കർണാടക, ഗുജറാത്ത്‌, പിന്നെ രാജസ്ഥാനും നോട്ടമിട്ട് ബി ജെ പി

ദില്ലി:  ഈ വര്‍ഷം അവസാനവും അടുത്ത വര്‍ഷവുമായി നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുകയാണ് ബി ജെ പി.

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ബി ജെ പി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത്. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഈ വര്‍ഷം അവസാനമാണ് തിരഞ്ഞെടുപ്പ്.

ബി ജെ പിയെ സംബന്ധിച്ച്‌ ഗുജറാത്ത് പാര്‍ട്ടി കോട്ടയാണെങ്കിലും ഇക്കുറി സംസ്ഥാനത്തേക്കുള്ള ആം ആദ്മിയുടെ കടന്ന് വരവോടെ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങുകയാണ്.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

ഹിമാചല്‍ പ്രദേശില്‍ ബി ജെ പിയും കോണ്‍ഗ്രസുമാണ് നേരത്തേ നേര്‍ക്ക് നേര്‍ പോരാടിയുരുന്നതെങ്കില്‍ ഇത്തവണ ആം ആദ്മിയും കളത്തില്‍ ഉള്ളത്  ചെറിയ ഭീതി ബി ജെ പി യിൽ ഉണ്ടാക്കുന്നുണ്ട്.

ഗുജറാത്തിലും കര്‍ണാടകത്തിലും ഉടന്‍ തന്നെ പുതിയ തിരഞ്ഞെടുപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്ന് ബി ജെ പി നേതൃത്വം അറിയിച്ചു . യുപിയില്‍ ബിജെപി വിജയത്തിന് ചുക്കാന്‍ പിടിച്ച നേതാക്കള്‍ക്കായിരിക്കും ഇവിടങ്ങളില്‍ സുപ്രധാന ചുമതല നല്‍കുകയെന്നും ബി ജെ പി വൃത്തങ്ങള്‍ പറഞ്ഞു. ഗുജറാത്തിലെ സാഹചര്യമല്ല ബി ജെ പിയെ സംബന്ധിച്ചെടുത്തോളം കര്‍ണാടകത്തില്‍. ഇവിടെ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ബി ജെ പി നേതൃത്വത്തിന് വെല്ലുവിളി തീര്‍ക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
[masterslider id="10"]

Related posts