വായോധികയെ കൊലപ്പെടുത്തി മുറിച്ച് കഷ്ണങ്ങളാക്കിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ 

ബെംഗളൂരു: വയോധികയെ കൊലപ്പെടുത്തിയ ശേഷം കൈകാലുകൾ വേർപെടുത്തി മൃതദേഹം വിവിധയിടങ്ങളിൽ ഉപേക്ഷിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. ബിഹാർ സ്വദേശിയായ ഇന്ദൽ കുമാറിനെയാണ് ബന്നാർഘട്ട പോലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ ഔറംഗബാദിൽ നിന്ന് പിടികൂടിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി ഏഴിന് ബെംഗളൂരുവിലേക്ക് കൊണ്ടുവരികയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ആനേക്കൽ താലൂക്കിലെ ബന്നാർഘട്ട ജനതാ കോളനിയിലെ ഗീതമ്മയാണ് (53) ക്രൂരമായി കൊല്ലപ്പെട്ടത്. മേയ് 27നായിരുന്നു സംഭവം. ഗീതമ്മയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബിഹാർ സ്വദേശികളായ ഏഴ് പേർ ചേർന്നാണ് ഗീതമ്മയെ കൊലപ്പെടുത്തിയത്. അതേസമയം കേസിലെ മറ്റ് പ്രതികൾക്കായി ഇവരെ ഉടൻ തന്നെ പിടികൂടുമെന്നും ബെംഗളൂരു റൂറൽ എസ്പി മല്ലികാർജുൻ ബാലദണ്ടി വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി.

  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി

ജനതാ കോളനിയ്ക്ക് സമീപം കൈയും കാലും തലയും വെട്ടിമാറ്റി ഉപേക്ഷിച്ച നിലയിലാണ് ഗീതമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട ഗീതമ്മയുടെ വീട്ടിൽ ബിഹാർ സ്വദേശികളായ ഗാർമെന്റ്‌സ് ജോലിക്കാരായ യുവാക്കൾ വാടകയ്ക്ക് താമസിക്കുക്കുകയിരുന്നു.

ഗീതമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇവർ സംഭവത്തിന് ശേഷം വാടക വീട്ടിലേക്ക് എത്തിയിട്ടില്ലെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ബിഹാറിലാണെന്ന് പോലീസിന് മനസിലായി. പിന്നാലെ പോലീസ് സംഘം ബിഹാറിലേക്ക് പോവുകയും ഔറംഗബാദിലെ ഒരു ഗ്രാമത്തിൽ നിന്ന് പ്രധാന പ്രതി ഇന്ദൽ കുമാറിനെ പിടികൂടുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
[masterslider id="10"]

Related posts