ബെംഗളൂരു: പൂനെ-ബെംഗളൂരു ഹൈവേ ബൈപാസ് റോഡിന് സമീപം ഗോകുല്‍ ഗ്രാമത്തിലെ ധാരാവതി ഹനുമാൻ ക്ഷേത്രത്തിന് സമീപം അജ്ഞാത വാഹനം ഇടിച്ച് ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് പേർ മരിച്ചു. സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ മംഗളൂരു സ്വദേശി ഗോപാല്‍കൃഷ്ണ, സുഹൃത്ത് ഹുബ്ബള്ളി സ്വദേശി സദാനന്ദ് എന്നിവരാണ് മരിച്ചത്. ഗോപാലകൃഷ്ണ തൻ്റെ കാർ ഈദ്ഗാ മൈതാനത്ത് പാർക്ക് ചെയ്‌ത് മറ്റൊരു കാറില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ തിരിച്ചെത്തിയ ഇയാള്‍ ബൈപാസിന് സമീപം ഇറങ്ങി സുഹൃത്ത് സദാനന്ദിനെ വിളിച്ച് ഈദ്ഗാ മൈതാനത്തേക്ക് ഇരുചക്രവാഹനത്തില്‍…
Read MoreTag: HUBBALLI
കൊലപാതക കേസിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ
ബെംഗളൂരു : ഹുബ്ബള്ളിയിലെ ക്ഷേത്രപൂജാരി കുത്തേറ്റുമരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഹുബ്ബള്ളി കമരിപേട്ട് സ്വദേശിയും ഓട്ടോറിക്ഷാഡ്രൈവറുമായ സന്തോഷ് തിപ്പണ്ണ ഭോജഗറിനെയാണ് (44) പോലീസ് അറസ്റ്റുചെയ്തത്. ഹുബ്ബള്ളി ഈശ്വർനഗറിലെ ദക്ഷിൺ വൈഷ്‌ണോദേവി ക്ഷേത്രം ട്രസ്റ്റിയും പൂജാരിയുമായ ദേവപ്പജ്ജ എന്ന ദേവേന്ദ്രപ്പ മഹാദേവപ്പ വനഹള്ളി (63)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം. ക്ഷേത്രത്തിനുമുൻപിൽവെച്ച് ദേവപ്പജ്ജയെ കൊലപ്പെടുത്തിയശേഷം സന്തോഷ് രക്ഷപ്പെടുകയായിരുന്നെന്ന് ഹുബ്ബള്ളി-ധാർവാഡ് പോലീസ് കമ്മിഷണർ എൻ. സതീഷ് കുമാർ അറിയിച്ചു. പിന്നീട് കിട്ടൂർ ചന്നമ്മ സർക്കിളിൽനി ന്നാണ് ഇയാളെ പിടികൂടിയത്.
Read Moreശബരിമല സീസൺ: ഹുബ്ബള്ളിയിൽ നിന്നും സ്പെഷ്യൽ ട്രെയിൻ; റിസർവേഷൻ ആരംഭിച്ചു
ബെംഗളുരു: ശബരിമല തീർത്ഥാടകർക്കായി ഹുബ്ബള്ളിയിൽ നിന്നും ബെംഗളുരു വഴി കോട്ടയത്തേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഡിസംബർ 2 മുതൽ ജനുവരി 20 വരെ ശനിയാഴ്ചകളിലും ഡിസംബർ 5 മുതൽ ജനുവരി 16 വരെ ചൊവ്വാഴ്ചകളിലും ഹുബ്ബള്ളിയിൽ നിന്നും ട്രെയിൻ പുറപ്പെടും. ഡിസംബർ 3 മുതൽ ജനുവരി 21 വരെ ഞായറാഴ്ചകളിലും 6 മുതൽ 17 വരെ ചൊവ്വാഴ്ചകളിലും കോട്ടയത്ത് നിന്നും തിരിച്ച് സർവീസ് ഉണ്ട്. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.
Read Moreകൊള്ള,നുണ, അഹങ്കാരം, വിദ്വേഷം എന്നിവയുടെ അന്തരീക്ഷം അവസാനിപ്പിക്കുക ബിജെപിക്കെതിരെ ആഞ്ഞടിച്ച് സോണിയ
ബെംഗളൂരു: ഇരുളടഞ്ഞ ബിജെപി ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ബിജെപിയുടെ കൊള്ളയുടെയും നുണകളുടെയും അഹങ്കാരത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം അവസാനിപ്പിക്കാതെ കര്‍ണാടകക്കോ ഇന്ത്യക്കോ പുരോഗതിയില്ലെന്നും അവര്‍ വ്യക്തമാക്കി. ഹുബ്ബള്ളിയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. തെരഞ്ഞെടുപ്പില്‍ ബിജെപി തോറ്റാല്‍ കര്‍ണാടകക്ക് പ്രധാനമന്ത്രി മോദിയുടെ അനുഗ്രഹം ലഭിക്കില്ല എന്ന തരത്തിലാണ് അവര്‍ പരസ്യമായി ഭീഷണി മുഴക്കുന്നതെന്ന് സോണിയ പറഞ്ഞു. കര്‍ണാടകയിലെ ജനങ്ങള്‍ അത്ര ഭീരുവും അത്യാഗ്രഹികളുമല്ലെന്ന് അവരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ അഭിപ്രായത്തില്‍ ജനങ്ങളുടെ ഭാവി…
Read Moreസോണിയയും രാഹുലും ഇന്ന് ഒരേ വേദിയിൽ
ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് ഹുബ്ബള്ളിയിൽ. വൈകുന്നേരം 5.30 ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ആണ് ഇരുവരും പങ്കെടുക്കുന്നത്. ജഗദീഷ് ഷെട്ടാർ ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. ഇന്ന് സോണിയ പങ്കെടുക്കുന്ന ഏക പരിപാടിയാണിത്.
Read Moreബെംഗളൂരു – ഹുബ്ബള്ളി വന്ദേഭാരത് എക്സ്പ്രസ് മെയ് അവസാനത്തോടെ
ബെംഗളുരു:ബംഗളൂരു- ഹുബ്ബള്ളി വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ മേയ് അവസാനത്തോടെ ഓടിത്തുടങ്ങും. ബുധനാഴ്ച പരീക്ഷണയോട്ടം നടത്തി. മൈസൂരു- ചെന്നൈ സര്‍വിസ് നടത്തുന്ന വന്ദേഭാരതിന്റെ ബോഗികള്‍ ഉപയോഗിച്ചായിരുന്നു ഇത്. കര്‍ണാടകയില്‍ നിന്ന് സര്‍വിസ് നടത്തുന്ന രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസാവും ഇത്. ദക്ഷിണ പശ്ചിമ റെയില്‍വേയുടെ ആദ്യ വന്ദേഭാരത് എക്സ്പ്രസും ഇതാണ്. നവംബര്‍ മുതല്‍ മൈസൂരു- ബംഗളൂരു- ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങിയിരുന്നു. ദക്ഷിണ റെയില്‍വേയാണ് ഈ ട്രെയിന്‍ സര്‍വിസ് ആരംഭിച്ചത്. ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്കും ദക്ഷിണ റെയില്‍വേ വന്ദേഭാരത് സര്‍വിസ് ആരംഭിച്ചിട്ടുണ്ട്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍…
Read Moreപ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷ വീഴ്ചയെന്ന് റിപ്പോർട്ട്
ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ വൻ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോർട്ട്. പൂമാലയുമായി പ്രധാനമന്ത്രിയുടെ തൊട്ടടുത്തെത്തിയ യുവാവിനെ അവസാന നിമിഷം ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുകയായിരുന്നു. ആൾക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രിയെ ഹാരാർപ്പണം നടത്താൻ ആയിരുന്നു യുവാവിന്റെ ശ്രമം. സുരക്ഷാ ഉദ്യോഗസ്ഥൻ യുവാവിനെ പിടിച്ചുമാറ്റുന്നതിനിടെ പ്രധാനമന്ത്രി മാല വാങ്ങി കാറിന്റെ ബോണറ്റിൽ വെച്ചു. എയർപോർട്ട് മുതൽ നൂറുകണക്കിന് ആളുകളാണ് പ്രധാനമന്ത്രിയെ കാണാൻ തടിച്ചുകൂടിയത്. ജനക്കൂട്ടത്തെ ബാരിക്കേഡിന് പിന്നിലാക്കി വൻ സുരക്ഷാ സന്നാഹമൊരുക്കിയാണ് പ്രധാനമന്ത്രി റോഡ് ഷോ നടത്തിയത്. ഇതിനിടയിൽ ഒരാൾ പ്രധാനമന്ത്രിയുടെ അടുത്ത് എത്തിയത് വൻ…
Read Moreഹുബ്ബള്ളിയിൽ നിന്ന് ഇൻഡിഗോ പ്രതിദിന ഡൽഹി വിമാനം ഉടൻ
ബെംഗളൂരു: ഹുബ്ബള്ളി വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് ഇൻഡിഗോ നേരിട്ട് പ്രതിദിന സർവീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി പൽഹാദ് ജോഷി അറിയിച്ചു. ഇൻഡിഗോ അതിന്റെ സേവനം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുമുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിലെ ഐ ജി ഐ വിമാനത്താവളത്തിൽ സ്‌ലോട്ട് നേടുന്നതാണ് ഇപ്പോൾ കടമ്പ. ഇൻഡിഗോയ്ക്ക് ഡൽഹിയിലേക്ക് ദിവസേന നേരിട്ടുള്ള വിമാനം ആരംഭിക്കാൻ താൽപ്പര്യമുണ്ടായിരുന്നുവെന്നും അധികൃതർ ഈ വിഷയം എന്നോട് ചർച്ച ചെയ്യുകയും ചെയ്തു എന്നും ജോഷി പറഞ്ഞു. എന്നാലിപ്പോൾ, ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം സ്ലോട്ടുകൾ നൽകാത്തതിനാൽ സ്ലോട്ട് പ്രശ്നം പരിഹരിക്കാൻ…
Read Moreബെംഗളൂരുവിൽ നിന്ന് വന്ദേഭാരത് സർവീസ്; ചെന്നൈ, കോയമ്പത്തൂർ, ഹുബ്ബള്ളി റൂട്ടുകൾ പരിഗണനയിൽ
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ദക്ഷിണ പശ്ചിമ റെയിൽവേ ചെന്നൈ, കോയമ്പത്തൂർ, ഹുബ്ബള്ളി റൂട്ടുകൾ റെയിൽവേ ബോർഡിന് സമർപ്പിച്ചു. അന്തിമറൂട്ടും ടിക്കറ്റ് നിരക്കുമെല്ലാം റെയിൽവേ ബോർഡ് തീരുമാനിക്കും. കൂടുതൽ യാത്രക്കാരും മികച്ച വരുമാനവും ലഭിക്കുന്ന റൂട്ടുകളാണ് ട്രെയിൻ സർവീസിന് തിരഞ്ഞെടുത്തതെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർ സഞ്ജീവ് കിഷോർ പറഞ്ഞു. 180 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ സാധിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് നിലവിൽ ഡൽഹി–വാരാണസി, ഡൽഹി–കത്ര പാതകളിലാണ് സർവീസ് നടത്തുന്നത്. മുംബൈ–അഹമ്മദാബാദ് പാതയിലെ പരീക്ഷണ സർവീസ്…
Read Moreവേനൽക്കാലത്ത് ദക്ഷിണേന്ത്യയിൽ ഏറ്റവും മലിനമായ നഗരങ്ങളിൽ രണ്ടെണ്ണം കർണാടകയിലെന്ന് പഠനങ്ങൾ
ബെംഗളൂരു: ഹുബ്ബള്ളി, ബെംഗളൂരു വേനൽക്കാലത്ത് ഏറ്റവും മലിനമായ നഗരങ്ങളെന്ന് പഠനം. കഴിഞ്ഞ വേനൽക്കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും മലിനമായ രണ്ട് നഗരങ്ങളായിരുന്നു ബെംഗളൂരുവും ഹുബ്ബള്ളിയും. കൂടാതെ വിജയപുര ആയിരുന്നു ഏറ്റവും കുറഞ്ഞ മലിനീകരണമുള്ള നഗരം. അതേസമയം മുൻ വേനൽക്കാലത്തെ അപേക്ഷിച്ച് മംഗളൂരു വേനൽകാലത്ത് ഉണ്ടാകേണ്ട മലിനീകരണ അവസ്ഥയിൽ ശരാശരിയിലും ഏറ്റവും ഉയർന്ന നിരക്കിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഡൽഹി ആസ്ഥാനമായുള്ള സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (സിഎസ്ഇ) നടത്തിയ പഠനത്തിലാണ് മെഗാ സിറ്റികളേക്കാൾ ചെറിയ നഗരങ്ങൾ മലിനീകരണ ഹോട്ട്സ്പോട്ടുകളായി മാറിയത്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ…
Read More