ജൈന ആചാര്യൻ വധം; സി ബി ഐക്ക് കൈമാറില്ലെന്ന് സർക്കാർ 

ബെംഗളൂരു : ജൈന ആചാര്യൻ വധ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യം നിരസിച്ച് സർക്കാർ.

ചിക്കോടി ഹൊരെകോടി നന്തി പർവത്തിലെ ജൈന ബസ്തിയിൽ നിന്ന് ആചാര്യ ശ്രീ കാമകിമാരാനന്ദി മഹാരാജയെ തട്ടിക്കൊണ്ടുപോയി മൃതദേഹം ചെറുകഷണങ്ങളാക്കി ഹിരെകൊടിയിലെ ഉപയോഗമില്ലാത്ത കുഴൽ കിണറിൽ തള്ളിയ കേസ് സി.ബി.ഐക്ക് കൈമാറണമെന്ന ആവശ്യം കർണാടക സർക്കാർ തള്ളി.

ആവശ്യം ഇല്ലെന്നും പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച കർണാടക പോലീസ് തന്നെ തുടരന്വേഷണം നടത്തുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

  വികസനവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഡോ. തോമസ് ഐസക്കിന്റെ കുറിപ്പിന് മറുപടിയുമായി നടൻ ജോയ് മാത്യു

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സത്യഗ്രഹത്തിന് ഒരുങ്ങിയ സംസ്ഥാനത്തെ പ്രമുഖ ജൈന സന്യാസി ഗുണധാരാനന്ദി മുനി മഹാരാജയെ തിങ്കളാഴ്ച ആശ്രമത്തിൽ സന്ദർശിച്ച ശേഷമാണ് മന്ത്രി സർക്കാരിന്റെ നിലപാട് അറിയിച്ചത്.

സി.ബി.ഐക്ക് കൈമാറണം എന്ന ആവശ്യവുമായി ബി.ജെ.പി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എം.പി, കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവർ രംഗത്തുണ്ട്.

സി.ബി.ഐക്ക് കൈമാറണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുമ്പാകെ ഉന്നയിക്കും എന്നും ജോഷി പറയുന്നുണ്ട്.

  ഓട്ടോ എൽപിജി വിലയിൽ കുത്തനെയുള്ള വർധനവ്; ആശങ്കയിൽ ഡ്രൈവർമാർ

കാർക്കളയിൽ മത്സരിച്ച് ജാമ്യസംഖ്യ നഷ്ടമായ ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖും ഈ ആവശ്യം ഉന്നയിച്ച് രംഗത്തുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആകാശദൂതരാകാൻ ഇനി നിങ്ങളും; പൈലറ്റുമാർക്ക് പുറമെ സിവിലിയന്മാരെയും ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒ
[masterslider id="10"]

Related posts

Click Here to Follow Us