യുവാവിനെ അജ്ഞാതർ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തി

death murder

ബെംഗളൂരു: കഞ്ചാവ് വിൽപനക്കാരനും മയക്കുമരുന്നിന് അടിമയുമായ യുവാവിനെ ചിക്കമംഗലൂരിലെ മുടിഗെരെയിൽ അജ്ഞാതർ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയതായി പോലീസ്.

ബണ്ട് വാൾ ഇറയിലെ അബ്ബാസിന്റെ മകൻ ഫവാസ് ആണ് മരിച്ചത്.

വിവാഹിതനാണെങ്കിലും ഫവാസ് ഭാര്യയെ ഉപേക്ഷിച്ച് പോയിരുന്നു. ഇയാൾ കഞ്ചാവ് വിൽപന നടത്തുന്നതായും മയക്കുമരുന്നിന് അടിമയാണെന്നും ബന്ധുക്കൾക്ക് അറിയാമായിരുന്നു. വഴിവിട്ട പെരുമാറ്റത്തെ തുടർന്ന് ബന്ധുക്കൾ യുവാവിനെ വീട്ടിൽ കയറ്റിയിരുന്നില്ല. അനധികൃത കഞ്ചാവ് വിൽപനയിൽ ഏർപ്പെട്ടിരുന്ന ഫവാസ് മറ്റ് കച്ചവടക്കാരുമായി ബന്ധം സ്ഥാപിച്ചിരുന്നു.

  ഒരൊറ്റ കാറിൽ മൂന്ന് പേരുണ്ടോ? എങ്കിൽ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നിങ്ങളെ തൊടില്ല! ആ രഹസ്യ വഴി!

ഏകദേശം പത്ത് ദിവസം മുമ്പ് വ്യാപാരവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെ തുടർന്ന് ഇയാളെ ഒരു സംഘം തട്ടിക്കൊണ്ടുപോയി അജ്ഞാത സ്ഥലത്ത് ബന്ദിയാക്കിയിരുന്നു. ഇവിടെ പെട്രോളൊഴിച്ച് കൊലപ്പെടുത്തുകയും തുടർന്ന് മൃതദേഹം ബണക്കൽ മലനിരകളിൽ ഉപേക്ഷിക്കുകയുമായിരുന്നു. ഫവാസിനെ തട്ടിക്കൊണ്ടുപോയ വിവരം ഇയാളുടെ കഞ്ചാവിന് അടിമകളായ സുഹൃത്തുക്കൾക്ക് അറിയാമായിരുന്നതിനാൽ അവർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോയെന്ന സംശയം ഉയർന്നിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ
[masterslider id="10"]

Related posts