പഞ്ചാബിനു ശേഷം ഇനി നോട്ടം കർണാടകത്തിൽ

ബെംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലങ്ങളിലും മത്സരിക്കാൻ ഒരുങ്ങുകയാണ് എഎപി.

ബിജെപിയെ പരാജയപ്പെടുത്തല്‍ എളുപ്പമല്ലെന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസിന് ബദലായി വളരാനാണ് ആപ്പിന്റെ ലക്ഷ്യം. ഇത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാവനാണ് സാധ്യത , അതുകൊണ്ട് തന്നെ അടുത്തതായി ആം ആദ്മി പാര്‍ട്ടി ലക്ഷ്യം വെക്കുന്നത് കോണ്‍ഗ്രസിന് പ്രതീക്ഷയുള്ള കര്‍ണാടകത്തിലേക്കാണ്.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ബെംഗളൂരു നഗരസഭാതിരഞ്ഞെടുപ്പിലും എ.എ.പി. സ്ഥാനാര്‍ത്ഥികള്‍ എല്ലാ വാര്‍ഡുകളിലുമുണ്ടാകും. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കര്‍ണാടകത്തിലെ ഒട്ടേറെ പ്രമുഖര്‍ എ.എ.പി.യുടെ ഭാഗമാകുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പൃഥ്വി റെഡ്ഡി വ്യക്തമാക്കി.
പഞ്ചാബില്‍ ലഭിച്ച തകര്‍പ്പന്‍ വിജയം പാര്‍ട്ടിക്ക് നഗരങ്ങളിലും മെട്രോപൊളിറ്റന്‍ സിറ്റികളിലും മാത്രമല്ല, കാര്‍ഷിക-ഗ്രാമീണമേഖലയിലും കടന്നുകയറാനാകുമെന്നാണ് തെളിയിക്കുന്നതെന്നും പറഞ്ഞു. ബെംഗളൂരുവില്‍ നഗരസഭാതിരഞ്ഞെടുപ്പില്‍ മുഴുവന്‍ വാര്‍ഡുകളിലും മത്സരത്തിനിറങ്ങാന്‍ എ.എ.പി. നേരത്തേ തീരുമാനമെടുത്തിരുന്നതായും അറിയിച്ചു.

ഡല്‍ഹിയില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞതിന്റെ മാതൃക മെട്രോ നഗരമായ ബെംഗളൂരുവിലും പയറ്റാനാകുമെന്നാണ് അവര്‍ കരുതുന്നത്. ഡല്‍ഹിയിലും പഞ്ചാബിലും പാര്‍ട്ടിയുണ്ടാക്കുന്ന മാറ്റങ്ങള്‍ ബെംഗളൂരുവിലെ വീടുകള്‍തോറും എത്തിക്കാനാണ് നിലവിൽ പ്രവര്‍ത്തകരുടെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us