ഹുബ്ബള്ളിയിൽ നിന്ന് ഇൻഡിഗോ പ്രതിദിന ഡൽഹി വിമാനം ഉടൻ

ബെംഗളൂരു: ഹുബ്ബള്ളി വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് ഇൻഡിഗോ നേരിട്ട് പ്രതിദിന സർവീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി പൽഹാദ് ജോഷി അറിയിച്ചു. ഇൻഡിഗോ അതിന്റെ സേവനം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുമുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിലെ ഐ ജി ഐ വിമാനത്താവളത്തിൽ സ്‌ലോട്ട് നേടുന്നതാണ് ഇപ്പോൾ കടമ്പ.

ഇൻഡിഗോയ്ക്ക് ഡൽഹിയിലേക്ക് ദിവസേന നേരിട്ടുള്ള വിമാനം ആരംഭിക്കാൻ താൽപ്പര്യമുണ്ടായിരുന്നുവെന്നും അധികൃതർ ഈ വിഷയം എന്നോട് ചർച്ച ചെയ്യുകയും ചെയ്തു എന്നും ജോഷി പറഞ്ഞു. എന്നാലിപ്പോൾ, ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം സ്ലോട്ടുകൾ നൽകാത്തതിനാൽ സ്ലോട്ട് പ്രശ്നം പരിഹരിക്കാൻ ഞാൻ ശ്രമിക്കുകയാണെന്നും, ഈ സ്ലോട്ട് പ്രശ്നം പരിഹരിക്കാൻ താൻ ഉടൻ തന്നെ ഡൽഹി വിമാനത്താവളം നടത്തുന്ന ജിഎംആർ ഗ്രൂപ്പുമായി സംസാരിക്കുമെന്നും ഹുബ്ബള്ളിയിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ട് വിമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us