അവസാന നിമിഷം ഓണയാത്രക്ക് കേരളത്തിലേക്ക് രണ്ട് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ.

ബെംഗളൂരു : എല്ലാവരും സ്വകാര്യ ബസിലും മറ്റും വൻ കൊള്ള തുക നൽകി ടിക്കറ്റുറപ്പിച്ചു എന്ന് ഉറപ്പാക്കിയതിന് ശേഷം കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ.

യശ്വന്ത്പുര -കൊല്ലം ജംഗ്ഷൻ (06501) നാളെ ഉച്ചക്ക് യശ്വന്ത്പുപുരയി നിന്ന്ൽ യാത്രയാരംഭിച്ച് 8 ന് പുലർച്ചെ 4 :30ന് കൊല്ലത്ത് എത്തും.

തിരിച്ച് തിരുവോണ ദിനത്തിൽ രാവിലെ 6 ന് കൊല്ലത്തു നിന്ന് യാത്ര ആരംഭിച്ച് രാത്രി 10 ന് യശ്വന്ത്പുപുരയിൽ എത്തും.

  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്

അടുത്ത സ്പെഷ്യൽ ട്രെയിൻ മൈസൂരു-തിരുവനന്തപുരം സെൻട്രൽ (06201) നാളെ ഉച്ചക്ക് 12.15ന് മൈസൂരുവിൽ നിന്ന് യാത്ര ആരംഭിച്ച് 2.05 ന് കെ.എസ്.ആർ.സിറ്റി ,2. 25 ന് കൻ്റോൺമെൻ്റ് വഴി അടുത്ത ദിവസം രാവിലെ 8ന് തിരുവനന്തപുരത്ത് എത്തും.

അതേ ദിവസം 12.45 ന് തിരികെയുള്ള യാത്ര ആരംഭിച്ച് അടുത്ത ദിവസം 11:45 ന് മൈസൂരുവിൽ എത്തും.

  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു

റിസർവേഷൻ ആരംഭിച്ച് കഴിഞ്ഞു.

അതേ സമയം വടക്കൻ കേരളത്തിലേക്ക് ഇതുവരെ റെയിൽവേ ഓണ സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
[masterslider id="10"]

Related posts