നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

ബെംഗളൂരു: നഗരത്തിലെ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ വീണ് യുവാവിന് (22 ) വീണു ദാരുണാന്ത്യം. ജോലി ചെയ്യുകയായിരുന്ന യുവാവ് ബാലൻസ് നഷ്ടപ്പെട്ട് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീഴുകയായിരുന്നു എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാൾ താലൂക്കിലെ മണിനൽകൂർ സ്വദേശി വിജയ് ആണ് മരിച്ചത്.

  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

നാലാം നിലയിൽ ഫാബ്രിക്കേഷൻ ജോലികൾ ചെയ്യുന്നതിനിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ അബദ്ധത്തിൽ കാൽ വഴുതി താഴെ വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കങ്കനാടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിൽ ആശങ്കയില്ല, എങ്കിലും ജാഗ്രത; ക്വാറൻടൈൻ ഉൾപ്പടെ കർണാടകയിൽ പ്രത്യേക എബോള പ്രതിരോധ കോട്ട! യാത്രാ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts