എച്എഎല്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണ യുദ്ധവിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് ഫ്രാന്‍സിലേക്ക് അയക്കും

ബെംഗളൂരു: പരിശീലനപ്പറക്കല്‍ നടത്തുന്നതിനിടയിൽ ഹിന്ദുസ്ഥാന്‍ ഐറോനോട്ടികള്‍ ലിമിറ്റെഡ് വിമാനത്താവളത്തിന് സമീപം അപകടത്തിൽപെട്ട മിറാഷ് 2000 വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായി ഫ്രാന്‍സിലേക്ക് അയക്കാന്‍ തീരുമാനം. വിമാനത്തിലെ ഡാറ്റ റെക്കോര്‍ഡറായ ബ്ലാക്ക് ബോക്‌സില്‍നിന്നും വിവരങ്ങള്‍ കണ്ടെത്താനായാണ് ഇത് ഫ്രാന്‍സിലേക്ക് അയക്കുന്നത്.

അപകടത്തില്‍ ബ്ലാക്ക്‌ബോക്‌സിന് കാര്യമായ തകരാര്‍ സംഭവിച്ചതിനാല്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താന്‍ തടസങ്ങളുണ്ടായിരുന്നു. ഇതിനിലാണ് ബ്ലാക്ക്‌ബോക്‌സ് ഫ്രാന്‍സിലേക്ക് അയച്ച് പരിശോധന നടത്താന്‍ അന്വേഷണസംഘം തീരുമാനമെടുത്തത്. വിമാനത്തിന്റെ മുഖ്യനിര്‍മാതാക്കളായ ദസ്സോ ഏവിയേഷനിലെ വിദഗ്ധര്‍ക്ക് വിവരങ്ങള്‍ വീണ്ടെടുക്കാനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

സംഭവത്തില്‍ എച്ച്.എ.എല്‍, ഡി.ജി.ക്യു.എ, വ്യോമസേന തുടങ്ങിയവര്‍ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ബ്ലാക്ക്‌ബോക്‌സിലെ വിവരങ്ങള്‍ കണ്ടെടുക്കാന്‍ കഴിയാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വിമാനം അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് ജീവന്‍ നഷ്ടമായി.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
[masterslider id="10"]

Related posts