കന്നഡ അറിയാത്ത മലയാളി ജീവനക്കാരിക്കെതിരേ ബാങ്കിൽ പ്രതിഷേധം

ബെംഗളൂരു : കന്നഡ അറിയാത്തതിന് മലയാളി ജീവനക്കാരിക്കെതിരേ കർണാടകയിലെ ബാങ്കിൽ പ്രതിഷേധം. കാനറാ ബാങ്കിന്റെ ചിക്കമഗളൂരുവിലെ ശാഖയിലെ ജീവനക്കാരിക്കെതിരേ, ബാങ്കിലെത്തിയ വനിതാ ഉപയോക്താവാണ് ആക്ഷേപം ഉന്നയിച്ചത്.

പിന്നീട് കന്നഡ അനുകൂല സംഘടനാപ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. അക്കൗണ്ടിൽനിന്ന് ബാങ്ക് പണം പിടിച്ചതുമായി ബന്ധപ്പെട്ട വിവരം അറിയാൻ എത്തിയപ്പോൾ കന്നഡയിൽ സംസാരിച്ചില്ലെന്ന് പറഞ്ഞായിരുന്നു ബഹളമുണ്ടാക്കിയത്.

  എൽ നിനോ ഭീഷണി: കർണാടകയിലും മഹാരാഷ്ട്രയിലും കാലവർഷം കുറഞ്ഞേക്കാം; കാർഷിക വരുമാനത്തിൽ ഇടിവിന് സാധ്യതയെന്ന് റിപ്പോർട്ട്

ഇംഗ്ലീഷിൽ പറഞ്ഞാൽ തനിക്ക് മനസ്സിലാകില്ലെന്ന്‌ പറഞ്ഞ്‌ കർണാടക സ്വദേശിനിയായ ഉപയോക്താവ് ദേഷ്യപ്പെടുകയായിരുന്നു. ബാങ്കിലെ മറ്റൊരു ജീവനക്കാരൻ, സംശയത്തിന് വിശദീകരണം നൽകിയെങ്കിലും ജീവനക്കാരിയുടെ സംസാരരീതിയും പെരുമാറ്റവും മോശമായെന്ന് പറഞ്ഞ്‌ ബഹളമുണ്ടാക്കി.

പിന്നീട് കന്നഡ അനുകൂല സംഘടനാപ്രവർത്തകരും ബാങ്കിലെത്തി പ്രതിഷേധിച്ചു. കന്നഡ അറിയാത്ത ജീവനക്കാരെ കർണാടകയിൽ നിയമിക്കരുതെന്ന് ഇവർ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us