ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ നാലം​ഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈത്തിലെ അബ്ബാസിയയിലുണ്ടായ തീപിടിത്തത്തിൽ നാലം​ഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം.

ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി ഏബ്രഹാം ഇവരുടെ രണ്ടു മക്കൾ എന്നിവരാണ് ശ്വാംസമുട്ടി മരിച്ചത്.

നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്.

എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖല കൂടിയാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts