നോയിഡ: ശക്തമായ മഴയിൽ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ മുന്നൂറോളം ഓൺലൈൻ ടാക്സി കാറുകൾ വെള്ളത്തിൽ മുങ്ങിയതായി റിപ്പോർട്ട്. അതിശക്തമായ മഴയിൽ നോയിഡയിലെ ഹിൻഡോൺ നദി കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇതോടെയാണ് നിർത്തിയിട്ടിരുന്ന കാറുകളും മുങ്ങിയത്. നദി കരകവിഞ്ഞൊഴുകിയതോടെ നൂറു കണക്കിനാളുകളെ പ്രതികൂലമായി ബാധിച്ചെന്നും ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും ജില്ലാ അധികൃതർ വ്യക്തമാക്കി. നിരവധി പേർ ദൂരെയുള്ള ബന്ധുവീടുകളിലേക്കും പരിസരങ്ങളിലേക്കും മാറിത്താമസിച്ചതായി അധികൃതർ അറിയിച്ചു.
Read MoreTag: Latestnews
കെ.ആർ.എസ്. അണക്കെട്ടിൽ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു
ബെംഗളൂരു : കെ.ആർ.എസ്. അണക്കെട്ടിൽ നീന്താനിറങ്ങിയ മൂന്നുവിദ്യാർഥികൾ മുങ്ങിമരിച്ചു. മൈസൂരു രാമകൃഷ്ണനഗർ സ്വദേശി വരുൺ (20), പൊതുവാരല്ലി സ്വദേശി പ്രവീൺ (21), ബെല്ലനഹള്ളി സ്വദേശി ഭരത് (21) എന്നിവരാണ് മരിച്ചത്. സെയ്ന്റ് ജോസഫ് കോളേജിലെ രണ്ടാംവർഷ ബി.സി.എ. വിദ്യാർഥികളാണ് മൂന്നുപേരും. അണക്കെട്ടിന് സമീപത്ത് നീന്താനെത്തിയ വിദ്യാർഥികൾ ആഴമുള്ള ഭാഗത്ത് മുങ്ങിപ്പോകുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ നീന്തിരക്ഷപ്പെട്ടു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മുങ്ങിപ്പോയ വിദ്യാർഥികളെ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ യെൽവാല പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreകിന്റർഗാർഡനിൽ കുട്ടികൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ അധ്യാപികയുടെ വധശിക്ഷ നടപ്പിലാക്കി
ബെയ്‌ജിങ്: ചൈനയിൽ കുട്ടികൾക്കു സോഡിയം നൈട്രൈറ്റ് കലർത്തിയ ഭക്ഷണം നൽകി ഒരു കുട്ടിയെ കൊലപ്പെടുത്തിയ കിന്റർഗാർഡൻ അധ്യാപികയുടെ വധശിക്ഷയ്ക്കു വിധേയമാക്കി. മുപ്പത്തൊൻപതുകാരിയായ വാങ് യുന്നിനെയാണ് വധശിക്ഷയ്ക്കു വിധേയമാക്കിയത്. 2019ലാണു സംഭവങ്ങളുടെ തുടക്കം. കുട്ടികളെ എങ്ങനെ നിയന്ത്രിക്കണമെന്നതിനെ ചൊല്ലി മാർച്ചിൽ മറ്റൊരു അധ്യാപികയുമായി വാങ് യുൻ വഴക്കിട്ടു. പിന്നാലെ ഇവർ സോഡിയം നൈട്രേറ്റ് വാങ്ങുകയും പിന്നീട് ദിവസം കിൻഡർഗാർഡിനിലെ കുട്ടികൾക്കുള്ള ഭക്ഷണത്തിൽ ഇത് കലർത്തുകയുമായിരുന്നു. 2020 ജനുവരിയിൽ അവയവങ്ങൾ പ്രവർത്തനരഹിതമായതിനെ തുടർന്നു ഒരു കുട്ടി മരിച്ചു. 24 കുട്ടികൾ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായെന്നും കോടതി നിരീക്ഷിച്ചു.
Read More‘മൂന്നു മാസമായി’ ഗർഭിണിയാണെന്ന വാർത്തകൾക്കിടെ സന്തോഷ വാർത്ത തുറന്നു പറഞ്ഞ് പേർളിയും ശ്രീനിഷും
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും.ബിഗ് ബോസിൽ ഹൗസിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. ആ ഷോയിലൂടെ തന്നെയാണ് ഇരുവർക്കും ആരാധകരും കൂടിയത്. നൂറ് ദിവസത്തിനപ്പുറം ഇവരുടെ പ്രണയം പോകില്ലെന്ന് പലരും വിധിയെഴുതിയിട്ടും ഷോ കഴിഞ്ഞ് അധികം വൈകാതെ ഇവർ വിവാഹിതരായി. ഇന്ന് ഇവർക്ക് നില എന്നൊരു മകളും കൂടിയുണ്ട് . പേളിയെയും ശ്രീനിഷിനെയും പോലെ നിലു ബേബിക്കും ഇപ്പോൾ ഒരുപാട് ആരാധകരുണ്ട്. നിലയുടെ ഓരോ വിശേഷങ്ങളും പേളിയും ശ്രീനിഷും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന ശ്രീനിയും പേളിയും…
Read Moreതൊട്ടാൽ പൊള്ളുന്ന വിലയിൽ എത്തിയിട്ടും 20 രൂപയ്ക്ക് തക്കാളി വിറ്റ് കച്ചവടക്കാരൻ
ചെന്നൈ: തക്കാളി വില കത്തിക്കയറുന്നതിനിടെ ഇവിടെയിതാ വഴിയില്‍ പച്ചക്കറി വില്‍ക്കുന്ന ഒരു കച്ചവടക്കാരൻ കിലോയ്ക്ക് 20 രൂപ എന്ന നിരക്കില്‍ കിലോക്കണക്കിന് തക്കാളി വിറ്റിരിക്കുകയാണ്. പൊതുവെ പച്ചക്കറികള്‍ക്ക് വില കൂടിയത് വലിയ രീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമയമാണിത്. അതിനിടെ തക്കാളിക്ക് കുത്തനെ വില കൂടിയത് കൂടിയാകുമ്പോള്‍ ആകെ തിരിച്ചടി തന്നെ ആയി. കനത്ത മഴയും അതിന് മുമ്പ് വേനല്‍ നീണ്ടുപോയതുമെല്ലാമാണ് തക്കാളിക്ക് ഇത്രമാത്രം വില ഉയരാൻ കാരണമായിരിക്കുന്നത്. പലയിടങ്ങളിലും കൃഷിനാശമുണ്ടായി. പലയിടങ്ങളിലും വിളവെടുക്കാൻ നേരം മഴ ശക്തമായതോടെ വിള നശിക്കുന്ന അവസ്ഥയുണ്ടായി. സൂക്ഷിച്ചുവച്ചിരുന്ന പച്ചക്കറികള്‍ മഴയില്‍…
Read Moreഡ്യൂട്ടി സമയത്ത് മതപരമായ തൊപ്പി ധരിച്ചത് ചോദ്യം ചെയ്ത് യുവതി
ബെംഗളൂരു: സർക്കാർ ബസിൽ ഡ്യൂട്ടിയിലുള്ള കണ്ടക്ടറോട് തൊപ്പി ധരിച്ചതിനെ ചൊല്ലി തർക്കിക്കുന്ന സ്ത്രീയുടെ വീഡിയോ വൈറലാകുന്നു. ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് കണ്ടക്ടറോടാണ് സ്ത്രീ തർക്കിക്കുന്നത്. യൂണിഫോമിന്റെ ഭാഗമായി തൊപ്പി ധരിക്കാൻ അനുവാദമുണ്ടോ എന്ന് കണ്ടക്ടറോട് സ്ത്രീ ചോദിക്കുന്നത്. വർഷങ്ങളായി തൊപ്പി ധരിക്കുന്നുണ്ടെന്നും ആരും ഇതുവരെ തടസ്സപ്പെടുത്തിയിട്ടില്ലെന്നും കണ്ടക്ടർ മറുപടി പറയുന്നു. വീട്ടിലോ പള്ളിയിലോ മതം അനുഷ്ഠിക്കണമെന്നും സർക്കാർ ജീവനക്കാരനെന്ന നിലയിൽ ഡ്യൂട്ടി സമയത്ത് തൊപ്പി ധരിക്കരുതെന്നുമാണ് ഇതിന് സ്ത്രീ മറുപടി നൽകിയത്. ഇതോടെ തൊപ്പി ധരിക്കാൻ അനുമതിയുണ്ടാകുമെന്ന് കണ്ടക്ടർ പറഞ്ഞു. നിയമങ്ങളെ…
Read Moreജൈന മതാചാര്യയുടെയുടെ മൃതദേഹവുമായി പ്രതികൾ ബൈക്കിൽ സഞ്ചരിച്ചത് 35 കിലോ മീറ്റർ
ബെംഗളൂരു: ജൈന മതാചാര്യൻ കാമകിമാര നന്തി മഹാരാജയെ അക്രമികൾ ആശ്രമത്തിൽ നിന്ന് തന്നെ കൊലപ്പെടുത്തിയ ശേഷം ഭൗതിക ശരീരം കൊണ്ടുപോയി തള്ളുകയായിരുന്നു എന്ന് പോലീസ്. മൃതദേഹം ചാക്കിൽ പൊതിഞ്ഞ് ബൈക്കിൽ ചുമന്ന് 35 കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് ചെറുകഷണങ്ങളാക്കിയ മൃതദേഹം കുഴൽക്കിണറിൽ തള്ളിയതെന്നാണ് പ്രതികൾ ചിക്കോടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് നൽകിയ മൊഴി. വൈദ്യുതാഘാതം ഏല്പിച്ച് ഇല്ലാതാക്കാനുള്ള നീക്കമാണ് പ്രതികൾ ആദ്യം നടത്തിയത്. ശരീരത്തിൽ അനക്കം കണ്ടതിനാൽ ടവൽ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് മരണം ഉറപ്പിച്ചെങ്കിലും മൃതദേഹം മാറ്റാൻ നിർബന്ധിതരായി. ചാക്കിൽ പൊതിഞ്ഞ…
Read Moreജൈന ആചാര്യൻ വധം; സി ബി ഐക്ക് കൈമാറില്ലെന്ന് സർക്കാർ
ബെംഗളൂരു : ജൈന ആചാര്യൻ വധ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യം നിരസിച്ച് സർക്കാർ. ചിക്കോടി ഹൊരെകോടി നന്തി പർവത്തിലെ ജൈന ബസ്തിയിൽ നിന്ന് ആചാര്യ ശ്രീ കാമകിമാരാനന്ദി മഹാരാജയെ തട്ടിക്കൊണ്ടുപോയി മൃതദേഹം ചെറുകഷണങ്ങളാക്കി ഹിരെകൊടിയിലെ ഉപയോഗമില്ലാത്ത കുഴൽ കിണറിൽ തള്ളിയ കേസ് സി.ബി.ഐക്ക് കൈമാറണമെന്ന ആവശ്യം കർണാടക സർക്കാർ തള്ളി. ആവശ്യം ഇല്ലെന്നും പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച കർണാടക പോലീസ് തന്നെ തുടരന്വേഷണം നടത്തുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സത്യഗ്രഹത്തിന് ഒരുങ്ങിയ സംസ്ഥാനത്തെ പ്രമുഖ ജൈന സന്യാസി ഗുണധാരാനന്ദി…
Read Moreപൂട്ടിയിട്ട ഫ്ലാറ്റിൽ കുടുങ്ങിയ 8 വയസുകാരനെ ഫയർ ആൻഡ് ആന്റ് സർവീസ് രക്ഷപ്പെടുത്തി
ബെംഗളൂരു: ഉഡുപ്പിയിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് എട്ട് വയസ്സുള്ള സ്‌പെഷ്യൽ ആൺകുട്ടിയെ ഫയർ ആൻഡ് എമർജൻസി സർവീസ് വിഭാഗത്തിലെ എട്ടംഗ സംഘം രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെ 11.40 ഓടെ ബ്രഹ്മഗിരിയിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ പത്താം നിലയിൽ ഒരു കുട്ടി കുടുങ്ങിക്കിടക്കുന്നതായി ഡിപ്പാർട്ട്‌മെന്റിന് ഒരു കോൾ ലഭിച്ചതായി റെസ്‌ക്യൂ ടീമിനെ നയിച്ച സതീഷ് പറഞ്ഞു. സ്ഥലത്തെത്തിയപ്പോൾ പതിനൊന്നാം നിലയിൽ താമസിക്കുന്ന കുട്ടി കിടപ്പുമുറി പൂട്ടി ബാൽക്കണിയിലൂടെ പത്താം നിലയിലെത്തി കുടുങ്ങിയതായി സംഘം മനസ്സിലാക്കി. ബാൽക്കണിയിലൂടെയും കയറിന്റെ സഹായത്തോടെയും രക്ഷാപ്രവർത്തകർ കുട്ടിയുടെ…
Read Moreപ്രശസ്ത ശാസ്ത്രജ്ഞൻ കെ കസ്തൂരിരംഗൻ ആശുപത്രിയിൽ
ബെംഗളൂരു: പ്രശസ്ത ശാസ്ത്രജ്ഞൻ കെ കസ്തൂരിരംഗനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീലങ്കയിൽ വച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം ബെംഗളൂരുവിൽ എത്തിക്കുകയായിരുന്നു. ബംഗളൂരുവിലെ നാരായണ ഹൃദയാലയത്തിലാണ് അദ്ദേഹത്തെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. കസ്തൂരിരംഗന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നാണ് നാരായണ ഹൃദയാലയത്തിലെ ഡോക്ടർമാർ അറിയിച്ചു. ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് 83-കാരനായ ഡോ. കസ്തൂരിരംഗൻ ശ്രീലങ്കയിൽ എത്തിയത്. പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ ദേവി ഷെട്ടിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നുണ്ടെന്ന് ആശുപത്രിയിൽ നിന്ന് വ്യക്തമാക്കി. സംസ്ഥാന സർക്കാർ എല്ലാ…
Read More