ഓൺലൈൻ ക്ലാസിന്റെ പേരിൽ അമിതഫീസ്; 9 സ്കൂളുകൾക്കെതിരെ പരാതി

ബെംഗളൂരു: വിദ്യാഭ്യാസവകുപ്പിന്റെ വിവിധ നിയമങ്ങൾ ലംഘിക്കുന്ന ഒമ്പതു സ്കൂളുകൾക്കെതിരേ കർണാടക പ്രൈവറ്റ് സ്കൂൾസ് പേരന്റ്‌സ് അസോസിയേഷൻ കോ- ഓർഡിനേഷൻ കമ്മിറ്റി പരാതി നൽകി.

ഓൺലൈൻ ക്ലാസിന്റെ പേരിൽ അമിതഫീസ് ഈടാക്കുന്നുവെന്നും മുഴുവൻ ഫീസ് അടയ്ക്കാത്ത വിദ്യാർഥികളുടെ മൂല്യനിർണയം തടയുന്നുവെന്നും പരാതിയിൽ പറയുന്നു.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

പരാതി ലഭിച്ചതിനെ തുടർന്ന് മഹാലക്ഷ്മിപുരം, രാജാജിനഗർ എന്നിവിടങ്ങളിലെ രണ്ട് സ്വകാര്യ സ്കൂളുകൾക്ക് അനുമതിയില്ലാതെ 2021-22 അധ്യയന വർഷത്തെ ക്ലാസ് നടത്തിയതിന്റെ പേരിൽ വിദ്യാഭ്യാസവകുപ്പ് നോട്ടീസ് അയക്കുകയും ചെയ്തു.

ഈ സ്കൂളുകളോട് മൂന്നു ദിവസത്തിനകം മറുപടി നൽകാൻ അധികൃതർ ആവശ്യപ്പെട്ടു. മറ്റ് സ്വകാര്യ സ്കൂളുകൾക്കെതിരെയുള്ള പരാതികളിന്മേൽ അന്വേഷണം പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts