കോൺഗ്രസ്‌ സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചെയ്ത് ജെഡിഎസ് എംഎൽഎ

ബെംഗളൂരു: കർണാടകയിലെ രാജ്യസഭ വോട്ടെടുപ്പിൽ അപ്രതീക്ഷിത ട്വിസ്റ്റ്. കോൺഗ്രസ്‌ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തിരിക്കുകയാണ് ജെഡിഎസ് എംഎൽഎ. കഴിഞ്ഞ ദിവസം സിദ്ധരാമയ്യ ജെഡിഎസ് പിന്തുണ ആവശ്യപ്പെട്ടിരുന്നു. ഇത് ഗുണം ചെയ്തുവെന്നാണ് ഈ വോട്ടിംഗിലൂടെ മനസ്സിലാവുന്നത്. അതേസമയം ക്രോസ് വോട്ടിംഗിന് കാരണം സിദ്ധരാമയ്യ ആണെന്ന് ജെഡിഎസ് നേതാവ് എച്ച്‌ഡി കുമാരസ്വാമി ആരോപിച്ചു. അതേസമയം, എംഎൽഎമാർക്ക് സിദ്ധരാമയ്യ കത്തെഴുതിയിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. നേരത്തെ ഇല്ലെന്നായിരുന്നു പറഞ്ഞത്. എന്നാൽ കത്ത് സോഷ്യൽ മീഡിയയിൽ അടക്കം സിദ്ധരാമയ്യ ഷെയർ ചെയ്തിട്ടുണ്ട്. ഇത് സിദ്ധരാമയ്യയുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും കുമാരസ്വാമി പ്രതികരിച്ചു. ജെഡിഎസ് എംഎൽഎ…

Read More

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്, തിയ്യതി പ്രഖ്യാപിച്ചെങ്കിലും സ്ഥാനാർഥികളിൽ അവ്യക്തത തുടരുന്നു 

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് തിയ്യതി ഇന്നലെ പ്രഖ്യാപിച്ചെങ്കിലും സ്ഥാനാര്‍ഥികളാരെന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഭരണമുന്നണിയായ എന്‍ഡിഎയോ പ്രതിപക്ഷമോ ആരുടെയും പേര് ഇതുവരെയും നിര്‍ദേശിച്ചിട്ടില്ല. ടിആര്‍എസ് പോലുള്ള പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി സഹകരിക്കാത്തതിനാല്‍ പ്രതിപക്ഷ നിരയില്‍ ആശയക്കുഴപ്പം. എന്‍ഡിഎ സ്ഥാനാര്‍ഥിയെ നരേന്ദ്ര മോദിയും അമിത് ഷായും കൂടിയാലോചിച്ചാകും പ്രഖ്യാപിക്കുക. യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി എംഎല്‍എമാരുടെ എണ്ണം കുറഞ്ഞതിനാല്‍ എന്‍ഡിഎയ്ക്ക് സ്വന്തം നിലയില്‍ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനാകില്ല. വൈഎസ്‌ആര്‍സിപി, ബിജെഡി തുടങ്ങിയ കക്ഷികളുടെ പിന്തുണവേണം ജയിക്കാൻ. ഇലക്ടറല്‍ കോളേജില്‍ എന്‍ഡിഎയ്ക്ക് 48.9 ശതമാനം വോട്ടുണ്ട്. പ്രതിപക്ഷ പാര്‍ടികള്‍ക്കെല്ലാമായി 51.1 ശതമാനം.…

Read More

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

മറ്റൊരു : പതിനാറാമത് രാഷ്ട്രപതി തെരഞ്ഞടുപ്പ് ജൂലൈ 18 ന് നടക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് വേഗത്തിൽ ആക്കിയത്. 15ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. 29 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ജൂലൈ 21ന് വോട്ടെണ്ണൽ നടക്കും. രാജ്യസഭാ സെക്രട്ടറി ജനറലാണ് തെരഞ്ഞെടുപ്പിന്റെ ഭരണാധികാരി. ആകെ 4,03 പേർ ഉൾപ്പടെ 4,809 വോട്ടാണ് ഉള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന പേന ഉപയോഗിച്ചില്ലെങ്കിൽ വോട്ട് അസാധുവാകുമെന്ന് കമ്മീഷണർ…

Read More

2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മകൻ വിജയേന്ദ്ര മത്സരിക്കുമോ? വെളിപ്പെടുത്തലുമായി യെദ്യൂരപ്പ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ മാത്രം അവശേഷിക്കെ ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ.വിജയേന്ദ്രയെ ഭാവി മുഖ്യമന്ത്രിയാക്കാൻ ചില ബി.ജെ.പി നേതാക്കൾ ശ്രമിക്കുന്നു. അതേസമയം, നിലവിൽ പാർട്ടി വൈസ് പ്രസിഡന്റായ വിജയേന്ദ്ര 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു. പാർട്ടി യുവമോർച്ച ജനറൽ സെക്രട്ടറി എന്ന നിലയിൽ സംസ്ഥാനത്തുടനീളം ഞാൻ പ്രവർത്തിക്കുകയും യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ പാർട്ടി എനിക്ക് വൈസ് പ്രസിഡന്റിന്റെ ചുമതല നൽകിയപ്പോൾ, ആ ചുമതലകളും ഞാൻ വിജയകരമായി നിർവഹിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം, പാർട്ടിയുടെ…

Read More

ദൾ വേണോ ബിജെപി വേണോയെന്ന് കോൺഗ്രസിന് തീരുമാനിക്കാം ; കുമാരസ്വാമി

ബെംഗളൂരു: രാജ്യസഭയിലെ നാലാം സീറ്റിൽ ദളിനെ പിന്തുണയ്ക്കണോ ബിജെപിയെ പിന്തുണയ്ക്കണോ എന്നത് തീരുമാനം കോൺഗ്രെസ്സിന്റെ തെന്ന് ദൾ നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി. ഈ മാസം 10 നു നടക്കുന്ന തെരഞ്ഞെടുപ്പിൽ നാലാം സീറ്റിലേക്ക് മൂന്ന് കക്ഷികളും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. നിയമസഭയിൽ ആകെ 32 പേരുള്ള ദളിന് ഒറ്റയ്ക്ക് സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള ശേഷിയില്ല. 45 വോട്ടുകളാണ് വിജയിക്കാൻ വേണ്ടത്. നാലാം സ്ഥാനാർഥിക്ക് ഫസ്റ്റ് പ്രിഫറൻസ് വോട്ടുകൾ കോൺഗ്രസിന് കുറവായിരിക്കുമെന്നതിനാൽ ഈ സീറ്റിലേക്ക് ദളും ബിജെപിയും തമ്മിൽ ആയിരിക്കും നേരിട്ടുള്ള മത്സരം നടക്കുകയെന്നും കുമാരസ്വാമി പറഞ്ഞു.

Read More

തൃക്കാക്കരയിൽ യുഡിഎഫ് മുന്നേറ്റം , വ്യക്തമായ ഭൂരിപക്ഷവുമായി ഉമ തോമസ്

തൃക്കാക്കര: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റം. ഒമ്പത് റൗണ്ട് വോട്ട് എണ്ണി കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ലീഡ് 18,​004 ആയിരിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് ഏറെ പിന്നിലാണ്. ഉമ തോമസ് 44,745 ഡോ. ജോ ജോസഫ് 28,432, എ.എന്‍. രാധാകൃഷ്ണന്‍ 8,474 എന്നിങ്ങനെയാണ് വോട്ട് നില. 2021 ല്‍ പി.ടി. തോമസിന്റെ ലീഡ് 9000 കടന്നത് ഒന്‍പതാം റൗണ്ടിലാണ്. ഇഞ്ചോടിഞ്ച് പോരാട്ടമാവുമെന്ന വിലയിരുത്തലുകളെയൊക്കെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിന്റെ കുതിപ്പ്. യുഡിഎഫ് കോട്ട കാത്ത് കരുത്ത്…

Read More

പതിനൊന്നു മണിയോടെ തൃക്കാക്കരയിൽ അന്തിമ ഫലം

തൃക്കാക്കര: വോട്ടെണ്ണല്‍ തുടങ്ങി. പോസ്‌റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഉമ തോമസ് മുന്‍പന്തിയിലാണുള്ളത്. തൊട്ടുപിന്നാലെ ജോ ജോസഫുമുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്‌. പതിനൊന്നോടെ അന്തിമഫലം പ്രഖ്യാപിക്കാനാകും. 21 ടേബിളിലായാണ്‌ വോട്ട് എണ്ണല്‍ നടക്കുന്നത്. 239 ബൂത്തുകളിലായി 1,35,342 പേരാണ്‌ വോട്ട്‌ ചെയ്‌തത്. ആകെ 21 ടേബിളിലായി സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണലിന്റെ ആദ്യറൗണ്ടില്‍ എണ്ണുക ഇടപ്പള്ളി മേഖലയിലെ വോട്ടുകള്‍. 239 ബൂത്തുകളിലായി ചെയ്‌ത 1,35,342 വോട്ടുകള്‍ എണ്ണിത്തീരാന്‍ വേണ്ടത്‌ 12 റൗണ്ട്‌ എണ്ണല്‍. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ആദ്യറൗണ്ടില്‍…

Read More

രാജ്യസഭ തെരഞ്ഞെടുപ്പ്, രണ്ടാമത്തെ സ്ഥാനാർത്ഥിയെ തീരുമാനിച്ച് കോൺഗ്രസ്‌

ബെംഗളൂരു: രാജ്യസഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്ന് ഒഴിവുള്ള 4 സീറ്റുകളിലേക്ക് രണ്ടാമതൊരു സ്ഥാനാർത്ഥിയെ കൂടി തീരുമാനിച്ചു. കേന്ദ്രമന്ത്രി ജയറാം രമേശിന് പുറമെ കർണാടക പിസിസി ജനറൽ സെക്രട്ടറി മൻസൂർ അലിഖാനുമാണ് ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ 45 വോട്ടുകളാണ് വേണ്ടത്. 224 അംഗ നിയമസഭയിൽ 69 അംഗങ്ങൾക്ക് മാത്രമേ ഇത് പ്രകാരം ഒരാളെ വിജയിപ്പിക്കാനാകൂ. 122 അംഗങ്ങളുള്ള ബിജെപിക്ക് 2 സ്ഥാനാർത്ഥികളെ അനായാസം വിജയിപ്പിക്കാം.  32 അംഗങ്ങൾ മാത്രമുള്ള ദൾ ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയുടെ പിന്തുണയോടെ സ്ഥാനാർത്ഥിയെ നിർത്താനുള്ള…

Read More

ഏഴ് എംഎൽസി സീറ്റിലേക്ക് എതിരില്ലാത്ത തെരഞ്ഞെടുപ്പ്

ബെംഗളൂരു: ജൂൺ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളിലേക്ക് മത്സരിക്കുന്ന ബിജെപി, ദൾ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെടും. മുൻ‌ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി, എസ്‌ഐ മോർച്ച സംസ്ഥാന പ്രസിഡന്റ്‌ ചലുവടി നാരായണ സ്വാമി, ബിജെപി സംസ്ഥാന സെക്രട്ടറിമാരായ ഹേമലത നായിക്, എസ് കേശവ പ്രസാദ് എന്നിവർ ബിജെപി യ്ക്കയും ബി എം ടി മുൻ സി എം എം എം. നാഗരാജു യാദവ്, മുൻ എംഎൽസി കെ അബ്ദുൾ ജബ്ബാർ എന്നിവർ ചേർന്ന് കർണാടക ജ്വല്ലറി അസോസിയേഷൻ പ്രസിഡന്റ് ടി ഇ ശരവണ ദളിനായും രംഗത്തുണ്ട്.…

Read More

കർണാടക കോൺഗ്രസിൽ പുതിയ പൊട്ടിത്തെറിക്ക് തുടക്കമിട്ട് സിദ്ധരാമയ്യ

ബെംഗളൂരു: അടുത്ത വര്‍ഷമാണ് കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ അഭിമാന പോരാട്ടമാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യത്തെ താഴെയിറക്കി അധികാരം പിടിച്ച ബി ജെ പിയെ ഏത് വിധേനയും ഇക്കുറി താഴെയിറക്കുമെന്നാണ് കോൺഗ്രസ്‌ നേതാക്കളുടെ അവകാശവാദം. എന്നാല്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴും കോണ്‍ഗ്രസിന് തലവേദന തീര്‍ക്കുകയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കം. മുന്‍ മുഖ്യമന്ത്രി സിദ്ധാരമയ്യയും പാര്‍ട്ടി അധ്യക്ഷന്‍ ഡി കെ ശിവകുമാറും തമ്മിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. തര്‍ക്കം മുറുകിയതോടെ നേരത്തേ ഹൈക്കമാന്റ് ഇടപെടുകയും നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുകയാണെന്ന്…

Read More
Click Here to Follow Us