ജബൽപുർ: മധ്യപ്രദേശിൽ നഗരത്തിൽ വെച്ച് കുതിരകൾ തമ്മിലുണ്ടായ പോരിൽ രണ്ടുപേർക്ക് പരിക്ക്. കുതിരകൾ തമ്മിൽ വഴക്കിട്ട് ഒരു കുതിര സമീപത്തെ ഓട്ടോറിക്ഷയിലേയ്ക്ക് കയറാൻ ശ്രമിക്കവേ അതിൽ കുടുങ്ങുകയായിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവർക്കും യാത്രികനുമാണ് പരിക്കേറ്റത്. കഴിഞ്ഞദിവസമാണ് തിരക്കേറിയ നാഗ്രത് ചൗക്കിൽ രണ്ടു കുതിരകൾ തമ്മിൽ ഏറ്റുമുട്ടിയത്. പരസ്‌പരം പോരടിക്കുന്ന കുതിരകളെ തുരത്താൻ ആളുകൾ ശ്രമിച്ചെങ്കിലും ഇവ ധൃതിയിൽ അടുത്തുള്ള കടകളിലേയ്ക്ക് ഓടിക്കയറി. കടയ്ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. പിന്നാലെ കുതിരകൾ ഒരെണ്ണം യാത്രക്കാരനുമായി പോയ റിക്ഷയിലേക്ക് ചാടിക്കയറി. ഒട്ടും പ്രതീക്ഷികാതെയുള്ള കുതിരയുടെ ആക്രമണത്തിൽ ഡ്രൈവർക്കും, യാത്രക്കാരനും സാരമായി പരിക്കേറ്റു.…
Read MoreAuthor: WebDesk
12 കോടി രൂപ ജീവനാംശവും, ബിഎംഡബ്ല്യൂ കാറും ആവശ്യപ്പെട്ട് യുവതി ; അധ്വാനിച്ച് സ്വന്തമാക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതി
ന്യൂഡല്‍ഹി: വിവാഹമോചനത്തിന് പിന്നാലെ വീടും, 12 കോടിരൂപ ജീവനാംശവും, ബിഎംഡബ്ല്യൂ കാറും ആവശ്യപ്പെട്ട യുവതിക്ക് ഞെട്ടിക്കുന്ന മറുപടി നൽകി കോടതി. ഉന്നതവിദ്യാഭ്യാസമുള്ള സ്ഥിതിക്ക് ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നതിൽ അടിസ്ഥാനമില്ലെന്നും ആവശ്യമെങ്കിൽ സ്വന്തം നിലയ്ക്ക് സമ്പാദിച്ച് വാങ്ങണമെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. യുവതിയുടെ ആവശ്യത്തിന് ഈ വിധത്തിൽ മറുപടി ചോദ്യം ഉന്നയിച്ചത് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയാണ്. വമ്പൻ ഡിമാന്റുകൾ മുന്നോട്ട് വെച്ച യുവതിയോട് നിങ്ങളൊരു ഐടി പേഴ്സണാണെന്നും, എംബിഎ വിദ്യാഭ്യാസ യോഗ്യതയുണ്ടെന്നും ബെംഗളൂരുവിലും ഹൈദരാബാദിലുമായി നിരവധി ജോലിസാധ്യതയുണ്ടെന്നും കോടതി ഓർമിപ്പിച്ചു. എന്ത്കൊണ്ട് സ്വന്തമായി…
Read Moreഅഭിമാന നേട്ടം; രാജ്യത്തെ ഉയർന്ന പ്രതിശീർഷ വരുമാനമുള്ള സംസ്ഥാനം കർണാടക
ബെംഗളൂരു : രാജ്യത്തെ ഉയർന്ന പ്രതിശീർഷ വരുമാനമുള്ള സംസ്ഥാനം കർണാടക. കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ കാര്യം. കർണാടകയെ ഒന്നാകെ ഈ വലിയ അംഗീകാരത്തിലേയ്ക്ക് എത്തിച്ചത് കോൺഗ്രസ് സർക്കാർ നടപ്പാക്കിയ അഞ്ചിന സാമൂഹിക സുരക്ഷ പദ്ധതികളാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം, 2,04,605 ആണ് കർണാടകയുടെ പ്രതിശീർഷ എൻ. കർണാടകയുടെ സാമ്പത്തിക ശേഷിയെ മാത്രമല്ല, സർക്കാറിൻ്റെ സാമൂഹിക സുരക്ഷ പദ്ധതികളുടെ പ്രതിഫലനത്തെ കൂടി വെളിപ്പെടുത്തുന്നതാണ് ഈ നേട്ടം. എല്ലാ വീട്ടിലും 200…
Read Moreയുവതിയെ പിറകെ നടന്ന് ശല്ല്യം ചെയ്‌ത് ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് പിടിയിൽ
ബെംഗളൂരു : യുവതിയെ പിറകെ നടന്ന് ശല്യപ്പെടുത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്‌ത സംഭവത്തിൽ യുവാവ് പിടിയിൽ. മുഹമ്മദ് മഅ്റൂഫ് ഷെരീഫ് എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. റേഷൻ സാധനങ്ങൾ വാങ്ങുന്നതിനായി നഗരത്തിലെത്തിയ യുവതിക്ക് പിറകെ നടന്ന് ശല്ല്യം ചെയ്‌ത് പിന്നാലെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. യുവതിയുടെ മുഖത്തും ശരീരത്തിലും മർദ്ദനത്തിൻ്റെ പാടുകളുണ്ട്. ഗോവിന്ദപുരം സ്റ്റേഷനിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
Read Moreകർണാടകയിൽ പുതിയ ജാതി സെൻസസ്; സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 7 വരെ
ബെംഗളൂരു : കർണാടകയിൽ പുതിയ ജാതി സെൻസസ് സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഏഴുവരെ നടത്തും. സംസ്ഥാന പിന്നാക്ക വർഗ കമീഷൻ നേതൃത്വം നൽകുന്ന സർവേ പൂർത്തിയായ സാഹചര്യത്തിൽ ഒക്ടോബർ അവസാനത്തോടെ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യ സർക്കാറിന്റെ അടുത്ത ബജറ്റ് രൂപപ്പെടുത്തുക. പുതിയ ജാതി സെൻസസിന് മുന്നോടിയായുള്ള പ്രാഥമിക യോഗം കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ബംഗളൂരുവിൽ ചേർന്നിരുന്നു. കർണാടക സംസ്ഥാന പിന്നാക്ക വർഗ കമീഷൻ പുതിയ സാമൂഹിക വിദ്യാഭ്യാസ സർവേ നടത്തണമെന്ന നിർദേശം സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ സർവേ. മുഖ്യമന്ത്രി…
Read Moreധർമ്മസ്ഥല കൂട്ടക്കൊല ആരോപണം; പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് പിന്മാറി ഡി.സി.പി സൗമ്യലത
ബെംഗളൂരു : ധർമ്മസ്ഥല കൂട്ടക്കൊല ആരോപണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് (എസ്.ഐ.ടി) പിന്മാറി സി.എ.ആർ സെൻട്രൽ ഡി.സി.പി സൗമ്യ ലത. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കർണാടക സർക്കാർ രൂപവത്കരിച്ചത്. ഡി.ജി.പി പ്രണവ് മൊഹന്തിയെ തലവനാക്കിയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ആഭ്യന്തര മന്ത്രി ജി. പരമേശ്വര പിന്മാറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡി.സി.പി സൗമ്യ ലതയ്ക്ക് പകരം മറ്റൊരാളെ സംഘത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതെസമയം പിന്മാറ്റത്തിനിടയാക്കിയ കാരണം ദുരൂഹമാണ്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടെയും…
Read Moreദർശൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി; സുപ്രീംകോടതി വിധി പറയാനായി മാറ്റി
ന്യൂഡൽഹി: കന്നഡ നടൻ ദർശന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി വിധി പറയാനായി മാറ്റി. കർണാടക ഹൈകോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയിൽ ഹരജി എത്തിയത്. ജസ്റ്റിസ് പാർദിവാല, ആർ.മഹാദേവൻ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം. ഇരു വിഭാഗത്തിന്റേയും വാദങ്ങൾ കോടതി കേട്ടിരുന്നു. സംസ്ഥാന സർക്കാറാണ് ദർശന്റെ ജാമ്യാപേക്ഷക്കെതിരെ ഹരജി നൽകിയത്. 2024 ഡിസംബർ 13നാണ് കർണാടക ഹൈകോടതി ദർശന് ജാമ്യം അനുവദിച്ചത്. രേണുകസ്വാമി വധക്കേസിലായിരുന്നു ജാമ്യം. ദർശന് പുറമേ നടി പവിത്ര ഗൗഡ ഉൾപ്പടെ നിരവധി പേർ രേണുകസ്വാമിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളാണ്.…
Read Moreവളം കയറ്റിയ ലോറി ബേക്കറിയിൽ ഇടിച്ചുകയറി; മൂന്ന് പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു : തുമകൂരു ജില്ലയിൽ കൊരട്ടഗരെ കൊളാലയിൽ വളം നിറച്ച ലോറി റോഡരികിലെ ബേക്കറിയിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് ദാരുണാന്ത്യം. കത്തനഹള്ളി സ്വദേശി രംഗശാമയ്യ (65), പുരടഹള്ളി സ്വദേശി ബൈലപ്പ (65), കൊളാല സ്വദേശി ജയണ്ണ (50) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേക്കറിയിലുണ്ടായിരുന്നവരാണ് ലോറി ഇടിച്ച് കയറി അപകടത്തിൽപ്പെട്ടത്. മുൻപും ഇതേ സ്ഥലത്ത് വെച്ച് ലോറി കടയിലേയ്ക്ക് ഇടിച്ച് കയറി ഒരാൾ മരിച്ചിരുന്നു. സംഭവത്തിൽ കൊളാല പൊലീസ് കേസെടുത്തു.
Read Moreലാൻഡിങ്ങിനായി ശ്രമിച്ചത് രണ്ട് തവണ; അപകട സൂചനയ്ക്ക് പിന്നാലെ അപ്രത്യക്ഷമായി, റഷ്യൻ വിമാനത്തിലെ മുഴുവൻ യാത്രക്കാരും മരിച്ചെന്ന് സൂചന
മോസ്കോ: 50 പേരുമായ പോയ റഷ്യൻ വിമാനം തകർന്നു വീണ സംഭവത്തിൽ മുഴുവൻ പേരും മരിച്ചതായി സൂചന. 43 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നുവെന്ന് എയർ ട്രാഫിക് കൺട്രോൾ വ്യക്തമാക്കി. അങ്കാറ എയർലൈൻസിന്റെ വിമാനമാണ് തകർന്നു വീണത്.വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാർത്താഏജൻസിയായ ഇന്റർഫാക്സാണ് ഇക്കാര്യം പുറത്തുവിട്ടത്. അമുർ നഗരത്തിലെ വിമാനത്താവളത്തിൽ ഇറങ്ങാനിരിക്കെയാണ് വിമാനം പൊടുന്നനെ റഡാറിൽ നിന്നും കാണാതായത്. അതെസമയം വിമാനത്തിൽ 42 ആളുകളാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഔദ്യോഗിക കണക്ക് ഇതുവരെയും ലഭ്യമായിട്ടില്ല.…
Read Moreയുവതിയുടെ അശ്ലീലദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: യുവതിയുടെ അശ്ലീലദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത സംഭവത്തിൽ 19കാരൻ അറസ്റ്റിൽ. സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ മണിപ്പൂരി യുവാവാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാൾ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. 20ഓളം വിഡിയോകൾ ഇയാൾ ഇത്തരത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബെംഗളൂരു നൈറ്റ് ലൈഫിന്റെ വിഡിയോകൾ ഉൾപ്പടെ ഇത്തരത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐ.ടി ആക്ടിലെ 67ാം വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ പൊലീസ് നടപടിയെടുത്തത്. ഇയാളെ ഇൻസ്റ്റഗ്രാം പേജും പൊലീസ് റദ്ദാക്കിയിട്ടുണ്ട്. കേസിൽ തുടർ നടപടികളുണ്ടാവുമെന്നും പൊലീസ് അറിയിച്ചു.
Read More