ബെംഗളൂരു : തുമകൂരു ജില്ലയിൽ കൊരട്ടഗരെ കൊളാലയിൽ വളം നിറച്ച ലോറി റോഡരികിലെ ബേക്കറിയിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് ദാരുണാന്ത്യം.
കത്തനഹള്ളി സ്വദേശി രംഗശാമയ്യ (65), പുരടഹള്ളി സ്വദേശി ബൈലപ്പ (65), കൊളാല സ്വദേശി ജയണ്ണ (50) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേക്കറിയിലുണ്ടായിരുന്നവരാണ് ലോറി ഇടിച്ച് കയറി അപകടത്തിൽപ്പെട്ടത്.
മുൻപും ഇതേ സ്ഥലത്ത് വെച്ച് ലോറി കടയിലേയ്ക്ക് ഇടിച്ച് കയറി ഒരാൾ മരിച്ചിരുന്നു. സംഭവത്തിൽ കൊളാല പൊലീസ് കേസെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]