വ​ളം ക​യ​റ്റി​യ ലോ​റി ബേ​ക്ക​റി​യി​ൽ ഇ​ടി​ച്ചു​ക​യ​റി; മൂന്ന് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു : തു​മ​കൂ​രു ജി​ല്ല​യി​ൽ കൊ​ര​ട്ട​ഗ​രെ കൊ​ളാ​ല​യി​ൽ വ​ളം നി​റ​ച്ച ലോ​റി റോ​ഡ​രി​കി​ലെ ബേ​ക്ക​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മൂ​ന്നു​പേ​ർക്ക് ദാരുണാന്ത്യം. ക​ത്ത​ന​ഹ​ള്ളി സ്വ​ദേ​ശി രം​ഗ​ശാ​മ​യ്യ (65), പു​ര​ട​ഹ​ള്ളി സ്വ​ദേ​ശി ബൈ​ല​പ്പ (65), കൊ​ളാ​ല സ്വ​ദേ​ശി ജ​യ​ണ്ണ (50) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബേ​ക്ക​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ലോറി ഇടിച്ച് കയറി അ​പ​ക​ട​ത്തി​ൽ​പ്പെട്ടത്. മുൻപും ഇതേ സ്ഥ​ല​ത്ത് വെച്ച് ലോ​റി ക​ട​യി​ലേയ്ക്ക് ഇടിച്ച് കയറി ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു. സംഭവത്തിൽ കൊ​ളാ​ല പൊ​ലീ​സ് കേ​സെ​ടു​ത്തു.

Read More
Click Here to Follow Us