മിനി ഇന്ത്യ പിടിക്കാനൊരുങ്ങി നടൻ പ്രകാശ് രാജ്!

ബെംഗളൂരു: കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരേപോലെ വിമര്‍ശിക്കുന്ന പ്രകാശ് രാജ്, മിനി ഇന്ത്യ എന്നറിയപ്പെടുന്ന ബംഗളുരു സെന്‍ഡ്രല്‍ മണ്ഡലത്തില്‍ നിന്ന് പോരാട്ടത്തിനൊരുങ്ങുന്നു. വിത്തല്‍ മല്യ റോഡിലുള്ള ഓഫീസില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

സംഘപരിവാര്‍ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുന്ന പ്രകാശ് രാജ്, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപായി മണ്ഡലത്തിലെ ജനങ്ങളെ നേരില്‍ കാണാനുള്ള ഒരുക്കത്തിലാണ്. സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനുശേഷമാണ് പ്രകാശ് രാജ് വര്‍ഗീയതയ്‌ക്കെതിരെ നിലപാട് ശക്തമാക്കിയത്. ഇതേത്തുടര്‍ന്ന് സംഘപരിവാര്‍ ഭീഷണിയും ഉയര്‍ന്നിരുന്നു.

  ബെംഗളൂരുവിൽ ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ പെരുകുന്നു; മൂന്ന് വർഷത്തിനിടെ രക്ഷപ്പെടുത്തിയത് 831 സ്ത്രീകളെ, ആറ് വെബ്‌സൈറ്റുകൾ പൂട്ടിച്ച് പോലീസ്

ചുറ്റും നടക്കുന്ന കാര്യങ്ങളെ ചോദ്യംചെയ്യേണ്ടത് അനിവാര്യതയായതിനാലാണ് രാഷ്ട്രീയനിലപാട് സ്വീകരിച്ചതെന്ന് പ്രകാശ് രാജ് പറഞ്ഞു. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കകുന്നത് തടയണം എങ്കില്‍ കോണ്‍ഗ്രസിന് തന്നെ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാമെന്ന് പ്രകാശ് രാജ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ആവേശം ഉയരുന്നതിന് മുന്‍പ് തന്നെ പ്രകാശ് രാജ് വോട്ട് പിടിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.

  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു
[masterslider id="10"]

Related posts