പാളയത്തിൽ പട! ഉപമുഖ്യമന്ത്രി പദത്തിനായുള്ള ഇടി തുടങ്ങി;കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം കാത്ത് യെദിയൂരപ്പ.

ബെംഗളൂരു: മന്ത്രിമാരുടെ വകുപ്പു വിഭജനം വൈകുന്നതിനിടെ ബിജെപിക്ക് ഉള്ളിൽ ഉപമുഖ്യമന്ത്രിപദത്തിനായി ചരടുവലി മുറുകുന്നതായി വാർത്ത.

മന്ത്രിമാരായ ശ്രീരാമുലു, കെ എസ് ഈശ്വരപ്പ, ആർ അശോക്, ഗോവിന്ദകർജോൾ എന്നിവരാണ് ഈ സ്ഥാനത്തിനായി മുൻനിരയിലുള്ളത്.

മൂന്ന് ഉപമുഖ്യമന്ത്രിമാർ എങ്കിലും വേണമെന്ന നിലപാട് കേന്ദ്ര നേതൃത്വത്തിന് ഉണ്ട്.

താൻ ഉപമുഖ്യമന്ത്രി ആകണമെന്നാണ് ജനങ്ങൾആഗ്രഹിക്കുന്നതെന്ന് ബി. ശ്രീരാമുലു പറഞ്ഞു.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും മുഖ്യമന്ത്രിയുമാണ്.

അയോഗ്യനാക്കപ്പെട്ട വിമത എംഎൽഎ രമേശ് ജാർക്കിഹോളി ഉപമുഖ്യമന്ത്രി ആക്കുന്നതിൽ എതിർപ്പില്ലെന്നും ശ്രീരാമലു പറഞ്ഞു.

ദളിത്, വൊക്ക ലിംഗ, പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ള ആർഎസ്എസ് പിന്തുണയുള്ള നേതാക്കളെയാണ് ഇ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുക എന്നാണ് സൂചന .

2008 ഭരണകാലത്ത് കെ.എസ്. ഈശ്വരപ്പയും ആർ അശോകയുമായിരുന്നു യെദിയൂരപ്പ മന്ത്രി സഭയിലെ ഉപ മുഖ്യമന്ത്രിമാർ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
[masterslider id="10"]

Related posts