ചായകുടിക്കാൻ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ കാറിടിച്ച് രണ്ടു മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു : തമിഴ്നാട് ഹൊസൂരിനടുത്ത് ധർമപുരിയിൽ ദേശീയപാതയിലുണ്ടായ ബൈക്കപകടത്തിൽ മലപ്പുറം ജില്ലക്കാരായ രണ്ടു യുവാക്കൾ മരിച്ചു.

പെരിന്തൽമണ്ണ രാമപുരം മേലേടത്ത് ഇബ്രാഹിം- സുലൈഖ താവലങ്ങൽ ദമ്പതിമാരുടെ മകനും ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സുമായ എം. ബിൻഷാദ് (25), ബെംഗളൂരു ആചാര്യ കോളേജ് ഓഫ് നഴ്സിങ്ങിലെ ബി.എസ്‌സി നഴ്സിങ് അവസാനവർഷ വിദ്യാർഥിയും തിരൂർ പയ്യനങ്ങാടി തങ്ങൾസ് റോഡിലെ മച്ചിഞ്ചേരി മുഹമ്മദ്കബീർ- ഹസ്നത്ത് ദമ്പതിമാരുടെ മകനുമായ മുഹമ്മദ് നംഷി (23) എന്നിവരാണ് മരിച്ചത്.

  തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം: 3 മരണം; ശരീരഭാ​ഗങ്ങൾ ചിതറിയ നിലയിൽ നാൽപതോളം പേർക്ക് പരുക്ക്

രണ്ട് ബൈക്കുകളിലായി വെള്ളിയാഴ്ച പുലർച്ചെ ബെംഗളൂരുവിൽനിന്ന് കൂട്ടുകാർക്കൊപ്പം നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു ബിൻഷാദും നംഷിയും.

ബെംഗളൂരു- സേലം ദേശീയപാതയിൽ ധർമപുരി പാലക്കോടിനടുത്ത് ചായകുടിക്കാൻ റോഡരികിൽ ബൈക്ക് നിർത്തിയപ്പോൾ നിയന്ത്രണംവിട്ടെത്തിയ കാർ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ ധർമപുരി ഗവ. ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തി.

ബിൻഷാദിന്റെ സഹോദരി: റിൻഷാ മോൾ (തിരൂർക്കാട് നസ്രാ കോളേജ് വിദ്യാർഥി). നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം നാട്ടിലെത്തിക്കും.

  'വരുണ' ചുഴലിക്കാറ്റ്: ബെംഗളൂരുവിൽ പലയിടങ്ങളിലും കനത്ത മഴ; തീരദേശ കർണാടകയിൽ യെല്ലോ അലേർട്ട്

മുഹമ്മദ്നംഷിയുടെ സഹോദരങ്ങൾ: നസീമുദ്ദീൻ, നഹീം നസീർ, നബ്ഹാൻ നസീം, നഫ്സൽ നസീർ, പരേതനായ മുഹമ്മദ് നസീറുദീൻ. ശനിയാഴ്ച പുലർച്ചെ പയ്യനങ്ങാടി കോട്ട് ജുമാ മസ്ജിദ് കബറിസ്താനിൽ ഖബറടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളം ഒന്നാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പം; പ്രതികരണവുമായി മുഖ്യമന്ത്രി
[masterslider id="10"]

Related posts

Click Here to Follow Us