ബിജെപി യുമായി സഖ്യമുണ്ടാക്കുമെന്ന വാർത്തകൾ നിഷേധിച്ച് ജെഡിഎസ് 

ബെംഗളൂരു: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ ജെഡിഎസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്‌ ഡി കുമാരസ്വാമി. അത്തരത്തില്‍ യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇതൊക്കെ ഊഹാപോഹങ്ങള്‍ മാത്രമാണ്. രാഷ്ട്രീയത്തില്‍ ഇത്തരം കിംവദന്തികള്‍ സാധാരണമാണ്. ഇതുവരെ അത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടില്ല, ഞങ്ങളുമായി അത്തരമൊരു സഖ്യം ആരും നിര്‍ദ്ദേശിച്ചിട്ടുമില്ല,” കുമാരസ്വാമി പറഞ്ഞു.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

അടുത്തിടെ നടത്തിയ ഡല്‍ഹി സന്ദര്‍ശനത്തിനിടെ കുമാരസ്വാമി മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ജെഡിഎസ് ലോക്സഭ തിരഞ്ഞെടുപ്പോടെ ബിജെപി സഖ്യത്തിന്റെ ഭാഗമാവുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts