മറ്റൊരു : പതിനാറാമത് രാഷ്ട്രപതി തെരഞ്ഞടുപ്പ് ജൂലൈ 18 ന് നടക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്.
നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് വേഗത്തിൽ ആക്കിയത്.
15ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. 29 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ജൂലൈ 21ന് വോട്ടെണ്ണൽ നടക്കും.
രാജ്യസഭാ സെക്രട്ടറി ജനറലാണ് തെരഞ്ഞെടുപ്പിന്റെ ഭരണാധികാരി. ആകെ 4,03 പേർ ഉൾപ്പടെ 4,809 വോട്ടാണ് ഉള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന പേന ഉപയോഗിച്ചില്ലെങ്കിൽ വോട്ട് അസാധുവാകുമെന്ന് കമ്മീഷണർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലോക്സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകൾ എന്നിവയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്ന് ഇലക്ടറൽ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ആനുപാതിക പ്രതിനിധ്യ രീതിയിലാണ് വോട്ടെടുപ്പ് നടക്കുക. സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ പരമാവധി നിയമസഭാംഗങ്ങളുടെ വോട്ടിനു മൂല്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.