ബെംഗളൂരു : ചിക്കമംഗളൂരുവിൽ ആനയുടെ ആക്രമണം യുവതി കൊല്ലപ്പെട്ടു.ഹൊന്നാലി സ്വദേശിയായ അനിത (25) ആണ് മരിച്ചത്. ബന്നൂരിലെ ശശിശേഖറിന്റെ ഉടമസ്ഥതയിലുള്ള ഒരു എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു അവർ. ബുധനാഴ്ച രാത്രി 9 മണിയോടെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അനിതയെ ബലേഹൊന്നൂർ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം ശിവമോഗ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വഴിവധ്യേ മരണം സംഭവിക്കുകയായിരുന്നു.
Read MoreAuthor: WebDesk
ധർമ്മസ്ഥല കൂട്ടക്കൊല ആരോപണം; എസ്‌ഐടി സംഘത്തെ സഹായിക്കാൻ 20 പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ച് കർണാടക സർക്കാർ
ബെംഗളൂരു: ധർമ്മസ്ഥല കൂട്ടക്കൊല ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) സഹായിക്കാൻ 20 പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ച് കർണാടക സർക്കാർ. ജൂലൈ 19ന് സർക്കാർ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഇന്റേണൽ സെക്യൂരിറ്റി ഡിവിഷൻ) പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലാണ് എസ്‌ഐടി രൂപീകരിച്ചത്. ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (റിക്രൂട്ട്‌മെന്റ്) എംഎൻ അനുചേത്, ഐപിഎസ് ഓഫീസർമാരായ സൗമ്യലത എസ്‌കെ, ജി.എന്നിവരും സംഘത്തിലുണ്ട്. കേസിൽ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തി വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Read Moreഎയർ ഇന്ത്യ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങളെന്ന് ആരോപണം
ന്യൂഡൽഹി: എയർ ഇന്ത്യ അപകടത്തിൽ മരിച്ച യു.കെയിലെ രണ്ട് കുടുംബങ്ങൾക്ക് തെറ്റായ മൃതദേഹങ്ങളാണ് ലഭിച്ചതെന്ന് പരാതി. അവരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരാണ് പരാതി ഉന്നയിച്ചത്. അഹമ്മദാബാദിലെ ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് ഡിഎൻഎ സാമ്പിൾ ശേഖരിച്ച ശേഷം മൃതദേഹങ്ങൾ സീൽ ചെയ്ത ശവപ്പെട്ടികളിലാണ് അയച്ചതെന്നും, ആശയക്കുഴപ്പത്തിൽ എയർലൈനിന് പങ്കില്ലെന്നും ഇന്ത്യയിലെ വൃത്തങ്ങൾ പറഞ്ഞു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിന് സ്ഥാപിത മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ അന്തസ്സിനെ മാനിച്ചാണ് അവശിഷ്ടങ്ങൾ കൈകാര്യം ചെയ്തതെന്നും വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തെറ്റായി തിരിച്ചറിഞ്ഞ് യുകെയിലേക്ക് കൊണ്ടുപോയി,” കുടുംബങ്ങളെ…
Read Moreഭക്തരുടെ കാത്തിരിപ്പ് സമയം ലഘൂകരിക്കുന്നതിനായി തിരുപ്പതി ബോർഡ് പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ചു
ഭക്തരുടെ കാത്തിരിപ്പ് സമയം ലഘൂകരിക്കുന്നതിനായി തിരുപ്പതി ബോർഡ് പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ചുഹൈദരാബാദ്: ഭക്തർക്കുള്ള ടിക്കറ്റ് ബുക്കിംഗ് പ്രക്രിയ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ചൊവ്വാഴ്ച പുതിയ ശ്രീവാനി ദർശൻ ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). തിരുമല അന്നമയ ഭവന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന പുതിയ സൗകര്യം ടിടിഡി ചെയർമാൻ ബി ആർ നായിഡുവും എക്സിക്യൂട്ടീവ് ഓഫീസർ ജെ. ശ്യാമള റാവുവും ചേർന്ന് ഉദ്ഘാടനം ചെയ്തു. ശ്രീവാനി ദർശന ടിക്കറ്റുകൾ ലഭിക്കാൻ ഭക്തർ രാവിലെ 5:00 മുതൽ കാത്തിരിക്കേണ്ടി…
Read Moreകർണാടകയിൽ പച്ചക്കറി കടക്കാരന് 29 ലക്ഷം രൂപ അടക്കണമെന്നാവശ്യപ്പെട്ട് ജി.എസ്.ടി നോട്ടീസ്
ബെംഗളൂരു: കർണാടകയിൽ പച്ചക്കറി കടക്കാരന് 29 ലക്ഷം രൂപ അടക്കണമെന്നാവശ്യപ്പെട്ട് ജി.എസ്.ടി നോട്ടീസ്. യു.പി.ഐ ഇടപാടുകൾ സംബന്ധിച്ച് കർണാടകയിൽ വിവാദം കൊഴുക്കുന്നതിനിടെയാണ് നോട്ടീസ്. 29 ലക്ഷം രൂപ അടക്കണമെന്നാവശ്യപ്പെട്ട് ജി.എസ്.ടി വകുപ്പാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 10,20, 30, 50 രൂപയുടെ യു.പി.ഐ ഇടപാടുകളാണ് കച്ചവടക്കാരൻ കൂടുതലായി നടത്തിയത്. ഇയാൾ നാല് വർഷത്തിനുള്ളിൽ 40 ലക്ഷം രൂപയുടെ യു.പി.ഐ ഇടപാടുകൾ നടത്തിയെന്നാണ് കണ്ടെത്തൽ. എന്നാൽ, ജി.എസ്.ടി രജിസ്ട്രേഷൻ നടത്തിയിരുന്നില്ല. ഞാൻ പഴങ്ങളുടേയും പച്ചക്കറിയുടേയും കച്ചവടമാണ് നടത്തുന്നത്. 40 ലക്ഷം രൂപയുടെ കച്ചവടമാണ് നാല് വർഷത്തിനുള്ളിൽ നടന്നത്…
Read Moreചിന്നസ്വാമി സ്റ്റേഡിയത്തിൽ വലിയ പരിപാടികൾ നടത്തരുതെന്ന് അന്വേഷണ സമിതി
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൂടുതൽ ആളുകളെത്തുന്ന പരിപാടികൾ സംഘടിപ്പിക്കരുതെന്ന് സമിതി റിപ്പോർട്ട്. ജസ്റ്റിസ് മിഖായേൽ ചുൻഹ കമീഷണൻ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച പരാമർശം. സ്റ്റേഡിയത്തിന്റെ ഡിസൈനും സ്ട്രക്ചറും വലിയ ആളുകൾ എത്തുന്നതിന് അനുകൂലമല്ലെന്നാണ് റിപ്പോർട്ട്. ജൂൺ നാലിന് തിക്കിലും തിരക്കിലുപ്പെട്ടുണ്ടായ ദുരന്തം അന്വേഷിക്കുന്നതിനാണ് പ്രത്യേക സമിതിയെ നിയോഗിച്ചത്. ദുരന്തത്തിൽ 11 പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെ ദുരന്തത്തിന്റെ പേരിൽ കർണാടക സർക്കാറിനെതിരെ വൻ വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. വൻ പരിപാടികൾ നടക്കുന്ന വേദികളിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കണമെന്നും സമിതി…
Read Moreഎയർ ഇന്ത്യ വിമാനത്തിൽ തീ; അപകടം ലാന്‍ഡ് ചെയ്തതിന് പിന്നാലെ, യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ
ന്യൂഡൽഹി : ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ വിമാനത്തിന് തീപിടിത്തം. ഹോങ്കോങ്ങില്‍ നിന്നെത്തിയ വിമാനത്തിനാണ് തീപ്പിടിച്ചത്. ലാൻഡിങ്ങിനിടെ ഓക്സിലറി പവർ യൂണിറ്റിന് തീപ്പിടിക്കുകയായിരുന്നു. ഇറങ്ങുന്നതിനിടെ യാത്രക്കാരാണ് തീപിടിച്ചത് കണ്ടത്. അതെസമയം യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി പുറത്തെത്തി. വിശദ പരിശോധനയ്ക്കായി വിമാനം മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അറിയിച്ചു. നിലവിൽ യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിന് സംഭവിച്ച കേടുപാടുകൾ വേഗത്തിൽ പരിഹരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
Read Moreഅജിത്കുമാർ കസ്റ്റഡി കൊലപതാകം; കുടുംബത്തിന് സർക്കാർ 25 ലക്ഷം നൽകണം, ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
ചെന്നൈ : തമിഴ്നാട് ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ട കെ അജിത് കുമാറിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. കേസിലെ സിബിഐ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുവാനും ആവശ്യമെങ്കിൽ സാക്ഷിക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. മുന്നേ തന്നെ കസ്റ്റഡിയിൽ വെച്ച് പൊലീസ് മർദനത്തെ തുടർന്നാണ് അജിത് കുമാർ കൊല്ലപ്പെട്ടതെന്ന് ജുഡീഷ്യൽ അന്വേഷണത്തിൽ വ്യക്തമായിരുന്നു. സംഭവം വലിയ വിവാദമായതിന് പിന്നാലെ അജിത് കുമാറിൻ്റെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലവും സഹോദരന് സർക്കാർ ജോലിയും നൽകുകയായിരുന്നു.…
Read Moreഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥയെ തകർത്ത് തരിപ്പണമാക്കും; മുന്നറിയിപ്പുമായി യു.എസ് സെനറ്റർ
വാഷിങ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്നതിന് പിന്നാലെ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി യു.എസ്. റഷ്യൻ എണ്ണ വാങ്ങുന്ന രീതി തുടർന്നാൽ രാജ്യങ്ങൾക്കുമേൽ കനത്ത തീരുവ ചുമതുമെന്ന് യു.എസ് സെനറ്റർ ലിൻഡെസെ ഗ്രാഹാം വ്യക്തമാക്കി ഫോക്സ് ന്യൂസുമായി സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റഷ്യയിൽ നിന്നും 80 ശതമാനം എണ്ണയാണ് ഈ രാജ്യങ്ങൾ വാങ്ങുന്നതെന്നും ഇത് പുടിനെ സഹായിക്കുന്ന പ്രവർത്തമാണെന്നും പറഞ്ഞ അദ്ദേഹം ഈ രാജ്യങ്ങൾക്കുമേൽ യുഎസ് 100 ശതമാനം തീരുവ ചുമത്താൻ ട്രംപ് തീരുമാനിച്ചതായും അഭിപ്രായപ്പെട്ടു. ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ ഒന്നുകിൽ…
Read Moreചൂതാട്ടം നടത്തിയ സംഭവം; കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ
ബെംഗളൂരു : ചിറ്റാപൂർ പട്ടണത്തിലെ ബാപ്പുറാവു കല്യാണ മണ്ഡപത്തിന് സമീപം ചൂതാട്ടം നടത്തിയ സംഭവത്തിൽ കോൺഗ്രസ്, ബിജെപി പ്രവർത്തകർ അറസ്റ്റിൽ. കോൺഗ്രസ് പ്രവർത്തകരായ ശിവരുദ്രപ്പ, ജഗനഗൗഡ, ബി.ജെ.പി പ്രവർത്തകരായ ശരണഗൗഡ, സോമശേഖർ എന്നിവർ ഉൾപ്പെടെ ഏഴു പേരാണ് കഴിഞ്ഞ ദിവസം ചിറ്റാപൂർ പൊലീസിൻ്റെ പിടിയിലായത്. ചൂതാട്ടം നടത്തിയത് വഴി ലഭിച്ച 59,220 രൂപ പൊലീസ് ഇവരിൽ നിന്ന് കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന നടത്തിയത്.
Read More