ഓൾഡ് മൈസൂരു ബി ജെ പി യുടെ ദിവാസ്വപ്നം മാത്രം ; സിദ്ധരാമയ്യ

ബെംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാള്‍ മാതൃകയില്‍ കര്‍ണാടകയിലെ ഓള്‍ഡ് മൈസൂര്‍ മേഖലയിലും പ്രബലകക്ഷിയാകാനുള്ള ബി ജെ പിയുടെ നീക്കം പരാജയപ്പെടുമെന്ന് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. പശ്ചിമ ബംഗാളിന്റെ നിയന്ത്രണം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കാന്‍ ബി ജെ പി പല വിധത്തിലുള്ള പ്രചാരണങ്ങളായിരുന്നു തെരഞ്ഞെടുപ്പു സമയത്ത് അഴിച്ചു വിട്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ അവര്‍ അവിടെ പരാജയപ്പെട്ടു. സമാനമായ സാഹചര്യമായിരിക്കും ഓള്‍ഡ് മൈസൂര്‍ മേഖലയിലും ബി ജെ പിക്ക് നേരിടേണ്ടി വരികയെന്നും സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്…

Read More

സീറ്റുകൾ ഉറപ്പിക്കാനുള്ള തന്ത്രവുമായി കർണാടക ബിജെപി

ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സജീവമാക്കി ബി ജെ പി സംസ്ഥാന നേതൃത്വം. 224 സീറ്റുകളില്‍ 150 സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യത്തിലെത്താന്‍ പ്രധാനമായും നാല് മേഖലകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കാനാണ് ബി ജെ പി പദ്ധതിയിട്ടിരിക്കുന്നത്. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാനത്തുടനീളം യാത്ര ചെയ്യാന്‍ നിയോഗിക്കപ്പെട്ട മുതിര്‍ന്ന നേതാക്കളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശങ്ങള്‍ കണ്ടെത്തിയത്.   ഇതോടൊപ്പം തന്നെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ സംസ്ഥാനത്തെ സാധാരണക്കാരന്റെ മുഖം ആയി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടും. എന്നാല്‍ അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ബിഎസ്…

Read More

രാഹുൽ ഗാന്ധി തുമകുരു സിദ്ധഗംഗ മഠത്തിൽ

ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ രണ്ടു ദിവസത്തെ കർണാടക സന്ദർശനം തുമകുരുവിലെ സിദ്ധഗംഗ മഠത്തിൽ ആരംഭിച്ചു. 115 ആം ജയന്തി ആചാരിക്കുന്ന ലിംഗായത്ത് ആചാര്യൻ ശിവകുമാര സ്വാമിയുടെ സമാധിയിൽ രാഹുൽ ആദരമർപ്പിച്ചു. സമാധി ചടങ്ങിൽ മുഖ്യ അതിഥിയായി കേന്ദ്ര മന്ത്രി അമിത് ഷാ എത്തും. ഇന്ന് ബെംഗളൂരുവിൽ കോൺഗ്രസ്‌ നേതാക്കളും സാമാജികരുമായും രാഹുൽ കൂടികാഴ്ച നടത്തും. കർണാടക നിയമസഭയുടെ കാലാവധി 2023 മെയ്‌ 24 നാണ് അവസാനിക്കുന്നത്. എന്നാൽ സർക്കാരിനെ നേരത്തെ പിരിച്ചു വിട്ട് ഈ വർഷം ഡിസംബറിൽ തെരഞ്ഞെടുപ്പു നടക്കുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്…

Read More

കർണാടക, ഗുജറാത്ത്‌, പിന്നെ രാജസ്ഥാനും നോട്ടമിട്ട് ബി ജെ പി

ദില്ലി:  ഈ വര്‍ഷം അവസാനവും അടുത്ത വര്‍ഷവുമായി നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുകയാണ് ബി ജെ പി. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ബി ജെ പി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത്. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഈ വര്‍ഷം അവസാനമാണ് തിരഞ്ഞെടുപ്പ്. ബി ജെ പിയെ സംബന്ധിച്ച്‌ ഗുജറാത്ത് പാര്‍ട്ടി കോട്ടയാണെങ്കിലും ഇക്കുറി സംസ്ഥാനത്തേക്കുള്ള ആം ആദ്മിയുടെ കടന്ന് വരവോടെ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങുകയാണ്. ഹിമാചല്‍ പ്രദേശില്‍ ബി ജെ പിയും കോണ്‍ഗ്രസുമാണ് നേരത്തേ…

Read More

സ്ഥാനാര്‍ത്ഥിപ്പട്ടിക നാളെ ഹൈക്കമാൻഡിന് കൈമാറും

ന്യൂഡൽഹി : രാജ്യസഭാ സ്ഥാനാര്‍ത്ഥിപ്പട്ടിക നാളെ ഹൈക്കമാൻഡിന് കൈമാറുമെന്ന് കെ സുധാകരൻ അറിയിച്ചു. സ്ഥാനാര്‍ത്ഥി മാനദണ്ഡം സംസ്ഥാനത്ത് തീരുമാനിക്കുമെന്നും യുവാക്കളെ പരി​ഗണിക്കാനാണ് മുന്‍തൂക്കം നൽകുകയെന്നും സുധാകരന്‍ വ്യക്തമാക്കി.

Read More

തെരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാവില്ല, ബസവരാജ് ബൊമ്മെ

ബെംഗളൂരു: കർണാടകത്തിൽ ഡിസംബറിൽ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന അഭ്യൂഹം തള്ളി ബസവരാജ് ബൊമ്മെ . നാലു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പു ഫലം ബിജെപി ക്ക് നൽകിയ വിജയം കർണാടകത്തിലും ആവർത്തിക്കുമെന്ന അഭ്യൂഹമാണ് ഇപ്പോൾ പടരുന്നത്. എന്നാൽ നിയമസഭയുടെ കാലാവധി 2023 മെയ്‌ മാസം വരെ ഉള്ളതിനാൽ കർണാടക സർക്കാരിനെ നേരത്തെ പിരിച്ചു വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന  നി ലപാടിലാണ് ബൊമ്മെ . തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി, കോൺഗ്രസ്‌ കൂറുമാറ്റങ്ങൾ സംബന്ധിച്ച അഭ്യൂഹങ്ങളും ബൊമ്മെ പാടെ തള്ളി

Read More

തിരഞ്ഞെടുപ്പിലൂടെ ബി.ജെ.പി നേതൃത്വത്തിന് ഉത്തേജനം ലഭിച്ചതോടെ ബി.എസ്. യെദ്യൂരപ്പയും മകനും നിരയിൽ.

ബെംഗളൂരു: ഉത്തർപ്രദേശ് ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ വൻ വിജയത്തിന് ശേഷം ബിജെപി നേതൃത്വം ശക്തമായി ഉയർന്നുവന്നതിന്റെ ഫലമായി കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും ഇളയ മകൻ ബി വൈ വിജയേന്ദ്രയും അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ പാർട്ടിയെ അധികാരത്തിലെത്തിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ പദ്ധതികളിൽ പ്രധാന പങ്കുവഹിക്കാൻ തീരുമാനിച്ചു. 2019 ജൂലൈ മുതൽ 2021 ജൂലൈ വരെ പിതാവ് അധികാരത്തിലിരുന്നപ്പോൾ ബിജെപി സർക്കാരിൽ തിരശ്ശീലയ്ക്ക് പിന്നിൽ പങ്ക് വഹിക്കുകയും ചിലപ്പോൾ സൂപ്പർ മുഖ്യമന്ത്രി എന്ന് വിളിക്കപ്പെടുകയും ചെയ്ത യെദ്യൂരപ്പയുടെ മകൻ അടുത്ത…

Read More

പഞ്ചാബിനു ശേഷം ഇനി നോട്ടം കർണാടകത്തിൽ

ബെംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലങ്ങളിലും മത്സരിക്കാൻ ഒരുങ്ങുകയാണ് എഎപി. ബിജെപിയെ പരാജയപ്പെടുത്തല്‍ എളുപ്പമല്ലെന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസിന് ബദലായി വളരാനാണ് ആപ്പിന്റെ ലക്ഷ്യം. ഇത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാവനാണ് സാധ്യത , അതുകൊണ്ട് തന്നെ അടുത്തതായി ആം ആദ്മി പാര്‍ട്ടി ലക്ഷ്യം വെക്കുന്നത് കോണ്‍ഗ്രസിന് പ്രതീക്ഷയുള്ള കര്‍ണാടകത്തിലേക്കാണ്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ബെംഗളൂരു നഗരസഭാതിരഞ്ഞെടുപ്പിലും എ.എ.പി. സ്ഥാനാര്‍ത്ഥികള്‍ എല്ലാ വാര്‍ഡുകളിലുമുണ്ടാകും. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കര്‍ണാടകത്തിലെ ഒട്ടേറെ…

Read More

അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിനു കനത്ത തിരിച്ചടി

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ചരിത്രത്തിൽ ഏറ്റവും മോശം തോൽവിയാണ് ഇതെന്ന്  ബി. ജെ പി. തെരഞ്ഞെടുപ്പു നടക്കുന്ന ഒരു സംസ്ഥാനത്ത് പോലും കോണ്‍ഗ്രസിന് മുന്നേറ്റം കാഴ്ച്ചവയ്ക്കാനായില്ല. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും കെസി വേണുഗോപാലിന്റെ തന്ത്രങ്ങള്‍ അടപടം പാളിയെന്നു തന്നെ പറയാം . അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും പുറത്തുവരുന്ന ഫല സൂചനകള്‍ ഒന്നും തന്നെ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതല്ല. ഒരിടത്തും ഒന്നാം സ്ഥാനത്തെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഭരിച്ചിരുന്ന പഞ്ചാബില്‍ പോലും അധികാരം നിലനിര്‍ത്താന്‍ പറ്റാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. ബി.ജെ.പി വ്യക്തമായ …

Read More

ഗോവ വിജയമുറപ്പിച്ചു ബി ജെ പി 

പനാജി: വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കടുക്കുമ്പോള്‍ ഗോവയില്‍ ഭരണത്തുടര്‍ച്ചയ്ക്കൊരുങ്ങി ബി ജെ പി. 19 സീറ്റുകളിലായി ബി ജെ പി ലീഡ് ചെയ്യുകയാണ്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് മണ്ഡലം തിരിച്ചു പിടിച്ചു. 40 നിയമസഭാ സീറ്റുകളിലായി 332 സ്ഥാനാര്‍ത്ഥികളാണ് അങ്കം കുറിക്കുന്നത്. 21 സീറ്റുകള്‍ നേടിയാല്‍ ബി ജെ പിക്ക് വിജയം ഉറപ്പിക്കാം. തൃണമൂല്‍ അഞ്ച് സീറ്റും മറ്റുള്ളവര്‍ നാല് സീറ്റുകളുമാണ് ഇതുവരെ നേടിയത്. 12 സീറ്റുകളുമായി കോൺഗ്രസ്‌ തൊട്ടു പുറകിലാണ്. ഇത്തവണയും ആപ്പിന് ഗോവയില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Read More
Click Here to Follow Us