ബെംഗളൂരു : മെട്രോ ഗ്രീൻലൈൻ, മാധവാര മുതൽ തുമക്കൂരു വരെ നീട്ടുന്നത് സംബന്ധിച്ചുള്ള ബെംഗളൂരു നഗര, ഗ്രാമ പ്രദേശങ്ങളെയും തുമക്കൂരു ജില്ലകൾ എന്നിവയെ ബന്ധിപ്പിച്ച് 59.60 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 26 സ്റ്റേഷനുകളാണ് ഉണ്ടാവുക. മെട്രോയുടെ ഏറ്റവും ദൈർഘ്യമേറിയ പാതയെന്ന പ്രത്യേകത കൂടെ ഇതിനുണ്ട്. റോഡ്, ട്രെയിൻ മാർഗം നിലവിൽ 70 കിലോമീറ്റർ ദൂരമുണ്ട് തുമക്കൂരുവിലേക്ക്. 1.25 കോടിരൂപ ചെലവിൽ ഹൈദരാബാദ് ആസ്ഥാനമായ ഏജൻസിയാണ് പഠനം പൂർത്തിയാക്കിയത്. ദാസനപുര, നെലമംഗല, മക്കാലി, നെലമംഗല വീവേഴ്സ് കോളനി, നെലമംഗല ബസ് ടെർമിനൽ, വിശേശ്വരപുര, ടി.ബേഗൂർ,…
Read MoreTag: Latestnews
റോഡിൽ ഭീമൻ കുഴി രൂപപ്പെട്ടത് പെട്ടന്ന് ; പിന്നാലെ കുഴിയിലേയ്ക്ക് മറിഞ്ഞ് കാര്‍, സംഭവം ചെന്നൈയിൽ
ചെന്നൈ: തിരുവാണ്‍മിയൂര്‍ – തരമണി റോഡില്‍ പെട്ടെന്ന് രൂപപ്പെട്ട കുഴിയിലേയ്ക്ക് മറിഞ്ഞ് കാർ. കാറിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീർഘ നേരത്തെ പരിശ്രമത്തിനൊടുവിൽ കാർ പുറത്തെടുത്തു. തരമണിയില്‍നിന്ന് തിരുവാണ്‍മിയൂരിലേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവം നടന്നതിന് സമീപം മെട്രോ റെയില്‍വേയ്ക്കായി തുരങ്കപ്പാത നിര്‍മാണം നടക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് പെട്ടെന്ന് കുഴി രൂപപ്പെട്ടതെന്ന് സമീപവാസികള്‍ ആരോപിക്കുന്നു. അതെസമയം നടുറോഡില്‍ കുഴി രൂപപ്പെട്ടത് സമീപത്ത് മെട്രോ റെയില്‍വേയുടെ നിര്‍മാണം നടക്കുന്നതുകൊണ്ടല്ലെന്ന് വ്യക്തമാക്കി മെട്രോ റെയില്‍ അധികൃതരും രംഗത്തെത്തി. സംഭവം നടന്നതിന് 300 മീറ്റര്‍ അകലെയാണ്…
Read Moreഅറ്റകുറ്റ പണി; മംഗളൂരു-ബംഗളൂരു റൂട്ടിൽ ആറ് ട്രെയിനുകൾ റദ്ദാക്കി
ബംഗളൂരു: അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളെ തുടർന്ന് ആറ് ട്രെയിനുകൾ റദ്ദാക്കി സൗത്ത് വെസ്റ്റേൺ റെയിൽവേ. ബംഗളൂരു-മംഗളൂരു, ബംഗളൂരു-കാർവാർ റൂട്ടുകളിലെ ട്രെയിൻ സർവിസുകളെ അടുത്ത അഞ്ച് മാസത്തേക്കിത് സാരമായി ബാധിക്കും. ജൂൺ ഒന്ന് മുതൽ നവംബർ ഒന്ന് വരെ സകലേശ്പുർ-സുബ്രഹ്മണ്യ റോഡ് പാതയിൽ സുരക്ഷ, വൈദ്യുതീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ശനിയാഴ്ചകളിൽ സർവിസ് നടത്തുന്ന യശ്വന്ത്പുർ-മംഗളൂരു ജങ്ഷൻ വീക്ക്ലി എക്സ്പ്രസ് (16539) മേയ് 31 മുതൽ നവംബർ ഒന്ന് വരെ റദ്ദാക്കും. ഞായറാഴ്ചകളിൽ സർവിസ് നടത്തുന്ന മംഗളൂരു ജങ്ഷൻ-യശ്വന്ത്പുർ വീക്ക്ലി എക്സ്പ്രസ് (16540) ജൂൺ ഒന്ന്…
Read Moreമെഡിക്കൽ, ഡെന്റൽ കോഴ്സ് ഫീസ് കൂട്ടില്ല -മന്ത്രി ശരൺ പ്രകാശ് പാട്ടീൽ
ബംഗളൂരു: വരാനിരിക്കുന്ന അധ്യയന വർഷത്തിൽ മെഡിക്കൽ, ഡെന്റൽ കോഴ്സുകളുടെ ഫീസ് ഘടനയിൽ വർധന ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ. സ്വകാര്യ മെഡിക്കൽ കോളജുകളുടെ സമ്മർദം വകവെക്കാതെയാണ് തീരുമാനം. സ്വകാര്യ മെഡിക്കൽ, ഡെന്റൽ കോളജ് മാനേജ്മെന് ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി, സർക്കാർ നിലപാട് വ്യക്തമാക്കിയതെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് പുറത്ത് വിട്ട വാർത്തക്കുറിപ്പിൽ സൂചിപ്പിക്കുന്നു. സ്വകാര്യ കോളജുകൾ 10 മുതൽ 15 വരെ ശതമാനം ഫീസ് വർധനക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം സർക്കാർ 10 ശതമാനം…
Read Moreരണ്ടാമത്തെ ‘കുഞ്ഞ്’ സന്തോഷ വാർത്തയുമായി വിരാടും അനുഷ്കയും!!!
ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും അവരുടെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍, താരദമ്പതികള്‍ ഇതുവരെയും ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക സ്ഥിരീകരണത്തിനായി ആരാധകരും പ്രേക്ഷകരും വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുകയാണ്. ഹിന്ദുസ്ഥാൻ ടൈംസാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് റിപ്പോര്‍ട്ട് ആദ്യമായി പുറത്തുവിട്ടിരിക്കുന്നത്. ഉടൻ തന്നെ ഇരുവരും ഇക്കാര്യം ഔദ്യോഗികമായി സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നത്. ദമ്പതികള്‍ക്ക് വാമിക എന്നൊരു മകളുണ്ട്. ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ക്യൂട്ട് കപ്പിള്‍സാണ് അനുഷ്‌കയും കോലിയും. അടുത്തിടെ ഇരുവരെയും മുംബൈയിലെ ഒരു സ്വകാര്യ…
Read Moreഐഎസ്ആര്‍ഒയുടെ കൗണ്ട് ഡൗണുകള്‍ക്ക് പിന്നിലെ ശബ്ദസാന്നിധ്യമായിരുന്ന എന്‍ വളര്‍മതി അന്തരിച്ചു
ചെന്നൈ : ഐഎസ്ആര്‍ഒയുടെ കൗണ്ട് ഡൗണുകള്‍ക്ക് പിന്നിലെ ശബ്ദസാന്നിധ്യമായിരുന്ന ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. ഐഎസ്ആര്‍ഒ അഭിമാന ദൗത്യമായ ചന്ദ്രയാന്‍3 ന്റെ വിജയകരമായ വിക്ഷേപണത്തിലും വളര്‍മതി തന്റെ ശബ്ദം നല്‍കി. ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിര്‍മിത റഡാര്‍ ഇമേജിംഗ് ഉപഗ്രഹമായ, റിസാറ്റ് ഒന്നിന്റെ പ്രൊജക്ട് ഡയറക്ടറായിരുന്നു. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ സ്‌മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ അബ്ദുള്‍ കലാം പുരസ്‌കാരം 2015ല്‍ കരസ്ഥമാക്കിയത് വളര്‍മതിയായിരുന്നു. 1984ലാണ് വളര്‍മതി ഐഎസ്ആര്‍ഒയുടെ ഭാഗമാകുന്നത്. ഇന്ത്യയുടെ അഭിമാന ദൗത്യങ്ങളായ ഇന്‍സാറ്റ്…
Read Moreദളിത് വിരുദ്ധ പരാമർശം ; നടൻ ഉപേന്ദ്രയ്ക്കെതിരെ വീണ്ടും പരാതി
ബെംഗളൂരു: ദളിത് വിരുദ്ധ പരാമർശത്തിൽ കന്നഡ നടൻ ഉപേന്ദ്രയ്ക്കെതിരെ വീണ്ടും പോലീസ് കേസ്. രണധീരപദ് സംസ്ഥാന പ്രസിഡൻറ് ബൈരപ്പ ഹരീഷ് കുമാറാണ് നടനും ഉത്തമപ്രജാകീയ പാർട്ടി നേതാവുമായ ഉപേന്ദ്രയ്ക്കെതിരെ പരാതി നൽകിയത്. ഹലാസൂർ ഗേറ്റ് പോലീസിന്റേതാണ് നടപടി. സമാനമായ പരാമർശത്തിൽ, പട്ടികജാതി പട്ടികവർഗ വിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങൾ ചുമത്തി ഉപേന്ദ്രയ്‌ക്കെതിരെ ബെംഗളൂരു സികെ അച്ചുകാട്ട് പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ വീണ്ടും നടന്റെ വിവാദ പരാമർശം. ഫേസ്ബുക്ക് ലൈവിനിടെയാണ് ദളിത് വിഭാഗത്തിന് നേരെ നടന്റെ ആക്ഷേപകരമായ പരാമർശം. സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്‌ടറായ മധുസൂദനൻ…
Read Moreബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈക്ക് നേരെ ചാടിയടുത്ത് ജല്ലിക്കെട്ട് കാള
ചെന്നൈ : ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈക്ക് നേരെ ചാടിയടുത്ത് ജല്ലിക്കെട്ട് കാള. ‘എൻ മണ്ണ് എൻ മക്കൾ’ എന്ന സന്ദേശമുയർത്തി അണ്ണാമലൈ നടത്തുന്ന പദയാത്രയുടെ ഭാഗമായി മധുര മേലൂരിലെത്തിയപ്പോൾ നൽകിയ സ്വീകരണത്തിനിടെയാണ് സംഭവം. കാളയെ അണ്ണാമലൈ മഞ്ഞ ഷാൾ അണിയിക്കുന്നതിനിടെ വിരണ്ട് ഉയർന്ന് ചാടുകയായിരുന്നു. ഉടൻ പ്രവർത്തകർ കാളയെ പിടിച്ച് ശാന്തനാക്കി. കാള അണ്ണാമലൈക്ക് നേരെ ചാടുന്നതിന്റെയും ശാന്തമായ ശേഷം അദ്ദേഹം തലോടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പദയാത്ര തുടങ്ങുന്ന സ്ഥലത്ത് പത്തോളം ജല്ലിക്കെട്ട് കാളകളെ കെട്ടിയിരുന്നു. ഇവയിലൊന്നാണ് അണ്ണാമലൈയുടെ നേരെ ചാടിയത്.…
Read Moreകോൺഗ്രസ് സർക്കാരിനെതിരെ ആരോപണവുമായി മുൻ മുഖ്യമന്ത്രി
ബെംഗളൂരു : സംസ്ഥാനത്തെ കാലവർഷക്കെടുതികളെ നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന ആരോപണവുമായി മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. അധികാരത്തിലിരിക്കുന്നവർ തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കാനുള്ള രാഷ്ട്രീയത്തിലാണിപ്പോഴെന്നും ബൊമ്മെ കുറ്റപ്പെടുത്തി. പാർട്ടിക്കത്തെ ഏറ്റുമുട്ടലുകൾക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയെന്ന് അദ്ദേഹം ആരോപിച്ചു. ജീവനക്കാർക്ക് സ്ഥലംമാറ്റം നൽകുന്ന അഴിമതിക്ക് മത്സരമാണ്. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്നും അദ്ദേഹം പറഞ്ഞു. കാലവർഷക്കെടുതികളിലേക്ക് സർക്കാർ ഇതുവരെ ശ്രദ്ധതിരിച്ചിട്ടില്ല. മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി യോഗം വിളിച്ചെന്നല്ലാതെ ഒരുനടപടിയുമുണ്ടായിട്ടില്ല.
Read Moreനടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ വധഭീഷണി ; പരാതിയുമായി നടൻ
കൊച്ചി: സൈബർ ആക്രമണത്തിൽ കാക്കനാട് പോലീസിൽ പരാതി നൽകി നടൻ സുരാജ് വെഞ്ഞാറമൂട്. ഫോണിൽ വിളിച്ചു വധഭീഷണി മുഴക്കിയെന്നാണു നടന്റെ പരാതി. വാട്സാപ്പിലും ഭീഷണി സന്ദേശം അയക്കുന്നതായി പരാതിയിൽ പറയുന്നു. മണിപ്പൂർ സംഭവത്തിൽ താൻ പ്രതികരിച്ചത് എന്തുകൊണ്ട് ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ മരണത്തിൽ പ്രതികരിക്കുന്നില്ലെന്നു ചോദിച്ചാണു സൈബർ ആക്രമണമെന്നാണു പരാതി. മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ സുരാജ് ഫെയ്സ്ബുക്കിൽ രൂക്ഷ പ്രതികരണം നടത്തി. മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ടു തല കുനിഞ്ഞുപോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ ഇതായിരുന്നു ഫെയ്സ്ബുക്കിൽ സുരാജ്…
Read More