യുവതിയെ ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചവർ നഗരത്തിൽ പിടിയിൽ

ബെംഗളൂരു: യുവതിയെ ക്രൂരമര്‍ദ്ദനത്തിരയാക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെ കുറ്റവാളികളെ തേടി അസം പൊലീസ് ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു.

ഈ അഞ്ച് പേരാണ് നഗരത്തിൽ പോലീസിന്റെ പിടിയിലായത്. യുവതിയെ പീഡിപ്പിച്ചരുടെ കൂടെയുള്ള മറ്റൊരു വനിതയെ അടക്കമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

  ഔട്ടർ റിംഗ് റോഡിലെ വൈറ്റ് ടോപ്പിംഗ്: എതിർപ്പുമായി ഐ.ടി കമ്പനികൾ; ആവശ്യം ഇത്

അഞ്ചു യുവാക്കള്‍ ചേര്‍ന്ന് യുവതിയെ ക്രൂരമര്‍ദനത്തിരയാക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. അസമില്‍ നടന്ന ഈ ക്രൂരകൃത്യം എന്നാണ് നടന്നതെന്നോ എപ്പോഴാണ് നടന്നതെന്നോ വ്യക്തമല്ല.

ഇതേതുടര്‍ന്നാണ് കുറ്റവാളികളായ അഞ്ചുപേരുടെ ചിത്രങ്ങള്‍ അസം പൊലീസ് പുറത്തുവിട്ടത്. പെണ്‍കുട്ടിയുടെ വസ്ത്രം അഴിപ്പിക്കുന്നതിനിടെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന വിഡിയോ ആണ് വൈറലായത്.

ബംഗ്ലാദേശില്‍ നിന്നുള്ളവരാണ് പീഡനത്തിനിരയായ യുവതിയും അക്രമികളുമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വിശദമായതെന്ന് രാമമൂര്‍ത്തി നഗര്‍ പൊലീസ് വിശദമാക്കി.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

ബലാത്സംഗത്തിനും അക്രമത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മനുഷ്യക്കടത്തിന്‍റെ ഭാഗമായി എത്തിയതാണ് പീഡനത്തിനിരയായ യുവതിയെന്നാണ് പൊലീസ് നിഗമനം. സാമ്പത്തിക ഇടപാടിനേച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
[masterslider id="10"]

Related posts