തർക്കങ്ങൾ പറഞ്ഞു തീർക്കാൻ സമയമില്ല; നഗരത്തിലെ റോഡുകളിൽ അക്രമ സംഭവങ്ങളും കൊലപാതകവും പതിവാകുന്നുവെന്ന് റിപ്പോർട്ട്;

ബെംഗളൂരു: റോഡിലുണ്ടാകുന്ന തർക്കങ്ങളിൽ പുതുമയൊന്നുമില്ല. എന്നാൽ, അടുത്തകാലത്ത് ഇത്തരം തർക്കങ്ങൾ അക്രമസംഭവങ്ങളിലേക്കു വഴിമാറുന്നതിനു നഗരം സാക്ഷ്യം വഹിക്കുന്നു.

തർക്കങ്ങൾ പറഞ്ഞു തീർക്കാനോ, അധികൃതർക്കു മുന്നിലെത്തിച്ചു പരിഹാരം കാണാനോ ഉള്ള സാവകാശം ആർക്കുമില്ല. കയ്യാങ്കളിക്കാണു കൂടുതൽ പേർക്കും താൽപര്യം.

കഴിഞ്ഞ ബുധനാഴ്ച രാത്രി ബസവേശ്വര നഗറിൽ റോഡിലുണ്ടായ തർക്കത്തെ തുടർന്നു 19 വയസ്സുകാരനായ എൻജിനീയറിങ് വിദ്യാർഥിയെ ഒരു സംഘം ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി മർദിച്ചതാണ് ഒടുവിലത്തെ സംഭവം.

  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ

വിദ്യാർഥി ഇലക്ട്രിക് സ്കൂട്ടറിൽ പോകുമ്പോൾ മറ്റൊരു16 വയസ്സുകാരൻ ബൈക്കിൽ ഇടവഴിയിൽ നിന്നു കുറുകെ ചാടിയതാണു തർക്കത്തിന്റെ തുടക്കം.

16 വയസ്സുകാരൻ ഫോണിൽ വിളിച്ചതിനെ തുടർന്നു പിതാവും സുഹൃത്തുക്കളുമെത്തി. തുടർന്ന് ഇരുവരും വിദ്യാർഥിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം റോഡിലേക്കു തള്ളുകയായിരുന്നു.

തലയ്ക്കു പരുക്കേറ്റ വിദ്യാർഥി ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു
[masterslider id="10"]

Related posts