കര്‍ണാടക തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി; പ്രചാരണം ശക്തമാക്കി ദേശീയ നേതാക്കള്‍

ബംഗളൂരു: മുന്‍പെങ്ങും കാണാത്ത വിധം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ദേശീയ ശ്രദ്ധ നേടുകയാണ്‌. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ്‌ ഇപ്പോള്‍ കര്‍ണാടകയില്‍ കാണാന്‍ കഴിയുന്നത്‌.

കര്‍ണാടകം പിടിക്കാന്‍ ഇന്ന് നരേന്ദ്രമോദിയും അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കളത്തിലിറങ്ങുമ്പോള്‍ കോണ്‍ഗ്രസിനുവേണ്ടി സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും  പ്രചാരണത്തിനിറങ്ങും.

ഇന്ന് വടക്കന്‍ കര്‍ണാടകത്തിലും ബെംഗളൂരുവിലുമായി മൂന്ന് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. നാളെയും സംസ്ഥാനത്ത് പ്രചാരണം തുടരുന്ന അദ്ദേഹം മറ്റെന്നാള്‍ ബെംഗളൂരുവില്‍ റോഡ് ഷോയോടെയാണ് കര്‍ണാടക പ്രചാരണം അവസാനിപ്പിക്കുക.

  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്

പ്രധാനമന്ത്രിയെ കൂടാതെ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ  കുടക്, ദക്ഷിണ കന്നഡ ജില്ലകളില്‍  പ്രചാരണം നടത്തും. ഭട്ട്കല്‍, ബൈന്ദൂര്‍, മുഡാബിഡ്, വിരാജ്‌പേട്ട്, സുള്ളിയ തുടങ്ങിയ സ്ഥലങ്ങളിലാകും യോഗി ആദിത്യനാഥ് പ്രചാരണപരിപാടികള്‍ നടത്തുക.

രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന സോണിയ ലിംഗായത്ത് സ്വാധീനമേഖലയായ വിജയപുരയിലെ റാലിയില്‍ പങ്കെടുക്കും. ചിക്ബളളാപുര, തുംകൂരു ജില്ലകളിലാണ് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും നിരവധി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.

  ബെംഗളൂരുവില്‍ മഴ ശക്തമാകുന്നു; വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ രണ്ട് ദിവസം കൂടിയാണ് പരസ്യപ്രചാരണത്തിന് അവശേഷിക്കുന്നത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണരംഗം ചൂടുപിടിച്ചതോടെ നേതാക്കന്മാരുടെ വാക്പോരും ഇത്തവണ ശക്തമായി എന്നത് വാസ്തവം തന്നെ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
[masterslider id="10"]

Related posts