡ്യയില്‍ നിന്ന് മാത്രമാകും എന്ന് അംബരീഷിന്റെ വിധവയായ  സുമലത വെളിപ്പെടുത്തിയതിന് ശേഷമാണ് മുഖ്യമന്ത്രി അവര്‍ക്കെതിരെയുള്ള സ്വരം കടുപ്പിച്ചത്. നടനും കോൺഗ്രസ് നേതാവുമായിരുന്ന അംബരീഷിന്റെ ഭാര്യയെന്ന വൈകാരികതയ്ക്കപ്പുറം സുമലതയുടെ യോഗ്യതയിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു.സുമലത മണ്ഡ്യക്കാരിയല്ലെന്നും ആന്ധ്രയിൽ നിന്നുള്ള ഗൗഡ സമുദായാംഗമാണെന്നുമുള്ള ദൾ എംഎൽസിയുടെ പരാമർശം അംബരീഷിന്റെ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. സുമലത മണ്ഡ്യയുടെ മരുമകളാണെന്നും ഇവർ മൽസരിക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് ശ്രീകാന്ത് ഗൗഡയല്ലെന്നും ഓൾ കർണാടക അംബരീഷ് ഫാൻസ് ക്ലബ് പ്രസിഡന്റ്…

Read More

എച്എഎല്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണ യുദ്ധവിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് ഫ്രാന്‍സിലേക്ക് അയക്കും

ബെംഗളൂരു: പരിശീലനപ്പറക്കല്‍ നടത്തുന്നതിനിടയിൽ ഹിന്ദുസ്ഥാന്‍ ഐറോനോട്ടികള്‍ ലിമിറ്റെഡ് വിമാനത്താവളത്തിന് സമീപം അപകടത്തിൽപെട്ട മിറാഷ് 2000 വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായി ഫ്രാന്‍സിലേക്ക് അയക്കാന്‍ തീരുമാനം. വിമാനത്തിലെ ഡാറ്റ റെക്കോര്‍ഡറായ ബ്ലാക്ക് ബോക്‌സില്‍നിന്നും വിവരങ്ങള്‍ കണ്ടെത്താനായാണ് ഇത് ഫ്രാന്‍സിലേക്ക് അയക്കുന്നത്. അപകടത്തില്‍ ബ്ലാക്ക്‌ബോക്‌സിന് കാര്യമായ തകരാര്‍ സംഭവിച്ചതിനാല്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താന്‍ തടസങ്ങളുണ്ടായിരുന്നു. ഇതിനിലാണ് ബ്ലാക്ക്‌ബോക്‌സ് ഫ്രാന്‍സിലേക്ക് അയച്ച് പരിശോധന നടത്താന്‍ അന്വേഷണസംഘം തീരുമാനമെടുത്തത്. വിമാനത്തിന്റെ മുഖ്യനിര്‍മാതാക്കളായ ദസ്സോ ഏവിയേഷനിലെ വിദഗ്ധര്‍ക്ക് വിവരങ്ങള്‍ വീണ്ടെടുക്കാനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവത്തില്‍ എച്ച്.എ.എല്‍, ഡി.ജി.ക്യു.എ, വ്യോമസേന തുടങ്ങിയവര്‍ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ബ്ലാക്ക്‌ബോക്‌സിലെ…

Read More

പ്രവാസി കോണ്‍ഗ്രസിന്റെ സ്നേഹ സ്പന്ദനം.

ബെംഗളൂരു: കര്‍ണാടക പ്രവാസി കോണ്‍ഗ്രസിന്റെ സ്നേഹ സ്പന്ദനം എന്നാ സാമൂഹിക സേവന പരിപാടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട്‌ മാരായ വിനു തോമസ്‌ ,വത്സന്‍ എന്നിവര്‍ ചേര്‍ന് ഉത്ഘാടനം ചെയ്തു. എയര്‍പോര്‍ട്ട് റോഡിലെ പീസ്‌ ഗാര്‍ഡന്‍ അന്തേവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്തു.സുമോജ് മാത്യു ,രാജേന്ദ്രന്‍,ജെയ്സണ്‍ ലൂകൊസ്,ഷൈമി,സുമന്‍,ഐപ്പ്,സിയാദ്,മനു,സുമേഷ്,ജോസുകുട്ടി എന്നിവര്‍ സംസാരിച്ചു.

Read More

ഇതൊരു നല്ല മാതൃക,225 ദേശീയ അന്തര്‍ ദേശീയ അവാര്‍ഡുകള്‍ വാങ്ങി റെക്കോര്‍ഡ്‌ തിരുത്തി കെഎസ്ആര്‍ടിസി.

ബെംഗളൂരു: 225 ദേശീയ അന്തര്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഒരു പൊതു മേഖല സ്ഥാപനത്തെ നിങ്ങള്‍ അറിയുമോ ? എന്നാല്‍ അങ്ങനെ ഒന്നുണ്ട്,ചുരുക്കപ്പേര് കെ എസ് ആര്‍ ടി സി ,മുഴുവനായി കര്‍ണാടക സ്റ്റേറ്റ് റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പരേഷന്‍,മികച്ച സേവനം കൊണ്ട് വളരെയധികം ശ്രധിക്കപ്പെട്ടിട്ടുള്ളതാണ് കര്‍ണാടക ആര്‍ ടി സി. ഇത്രയധികം പരീക്ഷണങ്ങള്‍ നടത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഉള്ള മറ്റൊരു കമ്പനി ഇല്ല എന്ന് തന്നെ പറയാം ആദ്യത്തെ എ സി ബസ്,ആദ്യത്തെ ജൈവ ഇന്ധനത്തില്‍ ഓടുന്ന ബസ്,ശുചിമുറിയും പാന്‍ട്രി യുമുള്ള ബസ്, …

Read More

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം 9 കോണ്‍ഗ്രസ്‌ എംഎല്‍എമാരെ കാണാനില്ല;കുമാരസ്വാമി സര്‍ക്കാരിന്റെ ഭാവി തുലാസില്‍ ?

ബെംഗളൂരു: ഇന്നലെ ആരംഭിച്ച ബജറ്റ് സമ്മേളനത്തില്‍ ഒന്‍പത് കോണ്‍ഗ്രസ്‌ എം എല്‍ എ മാരുടെ അഭാവം ഭരണ കക്ഷിക്ക് ക്ഷീണമായി,ഇന്നലെ ആരംഭിച്ച ബജറ്റ് സമ്മേളനം കഴിയുന്നത് വരെ നിയമസഭയില്‍ ഹാജരാകണം എന്ന മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയ വിപ് കൂടി ലംഘിച്ചാണ് ഒന്‍പതു എം എല്‍ എ മാര്‍ സഭയില്‍ ഹാജരാകാതെ ഇരുന്നത്. ഇഗില്‍ ടോണ്‍ റിസോര്‍ട്ടില്‍ വച്ച് ആനന്ദ്‌ സിംഗ് എം എല്‍ എ യെ അപായപ്പെടുത്താന്‍ ശ്രമിച്ചു കേസെടുത്തപ്പോള്‍ ഒളിവില്‍ പോയ ജെ എന്‍ ഗണേഷ് ആണ് ഇതില്‍ ഒരാള്‍. മന്ത്രി…

Read More
Click Here to Follow Us