മദ്രസയിൽ കയറി പൂജ നടത്തി; ബിദറിൽ സംഘർഷാവസ്ഥ

ബെംഗളൂരു: വ്യാഴാഴ്ച പുലർച്ചെ ദസറ ഘോഷയാത്രയിൽ നിന്ന് ഒരു ജനക്കൂട്ടം മഹ്മൂദ് ഗവാൻ മദ്രസയുടെ വളപ്പിലേക്ക് അതിക്രമിച്ച് കയറി പൂജ നടത്തിയതിനെത്തുടർന്ന് കർണാടകയിലെ ബിദറിൽ സംഘർഷാവസ്ഥ ഉടലെടുത്തു. സംഭവത്തിന്റെ വീഡിയോ ക്ലിപ്പ് വൈറലായതോടെ, സാമുദായിക സൗഹാർദ്ദം തകർക്കാൻ ലക്ഷ്യമിട്ട് പൈതൃക കെട്ടിടത്തിൽ പോലീസിന്റെ സാന്നിധ്യത്തിൽ അതിക്രമിച്ച് കയറി പൂജ നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സമുദായാംഗങ്ങൾ ടൗൺ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.

സയ്യിദ് മുഭാഷിർ അലി മാർക്കറ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എ എസ്‌ ഐ പൈതൃക ഘടനയിൽ അതിക്രമിച്ച് കയറിയതിന് ഒമ്പത് പേർക്കെതിരെ കേസെടുത്തതായി അഡീഷണൽ എസ്പി മഹേഷ് മേഘന്നവർ, ഡിവൈഎസ്പി സതീഷ് എന്നിവർ പറഞ്ഞു. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സമരക്കാർക്ക് ഉറപ്പ് നൽകി.
അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഭവാനി മന്ദിറിലെ ഭക്തർ എല്ലാ വർഷവും ഗവാൻ മദ്രസയ്ക്ക് സമീപമുള്ള ഒരു പ്ലാറ്റ്‌ഫോമിൽ പ്രതീകാത്മക പൂജ നടത്താറുണ്ടെന്ന് എഎസ്‌ഐ ഓഫീസർ അനിരുദ്ധ ദേശായി പറഞ്ഞു. എല്ലാ വർഷവും ദസറ ഘോഷയാത്രയിൽ ഭക്തർക്ക് നാളികേരം ഉടയ്ക്കുന്ന പതിവുണ്ട്. മദ്രസയ്ക്ക് കേടുപാടുകൾ ഒന്നുമില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us