ബെംഗളൂരു :അപകീർത്തി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ കർണാടക ബി.ജെ.പി നൽകിയ വിചാരണ നടപടി തടഞ്ഞ് കർണാടക ഹൈകോടതി. 2023ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി സർക്കാറിനെതിരെ കർണാടക കോൺഗ്രസ് പുറത്തിറക്കിയ ‘അഴിമതി റേറ്റ് കാർഡ്’ പരസ്യമാണ് കേസിന് ആധാരമായ സംഭവം. ഇതേ കേസിൽ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനെതിരായ നടപടിയും ഇടക്കാല സ്റ്റേയിലൂടെ തടഞ്ഞിരുന്നു. നേതാക്കൾക്ക് പുറമേ കേസിൽ കർണാടക കോൺഗ്രസിനെയും പ്രതിയാക്കി പരാതി നൽകിയിരുന്നു. രാഹുൽ ഗാന്ധിക്കെതിരായ വിചാരണ നടപടികൾക്ക് കഴിഞ്ഞ ജനുവരിയിൽ കർണാടക ഹൈകോടതി സ്റ്റേ അനുവദിക്കുകയായിരുന്നു. ബി.ജെ.പി സർക്കാറിനെതിരെ…
Read MoreTag: bengaluru
ബെംഗളൂരു-ശിവമോഗ്ഗ വന്ദേഭാരത് എക്സ്പ്രസ് ഉടൻ സർവീസ് തുടങ്ങും
ബെംഗളൂരു: കർണാടകയിലെ റെയിൽവേ വികസനത്തിന് മുതൽക്കൂട്ടായി പുതിയൊരു വന്ദേഭാരത് എക്സ്പ്രസ് കൂടി സർവീസ് തുടങ്ങുന്നു. ബെംഗളൂരു-ശിവമോഗ്ഗ പാതയിലാണ് ട്രെയിൻ സർവീസ് തുടങ്ങുന്നത്. തലസ്ഥാനവും സെൻട്രൽ കർണാടകയും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സർവീസ്. പുതിയ സർവീസ് വിദ്യാർഥികൾ, പ്രൊഫഷണലുകൾ, ബിസിനസ് ട്രാവലേഴ്സ് എന്നിവർക്ക് ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരു സെൻട്രൽ എം.പി പി.സി മോഹനനാണ് പുതിയ സർവീസ് തുടങ്ങുന്ന വിവരം അറിയിച്ചത്. ബെംഗളൂരുവിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് ശിവമോഗ്ഗ സ്ഥിതി ചെയ്യുന്നത്. നേരത്തെ 2023ൽ ശിവമോഗ്ഗയിലെ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം…
Read Moreബൈക്ക് ടാക്സി നിരോധനമേർപ്പെടുത്താൻ സർക്കാറിന് അധികാരമില്ലെന്ന് ഉബർ
ബെംഗളൂരു: ബൈക്ക് ടാക്സി നിരോധനമേർപ്പെടുത്താൻ സർക്കാറിന് അധികാരമില്ലെന്ന് ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഉബർ. കർണാടക ഹൈകോടതി മുമ്പാകെയാണ് ഉബർ നിലപാട് അറിയിച്ചത്. ചീഫ് ജസ്റ്റിസ് വി.കാമേശ്വർ റാവു, ജസ്റ്റിസ് സി.എം.ജോഷി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഉബറിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ശ്രീനിവാസ രാഘവൻ കോടതിയിൽ ഹാജരായി. കേസ് അടുത്തയാഴ്ച പരിഗണിക്കാനായി കോടതി മാറ്റിവെച്ചു. ബൈക്ക് ടാക്സി നിരോധിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ ഹരജികളാണ് കർണാടക ഹൈകോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. റോഡുകളിൽ നിന്ന് വാഹനങ്ങൾ ഒഴിവാക്കുന്നതിൽ ബൈക്ക് ടാക്സികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന്…
Read Moreമുഡ ഭൂമി കേസ്; സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് ഹാജരാകാൻ കർണാടക ഹൈകോടതി നോട്ടീസ്
ബെംഗളൂരു : മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് ഹാജരാകാൻ കർണാടക ഹൈകോടതിയുടെ നോട്ടീസ്. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സ്നേഹമയി കൃഷ്ണ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് നോട്ടീസ് അയക്കാൻ നിർദേശിച്ചത്. ബി.എം. പാർവതിക്ക് പുറമെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, പാർവതിയുടെ സഹോദരൻ, പഴയ ഭൂവുടമ എന്നിവരും എതിർ കക്ഷികളാണ്. കേസിൽ സിദ്ധരാമയ്യ ഒന്നാം പ്രതി, ഭാര്യ പാർവതി രണ്ടാം പ്രതി എന്നിങ്ങനെയാണ്. ഹരജിയുമായി ബന്ധപ്പെട്ട് മുന്നേ നോട്ടീസിന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ…
Read Moreസ്വത്ത് തർക്കം; പിതാവിനെയും,സഹോദരനെയും കൊലപ്പെടുത്തി : പ്രതി പിടിയിൽ
ബെംഗളൂരു : സ്വത്ത് തർക്കത്തിന് പിന്നാലെ പിതാവിനെയും, സഹോദരനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്‌ത് പൊലീസ്. ഹോളേനരസിപുര സ്വദേശി ദേവഗൗഡ (70), മകൻ മഞ്ജുനാഥ് ഗൗഡ (50) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദേവഗൗഡയുടെ മകൻ മോഹൻ ഗൗഡയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ഇടക്കാലത്ത് ദേവഗൗഡ തൻ്റെ സ്വത്ത് വിറ്റിരുന്നു. എന്നാൽ തനിക്കും കൂടെ അവകാശപ്പെട്ട സ്വത്ത് പിതാവ് വിറ്റതിൽ മകൻ അസ്വസ്ഥനായിരുന്നു. ഈ കാരണം പറഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയ മോഹൻ പിതാവിനെയും മൂത്ത സഹോദരനെയും ആയുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാതാവ്…
Read Moreകള്ളപ്പണ ഇടപാട് ആരോപണം; കോൺഗ്രസ് എംഎൽഎയുടെ വീട്ടിലും ഓഫീസിലും ഇഡി റെയ്ഡ്
ബെംഗളൂരു : വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾ കൈവശം വെച്ചെന്ന ആരോപണത്തിൽ കർണാടക കോൺഗ്രസ് എംഎൽഎ എസ്എൻ സുബ്ബ റെഡ്ഡിയുടെയും മറ്റ് ചിലരുടെയും വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്ഡ്. റെഡ്ഡി, അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ എന്നിവരുടെ വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾ, എംഎൽഎ വിദേശ ബാങ്കുകളിലെ നിക്ഷേപം, മലേഷ്യ, ഹോങ്കോങ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ വാഹനങ്ങൾ വാങ്ങുന്നതിലും സ്ഥാവര വസ്തുക്കൾ വാങ്ങുന്നതിലും നടത്തിയ നിക്ഷേപം തുടങ്ങിയവ ഇഡിയുടെ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി കണക്കിൽ പെടാത്ത പണവും, സ്വത്തും സ്വന്തമാക്കിയിട്ടുണ്ടോ എന്നതിനെ സംബന്ധിച്ചും കൂടുതൽ പരിശോധന…
Read Moreപ്രണയാഭ്യർത്ഥന നിരസിച്ചു; പെൺകുട്ടിക്ക് നേരേ യുവാവിൻ്റെ ആസിഡ് ആക്രമണം, കേസെടുത്ത് പൊലീസ്
ബെംഗളൂരു : വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിൽ 18 വയസ്സുള്ള പെൺകുട്ടിയെ ടോയ്‌ലറ്റ് ആസിഡ് ക്ലീനർ ഉപയോഗിച്ച് ആക്രമിച്ചു. പെൺകുട്ടിയുടെ ബന്ധുവായ ആനന്ദ് കുമാർ എന്നയാളാണ് ആക്രമിച്ചത്. വൈശാലി എന്ന പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ആനന്ദ് പ്രകടിപ്പിച്ചിരുന്നതായും എന്നാൽ ഈ ആഗ്രഹം പെൺകുട്ടി പറ്റില്ലെന്ന് പറഞ്ഞതോടെ യുവാവ് കഴിഞ്ഞദിവസം വീട്ടിലെത്തി ടോയ്‌ലറ്റ് ആസിഡ് ക്ലീനർ മുഖത്ത് ഒഴിച്ച് ഡീസൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആക്രമണത്തിനായി ഉപയോഗിച്ച വസ്തു അത്ര അപകടമില്ലാത്ത വസ്‌തു ആയതിനാൽ നേരിയ പരിക്കുകളോടെ പെൺകുട്ടി രക്ഷപ്പെട്ടു. അതെസമയം സംഭവത്തിൽ…
Read Moreചിട്ടി കമ്പനി നടത്തി കോടികളുമായി മുങ്ങിയ സംഭവം; മലയാളി ദമ്പതിമാരെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്, ആശങ്കയിൽ നിക്ഷേപകർ
ബെംഗളൂരു : ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി നിരവധി പേരിൽ നിന്നായി 100 കോടി രൂപയുമായി മുങ്ങിയ മലയാളിദമ്പതിമാരെപ്പറ്റി ഇനിയും ഒരു വിവരവും ലഭിക്കാതെ പൊലീസ്. രാമമൂർത്തിനഗർ പോലീസിനാണ് കേസിൻ്റെ അന്വേഷണച്ചുമതല. ബെംഗളൂരു രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫിനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവരാണ് സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയത്. ഇവർ എങ്ങോട്ടാണ് കടന്ന് കളഞ്ഞതെന്നോ, എവിടെയാണ് നിലവിൽ ഉള്ളതെന്നോ ഇതുവരെയും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബുധനാഴ്ചമുതലാണ് ഇരുവരെയും കാണാതായത്. വീടും,…
Read Moreതെരുവ്നായ പേടിയിൽ ഭട്കൽ പട്ടണം ; മൂന്നു ദിവസത്തിൽ കടിയേറ്റത് 15 പേർക്ക്
ബെംഗളൂരു : ഉത്തര കന്നട ജില്ലയിലെ ഭട്കൽ ടൗണിൽ തെരുവ് നായ്ക്കളെക്കൊണ്ട് പൊറുതിമുട്ടി ജനങ്ങൾ. കഴിഞ്ഞ 70 മണിക്കൂറിനുള്ളിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 15 ലധികം പേർക്കാണ് പരിക്ക് പറ്റിയത്. താമസ സ്ഥലങ്ങൾ, കടകൾ എന്നിവിടങ്ങളിലായി നടന്ന് പോകുന്ന ആളുകളെയാണ് നായകൾ ഇത്തരത്തിൽ ആക്രമിക്കുന്നത്. കടിയേറ്റവരിൽ കുട്ടികളും പ്രായമായവരുമാണ് ഇരകളിൽ ഭൂരിഭാഗവും പരിക്കേറ്റവർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണ്. ചികിത്സയുടെ ഭാഗമായി റാബിസ് വാക്സിനേഷനും നൽകി കഴിഞ്ഞു. തെരുവ് നായ്ക്കളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ നാട്ടുകാർ പരാതി നൽകിയിരുന്നതായും എന്നാൽ നഗരസഭകൾ ഇത് അവഗണിച്ചതായും ജനങ്ങൾ…
Read Moreടോമിയും, ഷൈനിയും വാഗ്‌ദാനം ചെയ്‌തത് ഉയർന്ന പലിശ; മുതലെടുത്ത് ചിട്ടിയിലെ 20 വർഷത്തെ വിശ്വാസം, ആശങ്കയോടെ നിക്ഷേപകർ
ബെംഗളൂരു : 100 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ പരാതിയിൽ തട്ടിപ്പ് കാർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട്സ് നടത്തിയിരുന്ന ടോമി എ. വർഗീസ്, ഭാര്യ ഷൈനി ടോമി എന്നിവർക്കെതിരെയാണ് കേസ്. ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് ഇവർ കോടികൾ പലരിൽ നിന്നായി വാങ്ങിയത്. പണം പിരിച്ചത് കൂടുതലും മലയാളി അസോസിയേഷനുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ചായിരുന്നു. 20 വർഷമായി ബെംഗളൂരു ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമിയും ഷൈനിയും രാമമൂർത്തിനഗറിലാണു താമസം. ആദ്യം അഞ്ച് ലക്ഷം വരെയുള്ള…
Read More