കോൺഗ്രസ് എംഎൽഎ കെ.സി. വീരേന്ദ്രയുടെ അറസ്റ്റ്; ഇ.ഡിയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

ബെംഗളൂരു : കോൺഗ്രസ് എംഎൽഎ കെ.സി. വീരേന്ദ്ര അറസ്റ്റിലായ ചൂതാട്ടക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്(ഇഡി) കർണാടക ഹൈക്കോടതി നോട്ടീസയച്ചു.

എംഎൽഎയുടെ ഭാര്യ ആർ.ഡി. ചൈത്രയുടെ ഹർജിയെത്തുടർന്നാണ് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി ഇഡിക്ക് നോട്ടീസ് നൽകാൻ ഉത്തരവിട്ടത്.

അധികാരപരിധി ലംഘിച്ചാണ് വീരേന്ദ്രയെ അറസ്റ്റുചെയ്തതെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. കേസിൽ ഉൾപ്പെട്ട കമ്പനികൾക്ക് വീരേന്ദ്രയുമായി ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടി.

  കാപ്പി ഉൾപ്പടെ ഹോട്ടൽ ഭക്ഷണത്തിന് വിലയേറും; വാണിജ്യ സിലിണ്ടർ വിലവർദ്ധനവിൽ നട്ടംതിരിഞ്ഞ് ഉടമകൾ

ഈ കേസിൽ കഴിഞ്ഞ ദിവസം വീണ്ടും റെയ്ഡ് നടത്തിയ ഇഡി വീരേന്ദ്രയുടെ അഞ്ച് ആഡംബരക്കാറുകൾ പിടിച്ചെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ലഗേജ് പേടി വേണ്ട; വെറും 40 രൂപയ്ക്ക് ബസ് സ്റ്റേഷനിൽ അത്യാധുനിക ഡിജിറ്റൽ ലോക്കറുകൾ സജ്ജം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us