വിദ്വേഷ പോസ്റ്റുകൾക്കും സദാചാര ആക്രമണങ്ങൾക്കുമെതിരെ ശക്തമായ നടപടി മുന്നറിയിപ്പുമായി പോലീസ്

ബെംഗളൂരു: വിദ്വേഷ പോസ്റ്റുകൾക്കും സദാചാര ആക്രമണങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്  സിറ്റി പോലീസ്. കമ്മീഷണർ ബി.ദയാനന്ദ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

“സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യും. ഇതിനായി ഞങ്ങള്‍ക്ക് വിവിധ സര്‍വീസ് പ്രൊവൈഡര്‍മാരുടെ സഹായവും ആവശ്യമാണ്. അവര്‍ സഹായിക്കാമെന്നും സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വര്‍ഗീയദ്രുവീകരണം ഉണ്ടാക്കുന്നവരെ ഒരുകാരണവശാലും വെറുതെ വിടാൻ പോകുന്നില്ല”; ബി.ദയാനന്ദ പറഞ്ഞു.

കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര ദിവസങ്ങള്‍ക്ക് മുൻപ് പ്രഖ്യാപിച്ച വര്‍ഗീയവിരുദ്ധ പൊലീസ് സേനാ രൂപീകരണനടപടികളുടെ തുടര്‍ച്ചയായാണ് വിദ്വേഷ പോസ്റ്റുകള്‍ക്കും പിടിവീഴുന്നത്. കര്‍ണാടകത്തിലെ തീരദേശ ജില്ലകളില്‍ ബിജെപി – ആര്‍എസ്‌എസ് നേതൃത്വത്തില്‍ നടന്നുവരുന്ന വര്‍ഗീയ, സദാചാര ആക്രമണങ്ങളെ ചെറുക്കാനും അവയ്‌ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനുമാണ് വര്‍ഗീയവിരുദ്ധ പൊലീസ് സേന രൂപവത്കരിക്കുന്നത്.

നിയമം കയ്യിലെടുക്കാൻ ഒരാളെയും ഞങ്ങൾ അനുവദിച്ചിട്ടില്ല. ഇത്തരം പ്രവർത്തനങ്ങളെ കർണാടക സർക്കാർ ശക്തമായി നേരിടും. സംസ്ഥാനത്തിന് ചീത്തപ്പേരുണ്ടാകുന്ന ഒരു പ്രവൃത്തിയും ഞങ്ങൾ അംഗീകരിക്കില്ല”; പൊലീസ് സേനയുടെ രൂപീകരണം പ്രഖ്യാപിച്ചുകൊണ്ട് ജി.പരമേശ്വര പറഞ്ഞു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us