രക്ഷപ്പെടാന്‍ ശ്രമിച്ച പീഡനക്കേസ് പ്രതികളെ പൊലീസ് വെടിവെച്ച് വീഴ്ത്തി

ബെംഗളൂരു: ബംഗ്ലാദേശ് സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതികളെയാണ്
പൊലീസ് വെടിവെച്ച് വീഴ്ത്തിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരുടെയും കാലിന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

പരിക്കേറ്റ പ്രതികളെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. നഗരത്തിലെ രാമമൂർത്തി നഗറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

സംഘം ബംഗ്ലാദേശിൽ നിന്നും യുവതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ട് വന്നതാണ്. എന്നാൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവതി ഇവരുമായി തെറ്റി കേരളത്തിലേക്ക് കടന്നു.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

പിന്തുടർന്ന് പിടികൂടിയ സംഘം നഗരത്തിൽ താമസസ്ഥലത്തെത്തിച്ച് ക്രൂരമായി ഉപദ്രവിച്ചു. ഇതിന്‍റെ വീഡിയോ പകർത്തി സൂക്ഷിക്കുകയും ചെയ്തു. ദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിലൂടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.

കേന്ദ്രമന്ത്രി കിരൺ റിജിജു ദൃശ്യങ്ങൾ സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു. ദൃശ്യങ്ങളിൽ ഉള്ളവരെകുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ആസാം പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലാണ് സംഭവം നടന്നതെന്ന് കണ്ടെത്തുകയും 5 പ്രതികളെ പിടികൂടുകയും ചെയ്തത്. ഇതിൽ ഒരു സ്ത്രീയുമുണ്ട്. മനുഷ്യക്കടത്തു സംഘത്തിലെ കണ്ണികളായ എല്ലാവരും ബംഗ്ലാദേശ് സ്വദേശികളാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്
[masterslider id="10"]

Related posts