വൈദ്യുത വാഹനങ്ങളോട് പ്രിയമേറുന്നു; റജിസ്ട്രേഷനിൽ വൻ കുതിച്ച് ചാട്ടം !

ബെംഗളൂരു : വൈദ്യുത വാഹനങ്ങളോട് സംസ്ഥാനത്ത് ഉള്ളവർക്ക് താൽപ്പര്യം കൂടുന്നതായാണ് കണക്കുകൾ പറയുന്നത്, കഴിഞ്ഞ 3 വർഷത്തെ വൈദ്യുത വാഹനങ്ങളുടെ റെജിസ്ട്രേഷൻ്റെ കണക്കെടുത്താൽ 1500% ൽ അധികമാണ് വളർച്ച കാണിക്കുന്നത്.

കേന്ദ്ര ഗതാഗത വകുപ്പിൻ്റെ കണക്ക് പ്രകാരം 2019 ൽ ആകെ റെജിസ്റ്റർ ചെയ്ത വൈദ്യുത വാഹനങ്ങളുടെ എണ്ണം 6150 ആണ്.

  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ

എന്നാൽ 2022 ൽ അത് 95856 ആയി ഉയർന്നു.

സംസ്ഥാനത്ത് 2.9 കോടി വാഹനങ്ങൾ ഉണ്ട് എന്നാണ് കണക്ക് അതിൽ 1.5 ലക്ഷം വൈദ്യുത വാഹനങ്ങൾ ആണ്, അതിൽ തന്നെ 1.3 ലക്ഷം ഇരു ചക്രവാഹനങ്ങൾ ആണ്,9831 നാലു ചക്ര വാഹനങ്ങളും.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സബ്സിഡികളും പെട്രോൾ – ഡീസൽ വില വർധനയുമാണ് ജനങ്ങളെ വൈദ്യുത വാഹനങ്ങളിലേക്ക് ആകർഷിക്കുന്നത് എന്നാണ് കണക്കാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts