ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥയെ തകർത്ത് തരിപ്പണമാക്കും; മുന്നറിയിപ്പുമായി യു.എസ് സെനറ്റർ

വാഷിങ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്നതിന് പിന്നാലെ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി യു.എസ്.

റഷ്യൻ എണ്ണ വാങ്ങുന്ന രീതി തുടർന്നാൽ രാജ്യങ്ങൾക്കുമേൽ കനത്ത തീരുവ ചുമതുമെന്ന് യു.എസ് സെനറ്റർ ലിൻഡെസെ ഗ്രാഹാം വ്യക്തമാക്കി ഫോക്സ് ന്യൂസുമായി സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

റഷ്യയിൽ നിന്നും 80 ശതമാനം എണ്ണയാണ് ഈ രാജ്യങ്ങൾ വാങ്ങുന്നതെന്നും ഇത് പുടിനെ സഹായിക്കുന്ന പ്രവർത്തമാണെന്നും പറഞ്ഞ അദ്ദേഹം ഈ രാജ്യങ്ങൾക്കുമേൽ യുഎസ് 100 ശതമാനം തീരുവ ചുമത്താൻ ട്രംപ് തീരുമാനിച്ചതായും അഭിപ്രായപ്പെട്ടു.

  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ

ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ ഒന്നുകിൽ അമേരിക്കൻ സമ്പദ്വ്യവസ്ഥയിൽ വ്യാപാരം നടത്തുക അല്ലെങ്കിൽ അല്ലെങ്കിൽ പുടിനെ സഹായിക്കുക എന്നായിരുന്നു ലിൻഡെസെ ഗ്രാഹാമിൻ്റെ പരിഹാസം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts